| അജി ഗോപാൽ
”അവസാനമവർ നിങ്ങളെയും തേടിയെത്തും… ” എന്ന ഗുസ്താവ് എമിൽ മാർട്ടിൻ നിമോളർ എന്ന ജർമൻ കവിയുടെ വിശ്രുതമായ വരികളാണ് മണിപ്പൂരിലെ ഭീകര രാത്രികൾ കണ്ടപ്പോൾ ഓർമ വന്നത്. ഏതാനും മണിക്കൂറുകൾ. കത്തിയെരിഞ്ഞത് നൂറു കണക്കിന് പേരുടെ സ്വത്ത് വകകളും ജീവനും ആരാധനാലയങ്ങളും.
കേരളത്തേക്കാൾ സങ്കീർണമായ മത ജനസംഖ്യാ ശാസ്ത്രമുള്ള മണിപ്പൂർ അതായത് 42 ശതമാനം ഹിന്ദുക്കൾ 41 ശതമാനം ക്രിസ്ത്യൻസ്, 9 ശതമാനം മുസ്ലിംസ്. എന്നിങ്ങനെയുള്ള സ്റ്റേറ്റ്. കേരളത്തിന്റെ പോലൊരു കണക്കു വെച്ച് നോക്കുവാണേൽ 200 കൊല്ലം കഴിഞ്ഞ് പോലും ബിജെപി ജയിക്കാനോ ഭരിക്കാനോ സാധ്യതയില്ലാതിരുന്ന സ്റ്റേറ്റിലിരുന്ന് ഒരുത്തനെയും പുല്ല് വില വെക്കാതെ ഒറ്റയ്ക്ക് അതി ഭീമൻ ഭൂരിപക്ഷം നേടി ബിജെപി ഇപ്പോൾ ചിരിക്കുന്ന കൊല ചിരിയാണ് ചിരി.. കാര്യത്തിലേയ്ക്ക് വരാം മണിപ്പൂർ കഴിഞ്ഞ 48 മണിക്കൂറായി കത്തിയെരിയുകയാണ്. ലോക പ്രശസ്ത താരം മേരി കോം ജീവ ഭയത്തോടെ രാജ്യത്തോട് അഭ്യർത്ഥിച്ചു. എന്റെ നാട് കത്തി തീരുന്നു.. ദയവായി രക്ഷിക്കൂ.
മണിപ്പൂർ ഇങ്ങിനെ എങ്ങിനെ ആയി എന്നറിയണ്ടേ. 2017 വരെ കോൺഗ്രസ് ഭരിക്കുന്നു.. പതിവ് പോലെ ഗ്രൂപ്പ് യുദ്ധം, തമ്മിലടി, ജരാനര ബാധിച്ച കണ്ട് മടുത്ത നേതൃത്വം. കേന്ദ്ര ഭരണത്തിന് കീഴിൽ ഒരു പാട് നിബന്ധനകളും സൈനിക നിയമവുമൊക്കെയുള്ള സംസ്ഥാനമായത് കൊണ്ട് സ്വന്തം നിലയ്ക്ക് വലിയ വികസന പ്രവർത്തനങ്ങൾ നടത്താനുള്ള സ്റ്റേറ്റ് സർക്കാരിന്റെ ഗതികേട്,, അത് തന്ത്ര പരമായ കുരുക്ക് ആക്കി മാറ്റി വരും കാലത്തേക്കുള്ള ഇന്ധനമാക്കിയ അമിത് ഷാ എന്ന കുതന്ത്രത്തിന് പേര് കേട്ട നേതാവ് ഇപ്പുറത്ത്.
