ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കവേ ദൂരദർശനിൽ കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതിനെതിരെ കേരളത്തിൽ വിവാദങ്ങൾ ശക്തമാകുന്നതിനിടയിൽ വിദ്യാർഥികൾക്കിടയിൽ ചിത്രം പ്രദർശിപ്പിച്ച് ഇടുക്കി രൂപത. അവധിക്കാലത്ത് നടത്തുന്ന വിശ്വാസോത്സവത്തിന്റെ ഭാഗമായിട്ടാണ് 10,11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതെന്നാണ് വിവരം.
നാലാം തിയതിയായിരുന്നു അവധിക്കാലത്ത് നടത്തുന്ന വിശ്വാസോത്സവത്തിന്റെ ഭാഗമായി കേരളാ സ്റ്റോറി പ്രദർശിപ്പിച്ചത്. ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം പ്രണയം എന്നതായിരുന്നു. ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്നാണ് രൂപതാ വൃത്തങ്ങളിൽ നിന്നുള്ള പ്രതികരണം.
വിദ്യാർഥികൾക്കിടയിൽ തെറ്റായ ചിന്താഗതി വളർത്തിയെടുക്കാനുള്ള ബോധമായ ശ്രമമാണ് നടത്തിയിരിക്കുന്നതെന്നാണ് പരക്കെയുള്ള വിമർശനം. ലൗ ജിഹാദെന്ന് ആക്ടിവിറ്റി നൽകിയാണ് കേരളാ സ്റ്റോറി പ്രദർശിപ്പിച്ച് ചർച്ച ചെയ്തിരിക്കുന്നത്.