24 February 2025

ചന്ദ്രനിലെ മണ്ണിൽ നിന്നും വലിയ അളവിൽ ജലം ശേഖരിക്കാം; പദ്ധതിയുമായി ചൈന

2020ൽ ചൈനയുടെ ചേഞ്ച് അഞ്ചു മിഷനിലൂടെയാണ് 44 വർഷത്തിനിടെ മനുഷ്യർ ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ചത്

ജലത്തിന് വേണ്ടിയുള്ള തർക്കം നൂറ്റാണ്ടുകളായി തുടരുന്ന കാര്യമാണ്. പലപ്പോഴും ഇത്‌ കലഹത്തിന് കാരണമാകാറുണ്ട്. ഭൂമിക്ക് പുറത്തേക്ക് നടത്തുന്ന ഓരോ ഗവേഷണങ്ങളിലും ആദ്യം അന്വേഷിക്കുന്നത് ജലത്തിൻ്റെ സാന്നിധ്യമുണ്ടോയെന്നാണ്. ഇത്തരത്തിൽ ചന്ദ്രനിൽ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാൽ ചന്ദ്രനിൽ നിന്ന് ശേഖരിച്ച മണ്ണിൽ നിന്ന് വലിയ അളവിൽ ജലം നിർമ്മിക്കാമെന്ന് കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ.

2020 നടത്തിയ പര്യവേഷണ സമയത്ത് ശേഖരിച്ച ലൂണാർ സോയിലിൽ നിന്ന് വലിയ അളവിൽ ജലം ഉത്പാദിപ്പിക്കാനുള്ള രീതി കണ്ടെത്തിയെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. 2020ൽ ചൈനയുടെ ചേഞ്ച് അഞ്ചു മിഷനിലൂടെയാണ് 44 വർഷത്തിനിടെ മനുഷ്യർ ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ചത്.

ചൈനീസ് സർക്കാരിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ചൈനീസ് അക്കാദമി ഓഫ് സയൻസിൽ നടത്തിയ പഠനങ്ങളിലാണ് ചന്ദ്രനിൽ നിന്നുള്ള മണ്ണിൽ വലിയ അളവിലുള്ള ഹൈഡ്രജൻ കണ്ടെത്തിയത്. ഇത് മറ്റ് ചില മൂലകങ്ങളുമായി ചേർത്ത് ചൂടാക്കിയതോടെയാണ് വലിയ രീതിയിൽ ജലം ഉണ്ടായതെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മൂന്ന് വർഷം നീണ്ട ഗവേഷണത്തിന് ഒടുവിലാണ് ഈ രീതി കണ്ടെത്താനായതെന്നാണ് ചൈന അവകാശപ്പെടുന്നത്. ചന്ദ്രനിൽ നിന്നുള്ള മണ്ണിൽ നിന്ന് വലിയ അളവിൽ ജലം ഉൽപാദിപ്പിക്കുന്നത് ഭാവിയിലെ ചാന്ദ്ര ദൌത്യങ്ങളിൽ നിർണായകം ആവുമെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമം അവകാശപ്പെടുന്നത്.

ചന്ദ്രനിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് സ്ഥിരമായി ചന്ദ്രനിൽ ഔട്ട് പോസ്റ്റ് തയ്യാറാക്കാനുള്ള യുഎസ് ചൈന മത്സരത്തിൽ നിർണായകമാണ് ഈ ചുവട് വയ്‌പ്‌. ഇത്തരത്തിൽ ഒരു ടൺ ചന്ദ്രനിലെ മണ്ണിൽ നിന്ന് 51 മുതൽ 76 കിലോ വരെ ജലം ഉത്പാദിപ്പിക്കാനാവും എന്നാണ് ചൈനീസ് ശാസ്ത്രജ്ഞർ വിശദമാക്കുന്നത്. അമ്പതോളം ആളുകളുടെ ദിവസേന ഉപയോഗത്തിന് പര്യാപ്തമാണ് ആ അളവ്.

ചന്ദ്രനിലെ ഏറ്റവും വിഭവസമൃദ്ധമായ മേഖലയിലാവും ചൈനീസ് ഗവേഷകരെത്തിയെന്ന നാസ മേധാവിയുടെ മുന്നറിയിപ്പുകളെ സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. 2035ൽ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ പ്രാഥമിക സ്റ്റേഷൻ സജ്ജീകരിക്കണമെന്ന ലക്ഷ്യത്തിലാണ് ചൈനയുടെ പ്രവർത്തനങ്ങൾ. 2045ഓടെ ചന്ദ്രനെ വലം വയ്ക്കുന്ന സ്പേസ് സ്റ്റേഷനും ചൈന ലക്ഷ്യമിടുന്നുണ്ട്.

Share

More Stories

അമിത വണ്ണത്തിനെതിരായ കേന്ദ്രത്തിന്റെ പ്രചരണ പരിപാടിയുടെ അംബാസഡറായി മോഹൻലാൽ; പേര് നിർദ്ദേശിച്ചത് പ്രധാനമന്ത്രി

0
കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതിയുടെ അംബാസഡറായി കേരളത്തിൽ നിന്നുള്ള നടൻ മോഹന്‍ലാലിന്റെ പേര് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത വണ്ണത്തിനെതിരായ പ്രചരണ പരിപാടിയുടെ അംബാസഡറായാണ് ലാല്‍ ഉള്‍പ്പെടെ പത്ത് പ്രമുഖരെ മോദി നിര്‍ദ്ദേശിച്ചത്. സിനിമ,...

‘ശക്തനായ പോലീസ് കഥാപാത്രമായി നാനി’; സൂപ്പർ ഹിറ്റടിക്കാന്‍ ‘ഹിറ്റ് 3’ വരുന്നു, ടീസർ പുറത്ത്

0
തെലുങ്കിലെ സൂപ്പർതാരം നാനിയുടെ 32-മത് ചിത്രം 'ഹിറ്റ് 3' ടീസർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിന്...

പൂഞ്ഞാറിലെ പിസി ജോര്‍ജ് ജയിലിൽ; മത വിദ്വേഷ പരാമര്‍ശത്തില്‍ കോടതി റിമാന്‍ഡ് ചെയ്‌തു

0
ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് മത വിദ്വേഷ പരാമര്‍ശത്തില്‍ ജയിലിൽ. കോടതി 14 ദിവസത്തേക്ക് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്‌തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ്...

സാംബാൽ പള്ളി കമ്മിറ്റി പൊതുഭൂമി കയ്യേറാൻ ശ്രമിക്കുന്നു; യുപി സുപ്രീം കോടതിയിൽ ബോധിപ്പിച്ചു

0
ന്യൂഡൽഹി: സാംബാൽ പള്ളി കമ്മറ്റി അധികൃതർ പൊതുഭൂമി കൈയേറാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ അക്രമത്തിന് സാക്ഷ്യം വഹിച്ച പതിനാറാം നൂറ്റാണ്ടിലെ തർക്ക പള്ളിയെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ...

ഇസ്രായേൽ വലിയ ചുവടുവെപ്പ് നടത്തി യുദ്ധക്കളത്തിൽ; സൈനിക ടാങ്കുകൾ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു

0
2002ന് ശേഷം ആദ്യമായി ഇസ്രായേലി ടാങ്കുകൾ അധിനിവേശ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു. അടുത്ത വർഷത്തേക്ക് തൻ്റെ സൈന്യം പലസ്‌തീൻ പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഈ...

നിർമ്മാതാക്കളുടെ സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ; ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്

0
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ്...

Featured

More News