മെയ്തി എന്ന ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള പാരമ്പരാഗത സമൂഹമൊഴികെ ക്രിസ്ത്യൻസ് വിവിധ ട്രൈബലുകളായി ചിതറി നിൽക്കുന്നു. കോൺഗ്രസിന്റെ കയ്യിലുള്ളൊരു സ്റ്റേറ്റ് ഹിന്ദുത്വ എന്ന,, ഉത്തരേന്ത്യൻ പൊട്ടന്മാരെ കയ്യിലെടുക്കുന്ന തന്ത്രം ഒറ്റയ്ക്ക് പയറ്റിയാൽ മണിപ്പൂരിൽ മതിയാവില്ലെന്ന് ആർഎസ്എസ്സിന് വ്യക്തമായ ബോധ്യം പതിറ്റാണ്ടിന് മുൻപ് തന്നെയുണ്ട്. കാരണം വെറും 42 ശതമാനം മാത്രമേ ഹിന്ദു സമൂഹമുള്ളൂ. 9% മുസ്ലിം. എന്നാൽ സിംഹ ഭാഗം ക്രിസ്ത്യൻസ്. അപ്പൊഴെന്ത് ചെയ്യണം? ഇപ്പോൾ കേരളത്തിൽ ചെയ്യുന്നത് പോലെ പണി നേരത്തെ തുടങ്ങണം.അതൊരു ദീർഘ കാല പദ്ധതിയുടെ ഭാഗമാണ്. അതിന് വേണ്ടി എന്ത് ചെയ്യണം..?
കേരളത്തിൽ മറു നാടനെ പോലെയുള്ള പോർട്ടലുകൾ തുടങ്ങി നൈസ് ആയി ഒരു ആകർഷണം ഉണ്ടാക്കുന്നത് പോലെ അവിടെയും ചെറുകിട പോർട്ടലുകളും മറ്റും തുടങ്ങി വെച്ചു. ഇപ്പോഴല്ല വർഷങ്ങൾക്ക് മുൻപ്. അത് പ്രധാനമായും നഗര വാസികളായ മിഡിൽ ക്ലാസ് എന്ന് പറയപ്പെടാവുന്ന ക്രിസ്ത്യൻ വിഭാഗത്തെ ലക്ഷ്യം വെച്ച് തന്നെ. ഇവിടുത്തെ കാസ പോലെയുള്ള ക്രിസ്ത്യൻസിൽ തന്നെ വേരോട്ടം ഉണ്ടാക്കാൻ പാകത്തിൽ ആഭ്യന്തര സംഘങ്ങളെയും പണമൊഴുക്കി തന്നെ സജീവമാക്കി തുടങ്ങി.വർഷങ്ങൾ കഴിഞ്ഞു. വെറും 9 ശതമാനം വരുന്ന മുസ്ലിങ്ങളെ കാണിച്ച് ഭയപ്പെടുത്തുക മെയിൻ ഐറ്റം.
മ്യാന്മാരിൽ നിന്നുള്ള കുടിയേറ്റം, ബംഗാളി മുസ്ലിം കുടിയേറ്റം തുടങ്ങി നിരവധി തന്ത്രങ്ങൾ ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ പയറ്റി.. പേടിപ്പിച്ചു. രണ്ടാമത് കേന്ദ്ര സർക്കാർ മറ്റിടങ്ങളിൽ പണിയുന്ന ദേശീയ പാതകളും മറ്റും കാണിച്ചു ഇവിടേം ഞങ്ങൾ അത് പോലെ ആക്കി തരാം എന്ന ഒരു ആകർഷണീയത. പ്രചരിപ്പിക്കാൻ ഇഷ്ടം പോലെ ഓൺലൈൻ പോർട്ടലുകൾ.
”ബിജെപിക്കാർ നിങ്ങൾ പറയുന്ന പോലെ കടിച് കീറുന്ന ഭീകര രാക്ഷസൻ ഒന്നുമല്ലല്ലോ ” എന്ന് നഗരങ്ങളിൽ താമസിക്കുന്ന, അത്യാവശ്യം സോഷ്യൽ മീഡിയയൊക്കെ ഉപയോഗിക്കുന്ന ക്രിസ്ത്യൻസും മധ്യ വർഗവും ട്രൈബൽ മേഖലയിലെ 0ചെറുപ്പക്കാരും ചോദിക്കാൻ തുടങ്ങി. മണിപ്പൂരിന്റെ നിലം ഏകദേശം പാകപെട്ട് തുടങ്ങിയെന്ന് കേന്ദ്രത്തിൽ വ്യക്തമായ സിഗ്നൽ കിട്ടുന്നു. 2017 ൽ ഇലക്ഷൻ പ്രഖ്യാപിക്കുന്നു.. ഇലക്ഷൻ നടക്കുന്നു.. ഹിന്ദുകളിലും ക്രിസ്ത്യൻസിലും ഒരു പോലെ മുന്നേറ്റമുണ്ടാക്കിയ ബിജെപി 22 സീറ്റ് വരെയെത്തി. കോൺഗ്രസ് അതുക്കും മുകളിൽ 28 സീറ്റ് പിടിക്കുന്നു.
