1 November 2024

സ്വവർഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കി ഇറാഖ്; ബില്ല് പാർലമെന്റ് പാസാക്കി

സ്വവർഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കുറഞ്ഞത് ഏഴ് വർഷത്തെ തടവും സ്ത്രീകളെ പോലെ 'മനപ്പൂർവ്വം' പെരുമാറുന്ന പുരുഷന്മാർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും ലഭിക്കും.

സ്വവർഗ ബന്ധങ്ങളിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാക്കി ഇറാഖ്. ഇത് സംബന്ധിച്ചുള്ള ബില്‍ പാർലമെന്റില്‍ പാസാക്കി. പിടിക്കപ്പെട്ടാല്‍ 15 വർഷം വരെ ജയില്‍ശിക്ഷ ലഭിക്കാം. ബില്ല് ചർച്ചയിൽ 329 അംഗങ്ങളിൽ 170 പേരുടെ പിന്തുണയോടെയാണ് ബിൽ പാസാക്കിയത്. 1988ലെ വേശ്യാവൃത്തി വിരുദ്ധ നിയമത്തിലെ ഭേദഗതികൾ വരുത്തി ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മൂന്ന് വർഷം തടവ് ശിക്ഷയും പുതിയ ബിൽ പ്രകാരം ലഭിക്കും.

ബില്ലിന്റെ ആദ്യ ഡ്രാഫ്റ്റ് പ്രകാരം സ്വവർഗബന്ധങ്ങൾക്ക് വധശിക്ഷ നൽകാനായിരുന്നു തീരുമാനം. നിലവിൽ സ്വവർഗാനുരാഗികളെയും ട്രാൻസ്ജെൻഡറുകളും രാജ്യത്ത് പലവിധത്തിലുള്ള ആക്രമണങ്ങൾക്കും വിവേചനങ്ങൾക്കും വിധേയരാവാറുണ്ട്.

സ്വവർഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കുറഞ്ഞത് ഏഴ് വർഷത്തെ തടവും സ്ത്രീകളെ പോലെ ‘മനപ്പൂർവ്വം’ പെരുമാറുന്ന പുരുഷന്മാർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും ലഭിക്കും. ഭേദഗതി വരുത്തിയ നിയമ പ്രകാരം ‘വ്യക്തിപരമായ ആഗ്രഹവും ലൈംഗിക ചായ് വുകളും അടിസ്ഥാനമാക്കിയുള്ള ലിംഗമാറ്റം’ കുറ്റകൃത്യമാക്കുകയും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ട്രാൻസ് വ്യക്തികളെയും ഡോക്ടർമാരെയും മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുകയും ചെയ്യും. ഇറാഖിലെ യാഥാസ്ഥിതിക സമൂഹത്തിൽ സ്വവർഗരതി നിഷിദ്ധമാണ്. എന്നാൽ ആദ്യമായിട്ടാണ് സ്വവർഗബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കി നിശ്ചയിച്ച് നിയമവും ശിക്ഷയും വിധിക്കുന്നത്.

നേരത്തെ ഇറാഖിലെ എൽജിബിടിക്വ്യൂഐ+ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ സ്വവർഗരതിയുടെ പേരിൽ വേശ്യാവൃത്തി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ച് വിചാരണയ്ക്ക് വിധേയരായിട്ടുണ്ട്. പുതിയ ബിൽ മൗലിക മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ദിവസേന വേട്ടയാടപ്പെടുന്ന ഇറാഖികളെ കൂടുതൽ അപകടത്തിൽ ആക്കുകയും ചെയ്യുന്നുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ ഇറാഖ് ഗവേഷകനായ റസാവ് സാലിഹി മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് പുറമെ പുതിയ ഭേദഗതി പ്രകാരം സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുകയും ”ഭാര്യയെ കൈമാറ്റം” ചെയ്യുന്നവർക്ക് 10 മുതൽ 15 വർഷം വരെ തടവ് ശിക്ഷ നൽകുകയും ചെയ്യുന്നു. ”ഇത്തരം പ്രവൃത്തികളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയായി നിയമം പ്രവർത്തിക്കുന്നു,” എന്നാണ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച റെയ്ദ് പറഞ്ഞത്.

