5 February 2025

ഹമാസ് നടത്തിയത് കൂട്ടബലാത്സംഗം അടക്കമുള്ള ക്രൂരകൃത്യങ്ങൾ; റിപ്പോർട്ട്‌ പുറത്തുവിട്ട് യുഎൻ

ജനനേന്ദ്രിയ ഛേദനം, ലൈംഗിക പീഡനം, ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റം എന്നിവയുൾപ്പെടെ ചില ലൈംഗിക അതിക്രമങ്ങളെ സൂചിപ്പിക്കുന്ന വിശ്വസനീയമായ സാഹചര്യ വിവരങ്ങൾ സംഘം ശേഖരിച്ചു.

ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ലൈംഗിക പീഡനങ്ങളും ഉൾപ്പെടുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. കൂട്ട ബലാത്സംഗം അടക്കമുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ ഒക്ടോബർ ഏഴിന് നടന്നെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്നും യുഎൻ വ്യക്തമാക്കി. ബന്ദികൾക്കുനേരെയും ലൈംഗികാതിക്രമമുണ്ടായതായും റിപ്പോർട്ട് പറയുന്നു.

യുഎൻ പ്രത്യേക നയതന്ത്ര പ്രതിനിധി പ്രമീള പാറ്റന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ജനുവരി 29 മുതൽ ഫെബ്രുവരി 14 വരെ ദിവസങ്ങളിൽ സംഘം ഇസ്രയേലിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ ആക്രമണത്തിനിടയിൽ ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തിയെന്ന ആരോപണം നേരത്തെതന്നെ ഹമാസ് നിഷേധിച്ചിരുന്നു.

ജനനേന്ദ്രിയ ഛേദനം, ലൈംഗിക പീഡനം, ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റം എന്നിവയുൾപ്പെടെ ചില ലൈംഗിക അതിക്രമങ്ങളെ സൂചിപ്പിക്കുന്ന വിശ്വസനീയമായ സാഹചര്യ വിവരങ്ങൾ സംഘം ശേഖരിച്ചു. ഗാസയിൽ ബന്ദികളാക്കപ്പെട്ട ചിലർ വിവിധ തരത്തിലുള്ള സംഘർഷങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ടെന്നും അത്തരം ആക്രമണങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നെന്നുമുള്ള വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ വിവരങ്ങൾ മിഷൻ ടീം കണ്ടെത്തിയിട്ടുണ്ട്. 24 പേജുള്ള യുഎൻ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. എന്നാൽ ജനനേന്ദ്രിയ ഛേദനത്തിന്റെ വ്യക്തമായ തെളിവ് കണ്ടെത്താൻ സംഘത്തിനായിട്ടില്ല. ലൈംഗികാതിക്രമം നേരിട്ട ആരോടും നേരിട്ടു സംസാരിക്കാൻ സംഘത്തിനായിട്ടില്ല.

വിവിധ ഇസ്രയേലി സ്ഥാപനങ്ങളുമായി 33 കൂടിക്കാഴ്ചകൾ സംഘം നടത്തിയിട്ടുണ്ട്. ആക്രമണത്തിൽ അതിജീവിച്ചവരും അതിക്രമങ്ങളുടെ സാക്ഷികളും വിട്ടയച്ച തടവുകാരും ആരോഗ്യ വിദഗ്‌ധരും ഉൾപ്പടെ 34 പേരുമായി കൂടിക്കാഴ്ചകൾ നടത്തി. ചില ആരോപണങ്ങൾ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ചില ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സംഘം കണ്ടെത്തി.

വിഷയത്തിന്റെ വ്യാപ്തിയെക്കുറിച്ചറിയാൻ പൂർണമായ അന്വേഷണം വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഹമാസ് ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ആക്രമങ്ങളിൽ 1200 പേർ കൊല്ലപ്പെടുകയും 253 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇസ്രയേൽ ഗാസ മുനമ്പിൽ ആരംഭിച്ച ആക്രമണങ്ങളിൽ മുപ്പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

Share

More Stories

നൂറാം ടെസ്റ്റ് കളിച്ചതിന് ശേഷം ശ്രീലങ്കൻ താരം ദിമുത് കരുണരത്‌നെ വിരമിക്കുന്നു

0
ഈ ആഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ തന്റെ നൂറാം ടെസ്റ്റ് മത്സരം തന്റെ അവസാന റെഡ് ബോൾ മത്സരമായിരിക്കുമെന്ന് ശ്രീലങ്കൻ ബാറ്റ്‌സ്മാൻ ദിമുത് കരുണരത്‌നെ പ്രഖ്യാപിച്ചു . വ്യാഴാഴ്ച, 100 ടെസ്റ്റുകൾ കളിക്കുന്ന ഏഴാമത്തെ ശ്രീലങ്കൻ...

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുള്ള സി-17 വിമാനം അമൃത്സറിലേക്ക്; ഇതുവരെ അറിയാവുന്നത്

0
205 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചു കൊണ്ടുള്ള ഒരു സി-17 സൈനിക വിമാനം അമേരിക്കയിൽ നിന്ന് പുറപ്പെട്ടു. പഞ്ചാബിലെ അമൃത്സറിൽ വിമാനം ഇറങ്ങുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ടെക്‌സസിലെ സാൻ അന്റോണിയോയിൽ നിന്ന് ചൊവ്വാഴ്‌ച...

കേരളത്തിൽ വാഹനങ്ങള്‍ക്ക് ഡിജിറ്റല്‍ ആര്‍സി; മാര്‍ച്ച് ഒന്നുമുതല്‍ നടപ്പിലാക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാര്‍ച്ച് ഒന്നുമുതല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്‌ത്‌ നല്‍കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. പ്രിന്റ് ചെയ്‌ത ആര്‍സിക്ക് പകരം ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍സിയായിരിക്കും നല്‍കുകയെന്ന് മോട്ടോര്‍ വാഹന...

മഹാകുംഭമേള ദുരന്തം; യഥാർത്ഥ കണക്കുകൾ യോഗി സർക്കാർ മറച്ചുവയ്ക്കുന്നതായി ആരോപണം ശക്തമാകുന്നു

0
യുപിയിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളക്കിടയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ട് യോഗി സർക്കാർ ഒളിച്ചുകളിക്കുന്നതായി പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയുടെ അധ്യക്ഷൻ അഖിലേഷ് യാദവ്. ബിജെപിക്കും യോഗി സർക്കാരിനും എതിരെ രൂക്ഷ...

ഇ-സിഗരറ്റ് ഉപയോഗം നിയന്ത്രിക്കൽ; കൗമാരക്കാർക്കായി യുകെ ക്ലിനിക് ആരംഭിച്ചു

0
യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഇ-സിഗരറ്റ് ഉപയോഗം നിയന്ത്രിക്കുന്നതിനായി കൗമാരക്കാരെ വാപ്പിംഗ് ഉപേക്ഷിക്കാൻ സഹായിക്കുന്നതിനായി ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ഒരു ക്ലിനിക് ആരംഭിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ്...

യുഎസ് ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തി ചൈന തിരിച്ചടിച്ചു; ഗൂഗിൾ അന്വേഷണം

0
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതികൾക്ക് തീരുവ വർദ്ധിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷം ചൈന ഉടൻ തിരിച്ചടിച്ചു. യുഎസ് കൽക്കരി, ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി), അസംസ്കൃത എണ്ണ, കാർഷിക ഉപകരണങ്ങൾ, വലിയ തോതിൽ...

Featured

More News