പക്ഷേ ബിജെപിക്ക് അതു മതി. ആയിരക്കണക്കിന് കോടികൾ ഒഴുക്കി പ്രതിപക്ഷത്ത് നിന്നും ചിലരെ വിലക്ക് വാങ്ങുന്നു, ഗവണ്മെന്റ് രൂപീകരിക്കുന്നു. നോർത്ത് ഈസ്റ്റ് പിടിക്കുക എന്നത് ആർഎസ്എസിന്റെ എക്കാലത്തെയും സ്വപ്നമാണ്.. അതിന് കാരണങ്ങൾ പലതുമുണ്ട്.. ഹിന്ദു അല്ലാത്ത ഒരു മത വിഭാഗം ഏറ്റവും വേഗത്തിൽ സ്‌പ്രെഡ് ചെയ്യുന്ന മേഖലയാണ് നോർത്ത് ഈസ്റ്റ്..എന്നത് അതിലെ പ്രധാനപ്പെട്ട പോയിന്റ് ആണ്. ഭരണം കൈക്കലാക്കിയെ ഉടനെ തന്നെ സെൻട്രേൽ ഗവർമെന്റ് പണമൊഴുക്കും തുടങ്ങി.ചെറിയ ചെറിയ മാറ്റങ്ങൾ വികസനങ്ങൾ സംഭവിച്ചു കേന്ദ്ര സർക്കാർ നേരിട്ട് ഓപ്പറേറ്റ് ചെയ്യുന്നു, രണ്ടിടത്തും ബിജെപി സർക്കാർ.
അത്യന്തികപരമായ അജണ്ടയെന്ത്..? ഭാവിയിൽ എന്ത് വരും..?? എന്നിവയൊക്കെ ചിന്തിക്കാൻ അവിടത്തെ സമൂഹം മലയാളികൾ അല്ല. ആ അഞ്ച് വർഷം കൊണ്ട് ബാക്കിയുള്ള അത് വരെ ശങ്കിച്ചു നിന്നിരുന്ന കുറെ വിഭാഗം ക്രിസ്ത്യൻസും കൂടി ഇങ് പോന്നു. എല്ലാം മറിഞ്ഞു എന്നപ്പോഴും അർത്ഥമില്ല. വീണ്ടും 2022 ൽ ഇലക്ഷൻ നടക്കുന്നു.. ആകെ 60 സീറ്റിൽ 33 ഉം നേടി ബിജെപി ചരിത്ര പരമായ വിജയം കുറിക്കുന്നു. ഹിന്ദുക്കൾ മാത്രമുള്ള മറ്റ് ചെറിയ കക്ഷികൾ 16 സീറ്റ് വരെ പിടിച്ചപ്പോൾ ക്രിസ്ത്യൻസിനെ കൂടെ കൂട്ടി ഒറ്റയ്ക്ക് 33 സീറ്റ് നേടി. അപ്പോഴും ഹിന്ദുവിന്റെ വോട്ട് പകുതിക്കിപ്പുറം മറിഞ്ഞിട്ടില്ല. സഖ്യ കക്ഷികളെ ഒറ്റയൊന്നിനെ പുല്ല് വക വെക്കാതെ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്നു.
സംഗതി സേഫ് ആയിരിക്കുന്നു. ഇനി യഥാർത്ഥ അജണ്ട ഏറെക്കുറെ പുറത്തെടുക്കാൻ പറ്റിയ സമയം.
