24 February 2025

‘ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടീമിൽ കോലിയും ധോണിയും, ഓപണര്‍ താനും സെവാഗും’; ഗൗതം ഗംഭീര്‍

മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക് ‘ഇന്ത്യയുടെ വന്‍ മതില്‍’ രാഹുല്‍ ദ്രാവിഡിനെ തെരഞ്ഞെടുത്തു. നാലാം നമ്പറില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍ക്കാണ്

ടീം ഇന്ത്യയുടെ ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് ദേശീയ ടീമിൻ്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ടീമില്‍ ഇടമില്ലെന്നതാണ് കൗതുകങ്ങളിലൊന്ന്.

എക്കാലത്തേയും മികച്ച ഇലവനില്‍ ഗംഭീര്‍ സ്വന്തംപേര് ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയുടെ സ്വപ്‌നടീമിൻ്റെ ഓപണര്‍ താനും വിരേന്ദര്‍ സെവാഗുമാണെന്ന് ഗംഭീര്‍ കരുതുന്നു. മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക് ‘ഇന്ത്യയുടെ വന്‍ മതില്‍’ രാഹുല്‍ ദ്രാവിഡിനെ തെരഞ്ഞെടുത്തു. നാലാം നമ്പറില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍ക്കാണ്.

വിരാട് കോലി, എംഎസ് ധോണി എന്നിവര്‍ക്കും ഗംഭീറിൻ്റെ ടീമില്‍ ഇടമുണ്ട്. കോഹ്‌ലി അഞ്ചാം സ്ഥാനത്ത് കളിക്കുമ്പോള്‍ ടീമിലെ ഏക വിക്കറ്റ് കീപ്പര്‍ ബാറ്ററായി ധോണി വരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും 2011 ലോകകപ്പ് ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ് ആണ് ആറാം നമ്പറില്‍.

രോഹിത് ശര്‍മയ്ക്ക് പുറമേ ഇന്ത്യയുടെ സ്റ്റാര്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്കും ടീമില്‍ ഇടമില്ല. ഗംഭീറിൻ്റെ ടീം സെലക്ഷന്‍ സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ക്കിടയില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കും കാരണമായി.

Share

More Stories

‘പദ്ധതികൾക്കാണ് ഫണ്ട് ലഭിച്ചത്, പക്ഷേ വോട്ടിംഗ് വർദ്ധിപ്പിക്കുന്നതിനല്ല’; ധനകാര്യ മന്ത്രാലയത്തിലെ വെളിപ്പെടുത്തലുകൾ

0
യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇൻ്റെർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) നൽകുന്ന ധനസഹായത്തെ കുറിച്ച് അമേരിക്കയിൽ നിന്ന് ഇന്ത്യക്കെതിരെ ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനിടയിൽ, യുഎസ്എഐഡി ധനസഹായവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന കണ്ടെത്തലുകൾ വെളിപ്പെടുത്തുന്ന...

തരൂരിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്ന മോഹം നടക്കില്ല; ആരേയും ഉയര്‍ത്തി കാട്ടില്ലെന്ന് ഹൈക്കമാന്‍റ്

0
ദില്ലി: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ശശി തരൂരിന്‍റെ മോഹം നടക്കില്ല. സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. തരൂരിനെ പ്രകോപിപ്പിക്കാതെ നീങ്ങാനും നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഒരു തെരഞ്ഞെടുപ്പിലും...

‘രാഷ്ട്രീയത്തിൽ ചരിത്രപരമായ സാക്ഷ്യം’; ഡൽഹിൽ ആദ്യമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്ത്രീകൾ ആകുമ്പോൾ

0
പൂർണ്ണമായും സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ഡൽഹിയുടെ രാഷ്ട്രീയം. 27 വർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ബിജെപി, മുഖ്യമന്ത്രി സ്ഥാനത്തിൻ്റെ ഉത്തരവാദിത്തം രേഖ ഗുപ്‌തയ്ക്ക് കൈമാറി. അതേസമയം ആം ആദ്‌മി പാർട്ടി അതിഷിയെ നിയമസഭയിലെ പ്രതിപക്ഷ...

റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റിട്ടത് അട്ടിമറി ശ്രമമെന്ന്; എൻഐഎ പ്രതികളുടെ മൊഴി രേഖപ്പെടുത്തി

0
കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകി ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട സംഭവം അട്ടിമറി ശ്രമമാണെന്ന് എഫ്ഐആർ. കൊല്ലം- ചെങ്കോട്ട പാതയിൽ കുണ്ടറയ്ക്കും എഴുകോണിനും ഇടയിൽ പാളത്തിന് കുറുകെയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ജീവഹാനി...

ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് റിപ്പോർട്ടർമാരെ വിലക്കി; അസോസിയേറ്റഡ് പ്രസ്സ് കേസ് ഫയൽ ചെയ്തു

0
ലോകത്തിലെ ഏറ്റവും പഴയ വാർത്താ ഏജൻസികളിൽ ഒന്നായ അസോസിയേറ്റഡ് പ്രസ്സ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ റിപ്പോർട്ടർമാരെ വിലക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന വൈറ്റ്...

വവ്വാലിൽ നിന്ന് മനുഷ്യനിലേക്ക് പകരും; പുതിയ കൊറോണ വൈറസ് കണ്ടെത്തി ചൈനീസ് ഗവേഷകർ

0
കോവിഡ് -19 ന്റെ അതേ റിസപ്റ്റർ ഉപയോഗിച്ച് മനുഷ്യരെ ബാധിക്കുന്ന ഒരു പുതിയ വവ്വാൽ മുഖേന പകരുന്ന കൊറോണ വൈറസ് ചൈനീസ് ഗവേഷണ സംഘം കണ്ടെത്തി. രോഗം പടരുന്നത് തടയാൻ അത് നിരീക്ഷിക്കേണ്ടതിന്റെ...

Featured

More News