30 September 2024

150 വര്‍ഷം പഴക്കമുള്ള ട്രാമുകൾ കൊല്‍ക്കത്തയില്‍ നിന്നും വിടപറയുമ്പോൾ

1873 ഫെബ്രുവരി 24 ന് ബ്രിട്ടീഷുകാരാണ് കൊല്‍ക്കത്തയില്‍ ട്രാമുകള്‍ അവതരിപ്പിച്ചത്. പട്ന, ചെന്നൈ, നാസിക്, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ അവര്‍ ഓടിത്തുടങ്ങിയെങ്കിലും ഘട്ടംഘട്ടമായി അവ നിര്‍ത്തലാക്കി.

പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ 150 വര്‍ഷം പഴക്കമുള്ള ട്രാം സംവിധാനം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കാൻ ഒരുങ്ങുന്നു . ട്രാമുകള്‍ നഗരത്തിന്റെ പൈതൃകത്തിന്റെ പ്രതീകമായിരുന്നു. എസ്പ്ലനേഡില്‍ നിന്ന് മൈതാനത്തേക്ക് ഒഴികെയുള്ള എല്ലാ റൂട്ടുകളിലും ട്രാം സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. യാത്രക്കാര്‍ക്ക് വേഗതയേറിയ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണെന്നും ട്രാമുകളുടെ വേഗത കുറവായതിനാല്‍ പലപ്പോഴും റോഡുകളില്‍ തിരക്ക് അനുഭവപ്പെടാറുണ്ടെന്ന് ചൂണ്ടികാട്ടിയാണ് നടപടി.

സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കൊല്‍ക്കത്ത ട്രാം യൂസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി. ട്രാം സര്‍വീസുകള്‍ നിര്‍ത്താന്‍ അനുവദിക്കില്ലെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കയ്യേറ്റങ്ങള്‍ നീക്കി റോഡിന്റെ വീതി വര്‍ധിപ്പിക്കാമെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ നഗരത്തില്‍ ട്രാമുകളുടെ വേഗം 20-30 കിലോമീറ്റാണ്. ഇത് നഗരത്തിലെ ശരാശരി വാഹനങ്ങളുടെ വേഗമാണെന്നും നേതാക്കള്‍ പറയുന്നു.

ട്രാം സര്‍വീസുകള്‍ പുനസ്ഥാപിക്കാനും പുനരുജ്ജീവിപ്പിക്കാനും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക ഉപയോഗിക്കാമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നഗരത്തിലെ പല റൂട്ടുകളിലും ട്രാം സര്‍വീസുകള്‍ ഇതിനകം നിര്‍ത്തലാക്കിയിട്ടുണ്ട്.

1873 ഫെബ്രുവരി 24 ന് ബ്രിട്ടീഷുകാരാണ് കൊല്‍ക്കത്തയില്‍ ട്രാമുകള്‍ അവതരിപ്പിച്ചത്. പട്ന, ചെന്നൈ, നാസിക്, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ അവര്‍ ഓടിത്തുടങ്ങിയെങ്കിലും ഘട്ടംഘട്ടമായി അവ നിര്‍ത്തലാക്കി.കൊല്‍ക്കത്തയിലും ട്രാം വികസിച്ചു, 1882-ല്‍ സ്റ്റീം എഞ്ചിനുകള്‍ അവതരിപ്പിച്ചു, 1900-ല്‍ ആദ്യത്തെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാം ആരംഭിച്ചു.