അതേസമയം, ഇറാഖ് പാസാക്കിയ പുതിയ നിയമം മനുഷ്യാവകാശങ്ങൾക്ക് ഭീഷണിയാണെന്നും സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനുമുള്ള ഇറാഖിന്റെ ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

ഇറാഖിലെ നിരവധി എൽജിബിടിക്വ്യൂഐ+ വ്യക്തികൾ ആക്രമണങ്ങൾക്കും തട്ടികൊണ്ടുപോകലുകൾ, ബലാത്സംഗം, പീഡനങ്ങൾ, കൊലപാതകം എന്നിവയ്ക്ക് വിധേയരാവാറുണ്ടെന്നും എന്നാൽ ഇതിന് ഉത്തരവാദികൾ ആയവർ ശിക്ഷിക്കപ്പെടാതെ പോകുന്നുണ്ടെന്നും 2022ലെ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെയും ഇറാക്വീർ എന്ന എൻജിഒയുടെയും റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.

Share

More Stories

ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര തർക്കം കൂടുതൽ സങ്കീർണമാകുന്നു

0
കാനഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം മുതൽ വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ- കാനഡ ബന്ധം ഇപ്പോൾ കൂടുതല്‍ സങ്കീർണമാകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം സൈബർ...

ചൈനയിലെ ഏറ്റവും ധനികൻ, ടിക് ടോക്കിൻ്റെ സ്ഥാപകൻ; രാജ്യത്തെ മൊത്തം ശതകോടീശ്വരന്മാർ കുറഞ്ഞു

0
ചൈനയ്ക്ക് ഏറ്റവും പുതിയ ഒരു ധനികനായ വ്യക്തിയുണ്ട്. ഇത് വളരെ ജനപ്രിയവും വിവാദപരവുമായ ആപ്പായ TikTok-ന് പിന്നിലെ സംരംഭകനാണ്. ചൊവ്വാഴ്‌ച പുറത്തിറക്കിയ 2024ലെ ഹുറുൺ ചൈന റിച്ച് ലിസ്റ്റിൽ ടിക് ടോക്കിൻ്റെ മാതൃ കമ്പനിയായ...

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് ഒന്നാമൻ ബാവയ്ക്ക് വിട

0
അമ്പത് വര്‍ഷക്കാലം യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് ഒന്നാമൻ ബാവ (96) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1929 ജൂലൈ 22ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍...

‘മദ്യം പ്രകൃതിദത്തം’; മനുഷ്യരല്ലാതെ മറ്റ് ജീവികളും സ്വാഭാവികമായി മദ്യം ഉപയോഗിക്കുന്നതായി പഠനം

0
പ്രകൃതിയിലെ വിവിധ ആവാസവ്യവസ്ഥകളിൽ സ്വാഭാവികമായി ആൽക്കഹോൾ അംശം കണ്ടെത്താൻ സാധിക്കുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു. മനുഷ്യരല്ലാതെ മറ്റു ജീവികളും മദ്യം ഉപയോഗിക്കുന്നുണ്ടെന്നു സൂചിപ്പിക്കുന്ന പുതിയ പഠനങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മധുരവും പുളിയുമുള്ള പഴങ്ങൾ, തേൻ, ചെടികളുടെ...

റബർ വില വീണ്ടും കുത്തനെ ഇടിഞ്ഞു; ടാപ്പിംഗ് നിർത്തി ഇടത്തരം തോട്ടങ്ങൾ

0
കഴിഞ്ഞ ഓഗസ്റ്റിൽ കിലോയ്ക്ക് 250 രൂപവരെ ഉയർന്നുകൊണ്ട് ചരിത്രത്തിലൂടെ കടന്ന റബർ വില ഇപ്പോൾ വീണ്ടും കുത്തനെ ഇടിയാൻ തുടങ്ങി. വില 180 രൂപയിലേക്ക് താഴ്ന്നതോടെ ടാപ്പിംഗ് പുനരാരംഭിച്ചിരുന്ന ഇടത്തരം തോട്ടങ്ങളിൽ ടാപ്പിംഗ്...

‘കോടതി മന്ദിരം താൽക്കാലിക മോർച്ചറിയാക്കി’; പതിറ്റാണ്ടുകളിലെ ഏറ്റവും മാരകമായ വെള്ളപ്പൊക്കത്തിൽ സ്‌പെയിൻ

0
രാജ്യത്തിൻ്റെ തെക്കൻ, കിഴക്കൻ മേഖലകളിൽ ഈ ആഴ്‌ച മണിക്കൂറുകൾക്കുള്ളിൽ പെയ്‌ത ഒരു വർഷത്തെ മഴയ്ക്ക് ശേഷം ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ വെള്ളപ്പൊക്കത്തിൽ സ്പെയിൻ വിറങ്ങലിക്കുന്നു. ചൊവ്വാഴ്‌ച ആരംഭിച്ച കൊടുങ്കാറ്റിൽ ഇതുവരെ 95 പേർ...

Featured

More News