ഇനി വേണ്ടത് 42 ശതമാനം വരുന്ന ഹിന്ദുക്കളെ പൂർണമായും കയ്യിലെത്തിക്കുക എന്നതാണ്. ഭരണത്തിൽ ക്രിസ്ത്യാനികളുടെ റോൾ അവസാനിപ്പിക്കാൻ സമയമായി. അപ്പോൾ എന്ത് ചെയ്യണം…? ക്രിസ്ത്യൻ വിഭാഗത്തെ ഉൾക്കൊള്ളുന്ന കുക്കി അടക്കമുള ട്രൈബൽ വിഭാഗങ്ങളുടെ മിക്കയിടത്തെയും താമസം അനധികൃതമാണെന്നും ഭൂരിഭാഗവും ബർമയിൽ നിന്ന് കുടിയേറി വന്നവരാണെന്നും പറഞ്ഞു വ്യാപക പ്രചാരണം ആദ്യം തുടങ്ങി.പിന്നാലെ ഗവർമെന്റ് ആക്ഷനും എടുത്തു തുടങ്ങി.
മൊയ്തി വിഭാഗമായ നിങ്ങളാണ് മണിപ്പൂരിന്റെ ‘ഡോമിനന്റ് കാസ്റ്റ് എന്നും നിങ്ങളുടെ അവകാശങ്ങളും ഭൂമിയും സംസ്കാരവും പതിയെ പതിയെ മറ്റവർ കയ്യേറി നിങ്ങൾ ഇല്ലാതാവുമെന്നും പറഞ്ഞു പിരി കയറ്റുന്നു. ഇത് മുസ്ലിങ്ങളെ കാണിച്ചു കേരളത്തിലും മണിപ്പൂരിലും ക്രിസ്ത്യാനികളെ പിരി കയറ്റിയ അതേ തന്ത്രം ഹിന്ദുക്കളുടെ അടുത്ത് ക്രിസ്ത്യാനികൾക്കെതിരെ എടുത്തു. അടുത്ത ഇലക്ഷനിൽ ക്രിസ്ത്യാനികൾ പോയാൽ പുല്ല്. ഈ 42 കിട്ടിയാൽ മാത്രം സേഫ് ആണ്. ബാക്കിയുള്ളത് വിഘടിച്ചു പൊക്കോളും. മാത്രവുമല്ല.
കലാപം നടന്നാൽ കുറെയെണ്ണം ഓടും. ബാക്കിയുള്ളത് കുടിയേറ്റം, കയ്യേറ്റം എന്ന് പറഞ്ഞു നമ്മൾ ഓടിച്ചു വിടും.. ഗുജറാത്ത് മോഡൽ പതിപ്പ് തന്നെ.
അതോടൊപ്പം സംഘ പരിവാർ ഏജന്റ് കോടതിയിൽ മെയ്തി വിഭാഗത്തിനും റിസേർവേഷൻ വേണം എന്ന് പറഞ്ഞു കേസ് ഫയൽ ചെയ്യുന്നു. അത് പരിശോധിക്കാൻ കോടതി നിർദേശം നൽകുന്നു. ട്രൈബൽ മേഖലയിൽ അധഃസ്തിതരായി കഴിയുന്ന തങ്ങളുടെ അനുകൂല്യങ്ങൾ പൊതുവെ നഗരങ്ങളിൽ അത്യാവശ്യം നല്ല നിലയിൽ കഴിയുന്ന മെയ്തികൾ തട്ടിയെടുക്കുന്നു എന്ന സംശയത്താൽ ക്രിസ്ത്യൻ വിഭാഗം തെരുവിലിറങ്ങുന്നു.. സംഘ പരിവാർ ആഗ്രഹിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നു.. ഏതാനും മണിക്കൂറുകൾ കൊണ്ട് അതൊരു ഉഗ്ര കലാപത്തിലേയ്ക്ക് എത്തുന്നു.
