എംപോക്‌സ് (MPOX) സ്ഥിരീകരിച്ച് മലപ്പുറത്ത് ചികിത്സയിൽ കഴിയുന്ന യുവാവിന് ക്ലേഡ് 1ബി(clade 1b) വകഭേദം. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന ഈ എംപോക്‌സ് വകഭേദം കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം അറിയിച്ചു. പശ്ചിമ ആഫ്രിക്കയിലാണ് ഈ വകഭേദം സ്ഥിരീകരിച്ചത്. എംപോക്‌സിൻ്റെ ഈ വകഭേദം പെട്ടെന്ന് വ്യാപിക്കും. രാജ്യത്ത് ആദ്യമായി എംപോക്‌സ് (MPOX) സ്ഥിരീകരിച്ചത് ഡൽഹിയിലാണ്.
എന്നാൽ ആ രോഗിയിൽ സ്ഥിരീകരിച്ചത് ക്ലേഡ് 2 (clade2) വകഭേദത്തിലുള്ള വൈറസ് ബാധയായിരുന്നു. രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതലുള്ളത് എംപോക്‌സ് (MPOX) 2 വകഭേദമാണ്. എന്നാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്ക് സ്വീകരിച്ചത് എംപോക്‌സ് വൺ ബി വകഭേദമാണ്.
പനിയെ തുടർന്ന് 16നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തൊലിപ്പുറത്ത് തടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. ഈ വർഷം ആഫ്രിക്കയിൽ നിന്ന് ഇതുവരെ 30000ത്തിലധികം എംപോക്‌സ് (MPOX) കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുള്ളതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.