25 November 2024

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളം

നിലവിൽ സംസ്ഥാനത്ത് 70 % ആളുകളും ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ രോഗീസൗഹൃദ അന്തരീക്ഷം ഉണ്ടാകണമെന്നതാണ് ആർദ്രം പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചെറുവണ്ണൂർ-നല്ലളം കുടുംബാരോഗ്യ കേന്ദ്രം കെട്ടിട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 3200 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് ചെലവഴിച്ചത്. സർക്കാർ മേഖലയിൽ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക്‌ മാത്രമായി കോഴിക്കോട് ആശുപത്രി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.

മിതമായ നിരക്കിൽ സാധാരണക്കാരായ ആളുകൾക്ക് ചികിത്സ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ സംസ്ഥാനത്ത് 70 % ആളുകളും ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ രോഗീസൗഹൃദ അന്തരീക്ഷം ഉണ്ടാകണമെന്നതാണ് ആർദ്രം പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെ മാറ്റങ്ങൾക്ക്‌ വിധേയമായ കാലഘട്ടമാണ് ഈ ഏഴ് വർഷമെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ അബ്ദുറഹിമാൻ പാർക്ക് നവീകരണത്തിന് 1കോടി 48 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കൂടാതെ കുണ്ടായിത്തോട് കമ്മ്യൂണിറ്റ് ഹെൽത്ത് സെന്റർ നവീകരിക്കുന്നതിന് പതിനഞ്ചാമത് ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റ് 5 കോടി 50 ലക്ഷം രൂപയുടെ അനുമതി നൽകിയതായും മന്ത്രി അറിയിച്ചു. ഏതൊരു ട്രസ്റ്റിനും, സ്ഥാപനത്തിനും മാതൃകയാക്കാവുന്ന സാമൂഹിക പ്രതിബദ്ധത നിറഞ്ഞ പ്രവർത്തനമാണ് വി.കെ.സി ട്രസ്റ്റ്‌ നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

1 കോടി 38 ലക്ഷംരൂപ ചെലവഴിച്ച് വി.കെ.സി. ചാരിറ്റബിൾ ഫൗണ്ടേഷൻ കൊളത്തറ കല്ലുവെട്ടുക്കുഴിക്ക്‌ സമീപം സൗജന്യമായാണ് പുതിയ കെട്ടിടം നിർമിച്ചു നൽകിയത്. 5964 ചതുരശ്ര അടിയിലാണ് കെട്ടിടം പണിതത്. പരിശോധനമുറികൾ, നിരീക്ഷണമുറി, നഴ്സിങ്‌ മുറി, ശൗചാലയം, ആധുനിക ലാബ്, ജീവിതശൈലീരോഗ ക്ലിനിക്, പ്രതിരോധകുത്തിവെപ്പ്‌ കേന്ദ്രം, തുടങ്ങിയ നിരവധി വിഭാഗങ്ങൾ പുതിയ കെട്ടിടത്തിൽ ഉണ്ട്.

Share

More Stories

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ട; ആൻഡമാനിൽ പിടികൂടിയത് 5 ടൺ മയക്കുമരുന്ന്

0
ഒരു വലിയ മയക്കുമരുന്ന് വേട്ടയിൽ, ആൻഡമാൻ കടലിൽ ഒരു മത്സ്യബന്ധന ബോട്ടിൽ നിന്ന് അഞ്ച് ടണ്ണോളം മയക്കുമരുന്ന് വൻതോതിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയതായി പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ...

ഐപിഎൽ: റെക്കോർഡ് തുകക്ക് റിഷഭ് പന്തിനെ റാഞ്ചി ലഖ്നൗ സൂപ്പർ ജയന്‍റ്സ്

0
ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ ടീമിലെത്തിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്.വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോകുമെന്ന് സൂചനകളുണ്ടായിരുന്ന...

എന്ത് കൊണ്ട് മുസ്ലിം ലീഗ്- ജമാഅത്ത്- എസ് ഡിപിഐ അപകടം?

0
| സയിദ് അബി ഭൂരിപക്ഷവർഗീയതയാണോ ന്യൂനപക്ഷവർഗീയതയാണോ കൂടുതൽ അപകടം എന്ന ചോദ്യം വരുമ്പോൾ ആർക്ക്? എന്നൊരു തിരിച്ചൊരു ചോദ്യം അനിവാര്യമാണ്.സമൂഹത്തിന്,? രാജ്യത്തിന്? നമ്മുടെ ജനാധിപത്യത്തിന്? നമ്മുടെ ഫെഡറൽ സിസ്റ്റത്തിന്? നമ്മുടെ സാഹോദര്യങ്ങൾക്ക് ഒക്കെ ഭൂരിപക്ഷ...

യുകെയിലെ അമേരിക്കൻ താവളങ്ങളിൽ നിഗൂഢ ഡ്രോണുകൾ കണ്ടെത്തി

0
ശീതയുദ്ധകാലത്ത് അമേരിക്കൻ ആണവായുധങ്ങൾക്ക് സ്ഥലം നൽകിയ RAF ലേക്കൻഹീത്ത് ഉൾപ്പെടെ മൂന്ന് പ്രധാന യുകെ എയർബേസുകൾക്ക് സമീപം അജ്ഞാതമായ ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തിയതായി യുഎസ് എയർഫോഴ്സ് (യുഎസ്എഎഫ്) സ്ഥിരീകരിച്ചു. യുഎസ്എഎഫിൻ്റെ യൂറോപ്യൻ കമാൻഡിൻ്റെ...

2000 വര്‍ഷം മുൻപ് മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മഗ്ഗ്; ഉള്ളിൽ മനുഷ്യരക്തവും മുലപ്പാലും കഫവും അടങ്ങിയ രഹസ്യദ്രാവകം

0
2000വര്‍ഷം മുമ്പ് മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മഗ്ഗില്‍ മതിഭ്രമം ഉണ്ടാക്കുന്ന പല വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച ദ്രാവകമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് മനുഷ്യരക്തവും മുലപ്പാലും കഫവും അടക്കം ഉപയോഗിച്ചാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. പൗരാണിക ചൈനീസ്, ഈജിപ്ഷ്യന്‍...

മഞ്ഞുകാലം വരവായി ഒപ്പം ചര്‍മ്മ രോഗങ്ങളും

0
നവംബര്‍ അവസാനമായതോടെ മഞ്ഞുകാലം എത്തിയിരിക്കുന്നു. അതോടെ ചര്‍മ്മരോഗങ്ങളും പെട്ടന്നുതന്നെ ഉടലെടുക്കും. ചര്‍മ്മ രോഗങ്ങളെ അകറ്റി നിര്‍ത്താനും സൗന്ദര്യം കാത്തു സൂക്ഷിക്കുവാനും ഈ കാലാവസ്ഥയില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. തണുപ്പ് കാലത്ത് ചര്‍മ്മരോഗങ്ങള്‍ കൂടാന്‍...

Featured

More News