പിന്നീട് കാര്യങ്ങൾ ഏറ്റെടുത്തത് പതിനായിരക്കണക്കിന് വരുന്നു ആർഎസ്എസ് കേഡർമാർ. പണ്ട് മുസ്ലിങ്ങളെ വിശേഷിപ്പിച്ച പോലെ മ്യാന്മാർ ചാരന്മാർ, കുടിയേറ്റക്കാർ എന്നൊക്കെയാണ് ആർഎസ്എസ് പ്രാദേശിക കേന്ദ്രങ്ങൾ ഇപ്പോൾ ക്രിസ്ത്യാനികളെ വിശേഷിപ്പിക്കുന്നത്. വീട്ടിലേക്ക് വോട്ട് ചോദിച്ചു വന്ന അതേ RSSകാർ.
ഒരർത്ഥത്തിൽ ഇത് മണിപ്പൂരിലെ ക്രിസ്ത്യൻ സമൂഹം വരുത്തി വെച്ചത് തന്നെയാണ്. കർണാടക സ്വദേശിയും ക്രിസ്ത്യൻ ആക്റ്റീവിസ്റ്റ്മായ പാട്രിക് സോൺസ് ഇന്നലെ എഴുതിയത് ”ഇത് കേരളത്തിലെയും കർണാടകയിലെയും ക്രിസ്ത്യൻസ് കാണുന്നുണ്ടല്ലോ അല്ലെയെന്നാണ്..” പ്രസ്തുത സ്ഥലത്തുണ്ടായിരുന്ന അമേരിക്കൻ മാധ്യമ പ്രവർത്തക പങ്ക് വെക്കുന്നത് 4 മണിക്കൂറുകൾക്കുള്ളിൽ പതിനഞ്ചോളം ചർച്ചുകൾ അഗ്നിക്കിരയായി എന്നാണ്.. ദൗർ ഭാഗ്യകരമായ മറ്റൊരു കാര്യം മുസ്ലിങ്ങൾ ആക്രമിക്കപ്പെടുമ്പോൾ പോലും കിട്ടുന്ന മീഡിയ കവറേജിന്റെ പകുതി പോലും ശ്രദ്ധ മണിപ്പൂരിലെ ഈ ഭീകര കലാപത്തിന് കിട്ടുന്നില്ല എന്നതാണ്.
ലോഹിതദാസ്സിന്റെ പ്രസക്തമായ ഒരു ഡയലോഗുണ്ട്. ചോക്ക് മലയിലിരിക്കുന്നവൻ ഒരു കഷണം ചോക്ക് തേടി നടക്കുന്ന കഥ. കേരളത്തിലിരുന്ന് ”ഇതെന്ത് കേരളം” എന്ന് പറഞ്ഞു സ്വയം പരിഹസിക്കുമ്പോഴും,, കൊണ്ട് വരുന്ന പ്രൊപഗാണ്ടയ്ക്ക് തല വെയ്ക്കുമ്പോഴും അവൻ അറിയുന്നില്ല അവന്റെ വിലയും അവനിപ്പോൾ നിൽക്കുന്ന ചോക്ക് മലയുടെ മഹത്വവും.
ഇനി ഇവിടത്തെ ക്രിസ്ത്യൻ വിഭാഗം പൂർണമായും സംഘ പരിവാർ അജണ്ടയ്ക്ക് കൂടെയായി എന്ന് വിശ്വസിച്ചു കമന്റ് ചെയ്യുന്ന ചിലരോടാണ്. ഇത് നിങ്ങളുടെ സ്‌പേസ് അല്ല. കാരണം ഇപ്പോഴും വെറും നാലോ അഞ്ചോ ശതമാനം പേരെ ബ്രെയിൻ വാഷ് ചെയ്ത് എടുക്കാനല്ലാതെ അവർക്കൊന്നും ഈ വിഭാഗത്തിൽ ചെയ്യാൻ കഴിഞ്ഞിട്ടില്ല.. ഏത് പുരോഹിതന്മാർ വന്ന് പറഞ്ഞാലും അവരെ പെട്ടെന്ന് ഇളക്കിയെടുക്കാനും കഴിയില്ല. നിങ്ങൾ കാണുന്ന കാസയോ മറുനാടനോ പാതിരിമാരോ അല്ല ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധികൾ. അതേ..ഇത് കേരളം തന്നെയാണ്.. നമ്മൾ ഒറ്റക്കെട്ടുമാണ്..
( കടപ്പാട്- സോഷ്യൽ മീഡിയ )