6 March 2026

എഐ പഠിക്കാൻ 69 വയസുള്ള കമല്‍ഹാസൻ അമേരിക്കയിൽ

അറിവ് നേടുന്നതില്‍ നിന്ന് ഈ പ്രായം എന്നെ പിന്നോട്ട് വലിക്കുന്നില്ലായെന്ന് കമൽ ഹാസൻ

ഉലകനായകൻ കമൽ ഹാസൻ വീണ്ടും പഠിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. എഐ ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നതിനായാണ് താരം അമേരിക്കയിൽ പോയിരിക്കുന്നത്. 90 ദിവസത്തെ കോഴ്‌സ് പഠിക്കാനായി അദ്ദേഹം തെരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്. കരാറിലേർപ്പെട്ടിരിക്കുന്ന ഷൂട്ടിങ്ങുകള്‍ പൂർത്തിയാക്കാൻ ഉള്ളതിനാൽ 45 ദിവസം മാത്രമേ താരം കോഴ്‌സ് അറ്റൻഡ് ചെയ്യുകയുള്ളൂ.

പുത്തന്‍ സാങ്കേതികള്‍ വിദ്യകളില്‍ അറിവ് നേടുന്നതില്‍ നിന്ന് ഈ പ്രായം എന്നെ പിന്നോട്ട് വലിക്കുന്നില്ലായെന്ന് കമൽ ഹാസൻ പറയുന്നു.

“പുതിയ സാങ്കേതികവിദ്യയില്‍ എനിക്കു വലിയ താല്പര്യമാണുള്ളത്. എൻ്റെ സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായി കാണാനാകും. സിനിമയാണ് എൻ്റെ ജീവിതം. എൻ്റെ സാമ്പാദ്യങ്ങള്‍ എല്ലാം പലവഴിയിലൂടെ സിനിമയിലേക്കു തന്നെയാണ് പോയിരിക്കുന്നത്. ഞാനൊരു നടൻ മാത്രമല്ല, ഒരു നിർമാതാവ് കൂടിയാണ്,” കമല്‍ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

കമലിൻ്റെ അവസാനമിറങ്ങിയ ചിത്രം ശങ്കറിൻ്റെ ഇന്ത്യൻ -2 ആണ്. ചിത്രത്തിൽ നൂറിലേറെ പ്രായമുള്ള കഥാപാത്രമായിട്ടാണ് കമൽ അഭിനയിക്കുന്നത്. തൻ്റെ രൂപത്തിന് പ്രോസ്തെറ്റിക്കിൻ്റെ സഹായമാണ് താരം തേടിയത്.

പിന്നീട് ഇറങ്ങിയ നാഗ് അശ്വിൻ്റെ സയൻസ് ഫിക്ഷൻ ബ്ലോക്ക്ബസ്റ്റർ ഇതിഹാസമായ കൽക്കി 2898 എഡിയിലും കമൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വളരെ കുറച്ച് നിമിഷങ്ങൾ മാത്രമുള്ള ഒരു കഥാപാത്രമായിരുന്നുവെങ്കിലും ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൽ ഇദ്ദേഹത്തിന് നിർണായകമായ വേഷമായിരിക്കും ഉണ്ടാവാൻ പോകുന്നത്.

സുപ്രീം ലീഡര്‍ യാസ്‌കിൻ എന്ന വേഷത്തിലാണ് കമല്‍ കല്‍ക്കിയില്‍ എത്തുന്നത്. ഏതാനും മിനുട്ടുകള്‍ ഉള്ള ഈ നെഗറ്റീവ് വേഷം ശക്തമായ സ്ക്രീന്‍ പ്രസന്‍സാണ് ചിത്രത്തില്‍ ഉണ്ടാക്കുന്നത്. കൽക്കി 2898 എഡിയിൽ ഒപ്പിടാൻ താരം ഒരു വർഷമെടുത്തുവെന്നാണ് നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കിയത്.

അടുത്ത വർഷം ശങ്കറിൻ്റെ ഹിസ്റ്റോറിക്കൽ ഡ്രാമയായ ഇന്ത്യൻ -3യിലും മണിരത്‌നത്തിൻ്റെ ആക്ഷൻ ഡ്രാമയായ തഗ് ലൈഫിലും കമൽ അഭിനയിക്കും.

Share

More Stories

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

‘പുതിയ ഫീച്ചറുമായി ​ഗൂഗിൾ’; വിമാന താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാം

0
വിമാന താവളങ്ങളിൽ ബാഗേജ് നഷ്‌ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ​ഗൂ​ഗിൾ. ‍ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാ​ഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാ​ഗേജിൻ്റ ലൈവ് ലൊക്കേഷൻ...

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

Featured

More News