പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്നുള്ള തന്റെ വിരമിക്കലിനെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗാൽ മാധ്യമമായ ‘നൗ’വിന് നൽകിയ അഭിമുഖത്തിലായിരുന്നു റൊണാൾഡോ തൻ്റെ തീരുമാനം വിശദീകരിച്ചത്.
പോർച്ചുഗൽ ദേശീയ ടീമിനെ വരാനിരിക്കുന്ന ഏതാനും മത്സരങ്ങളില്‍ കൂടി സഹായിക്കാനാകുമെന്ന് ഞാൻ കരുതുന്നത്. ഇനിയുള്ള യുവേഫ നേഷൻസ് ലീഗില്‍ കളിക്കാനാകുമെന്നാണ് വിചാരിക്കുന്നത്. ആരോടും മുൻകൂട്ടി പറയാതെ ഞാൻ ദേശീയ ടീം വിടും. അത് വളരെ ആലോചിച്ചാകും ചെയ്യുകയെന്നും റൊണാള്‍ഡോ വ്യക്തമാക്കി.
അതേപോലെ തന്നെ , ഇപ്പോൾ ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. അതുപോലെയുള്ള കാര്യങ്ങൾ ഞാൻ കാര്യമാക്കുന്നില്ല. എന്നാൽ , പദ്ധതികൾ എന്താണെന്ന് ദൈവത്തിന് മാത്രമേ അറിയൂ’, വിരമിച്ച ശേഷം എന്തുചെയ്യുമെന്ന ചോദ്യത്തിന് താരം മറുപടി പറഞ്ഞു. ഇപ്പോൾ സൗദി ക്ലബ് അൽ നാസറിലാണ് റൊണാൾഡോ കളിക്കുന്നത്. ഈ സീസൺ അവസാനത്തോടെ അൽ നാസറിൻ്റെ കരാർ അവസാനിക്കുകയും ചെയ്യും.