24 February 2025

ക്രിസ്റ്റ്യാനോക്ക് ചരിത്രനേട്ടം; 900 ഗോൾ പൂർത്തിയാക്കുന്ന ആദ്യ ഫുട്ബോളർ

ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ കളിക്കാരന്‍ എന്ന പദവിയും

ചരിത്രനേട്ടത്തിൻ്റെ നെറുകയില്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരമായി. യുവേഫ നേഷന്‍സ് ലീഗ് മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടിയതോടെയാണ് നാഴികക്കല്ല് താണ്ടിയത്. മാതൃരാജ്യത്തിനായുള്ള ക്രിസ്റ്റ്യാനോയുടെ 131ാം ഗോളായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ കളിക്കാരന്‍ എന്ന പദവിയും സൂപ്പര്‍ താരത്തിൻ്റെ പേരിലാണ്.

ക്രൊയേഷ്യക്കെതിരെ 34ാം മിനിറ്റില്‍ നൂനോ മെന്‍ഡസിൻ്റെ ക്രോസില്‍ നിന്നാണ് ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്. കരിയറിലെ 900-ാം ഗോള്‍ പിറന്നതോടെ താരം വികാരാധീനനായി നിലത്ത് മുട്ടുകുത്തിവീണു.
ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനയുടെ ലയണല്‍ മെസ്സി കരിയറിലുടനീളം 859 ഗോളുകള്‍ നേടിയിട്ടുണ്ട്.

അതേസമയം പോര്‍ച്ചുഗലിൻ്റെ അടുത്ത മല്‍സരം സെപ്റ്റംബര്‍ എട്ട് ഞായറാഴ്‌ചയാണ്. സ്‌കോട്ട്ലന്‍ഡാണ് എതിരാളികള്‍. ഈ മാച്ചില്‍ ക്രിസ്റ്റ്യാനോയ്ക്ക് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് വിശ്രമം നല്‍കുമോയെന്നും റിപ്പോർട്ടുകളുണ്ട്.

Share

More Stories

വിമാന താവളത്തിൽ 11 കോടി വിലവരുന്ന മയക്കുമരുന്ന് വേട്ട: ഒരു യുവതി അറസ്റ്റിൽ

0
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് കുക്കികളുടെയും അരിയുടെയും പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് 11 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ഇന്ത്യയിലേക്ക് കടത്തിയതിന് 20 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്‌തു. കസ്റ്റംസ്...

‘പദ്ധതികൾക്കാണ് ഫണ്ട് ലഭിച്ചത്, പക്ഷേ വോട്ടിംഗ് വർദ്ധിപ്പിക്കുന്നതിനല്ല’; ധനകാര്യ മന്ത്രാലയത്തിലെ വെളിപ്പെടുത്തലുകൾ

0
യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇൻ്റെർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) നൽകുന്ന ധനസഹായത്തെ കുറിച്ച് അമേരിക്കയിൽ നിന്ന് ഇന്ത്യക്കെതിരെ ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനിടയിൽ, യുഎസ്എഐഡി ധനസഹായവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന കണ്ടെത്തലുകൾ വെളിപ്പെടുത്തുന്ന...

തരൂരിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്ന മോഹം നടക്കില്ല; ആരേയും ഉയര്‍ത്തി കാട്ടില്ലെന്ന് ഹൈക്കമാന്‍റ്

0
ദില്ലി: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ശശി തരൂരിന്‍റെ മോഹം നടക്കില്ല. സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. തരൂരിനെ പ്രകോപിപ്പിക്കാതെ നീങ്ങാനും നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഒരു തെരഞ്ഞെടുപ്പിലും...

‘രാഷ്ട്രീയത്തിൽ ചരിത്രപരമായ സാക്ഷ്യം’; ഡൽഹിൽ ആദ്യമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്ത്രീകൾ ആകുമ്പോൾ

0
പൂർണ്ണമായും സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ഡൽഹിയുടെ രാഷ്ട്രീയം. 27 വർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ബിജെപി, മുഖ്യമന്ത്രി സ്ഥാനത്തിൻ്റെ ഉത്തരവാദിത്തം രേഖ ഗുപ്‌തയ്ക്ക് കൈമാറി. അതേസമയം ആം ആദ്‌മി പാർട്ടി അതിഷിയെ നിയമസഭയിലെ പ്രതിപക്ഷ...

റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റിട്ടത് അട്ടിമറി ശ്രമമെന്ന്; എൻഐഎ പ്രതികളുടെ മൊഴി രേഖപ്പെടുത്തി

0
കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകി ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട സംഭവം അട്ടിമറി ശ്രമമാണെന്ന് എഫ്ഐആർ. കൊല്ലം- ചെങ്കോട്ട പാതയിൽ കുണ്ടറയ്ക്കും എഴുകോണിനും ഇടയിൽ പാളത്തിന് കുറുകെയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ജീവഹാനി...

ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് റിപ്പോർട്ടർമാരെ വിലക്കി; അസോസിയേറ്റഡ് പ്രസ്സ് കേസ് ഫയൽ ചെയ്തു

0
ലോകത്തിലെ ഏറ്റവും പഴയ വാർത്താ ഏജൻസികളിൽ ഒന്നായ അസോസിയേറ്റഡ് പ്രസ്സ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ റിപ്പോർട്ടർമാരെ വിലക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന വൈറ്റ്...

Featured

More News