നഗരത്തില്‍ ഇലക്ട്രിക് ട്രാമുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി ഏകദേശം 113 വര്‍ഷങ്ങള്‍ക്ക് ശേഷം, 2013-ല്‍ എസി ട്രാമുകള്‍ അവതരിപ്പിച്ചു.2023-ല്‍, കൊല്‍ക്കത്തയിലെ ഐക്കണിക് ട്രാമുകള്‍ 150 വര്‍ഷത്തെ സേവനങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍, നഗരത്തിലുടനീളം ആഘോഷങ്ങള്‍ നടന്നു, ഗതാഗത മന്ത്രി ചക്രവര്‍ത്തിയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. അന്ന് ട്രാം നഗരത്തിന്റെ അഭിമാനമാണെന്ന് ചക്രവര്‍ത്തി പറഞ്ഞിരുന്നു.ഒരു ദേശത്തിന്റെ ചരിത്രവും അടയാളപ്പെടുത്തിയ ട്രാമുകൾ നിരത്തുകളോട് വിട് പറയുകയാണ്

Share

More Stories

അനു മോഹൻ ; മലയാള സിനിമയിലെ 19 വർഷങ്ങൾ

0
മലയാള സിനിമയിൽ സുപരിചിതനായ നടനാണ് അനു മോഹൻ. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ. ചെയ്ത കഥാപാത്രങ്ങളാണെങ്കിൽ ഒന്നിനൊന്ന് മികച്ചത്. യുവതാരങ്ങളുടെ കൂട്ടത്തിലും മുൻനിര താരങ്ങളോടൊപ്പവും ഒരുപോലെ ഇടം പിടിച്ച താരം ഇന്ന് മലയാളത്തിൽ ഒഴിച്ചുകൂടാനാവാത്ത...

നാടന്‍ പശുക്കള്‍ക്ക് ‘സംസ്ഥാന മാതാവ്’ പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

0
നാടന്‍ പശു ഇനങ്ങള്‍ക്ക് 'സംസ്ഥാന മാതാവ്' എന്ന പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. സാംസ്‌കാരികവും കാര്‍ഷികവുമായ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ശിവസേന-ബിജെപി-എന്‍സിപി സഖ്യ സര്‍ക്കാര്‍ നാടന്‍ 'രാജ്യമാതാ-ഗോമാത' പദവി നല്‍കിയത്. കർഷകർക്ക് നാടന്‍...

‘യുണൈറ്റഡ് ഇൻ ട്രയംഫ്’; പാരീസ് ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെ ആദരിച്ചു

0
പാരീസ് ഒളിംപിക്‌സ് മെഡൽ ജേതാക്കളെ ആദരിക്കുന്ന ‘യുണൈറ്റഡ് ഇൻ ട്രയംഫ്’ മുംബൈയിലെ ആൻ്റിലിയയിൽ നടന്നു. ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഇന്ത്യയെ ആഗോള തലത്തിൽ എത്തിക്കുന്നതിൽ അവരുടെ കഠിനാധ്വാനം, അഭിനിവേശം, ആഴത്തിലുള്ള സ്വാധീനം എന്നിവ കണക്കിലെടുത്താണ്...

കേരളത്തിന് ഔദ്യോഗിക പരിഭാഷാ സമിതി വരുന്നു

0
തിരുവനന്തപുരം: കേരളത്തിന് ഔദ്യോഗിക പരിഭാഷാ സമിതി നിലവിൽ വരുന്നു. ദേശീയ പരിഭാഷ മിഷൻ്റെ ഭാ​ഗമായി എത്തുന്ന സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പരിഭാഷാ സമിതിക്ക് ‘കേരള ട്രാൻസ്‌ലേഷൻ മിഷൻ (കെടിഎം)’ എന്നാണ് പേര് നൽകിയിരിക്കുന്നത്. സർക്കാർ- അർധ...

പാകിസ്ഥാൻ പൗരനും മൂന്ന് വിദേശികളും ബംഗളൂരുവിൽ അറസ്റ്റിലായി

0
ബംഗളൂരു: ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന പാകിസ്ഥാൻ പൗരനെയും മറ്റ് മൂന്ന് വിദേശികളെയും ബംഗളൂരു പ്രാന്തപ്രദേശത്ത് നിന്ന് ജിഗാനി സ്റ്റേഷൻ പരിധിയിൽ നിന്നും കർണാടക പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ പൗരൻ ബംഗ്ലാദേശ് സ്വദേശിയും രണ്ട്...

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ; എംപി പോലീസ് 51,000 പ്രതികളെ തിരിച്ചറിഞ്ഞു

0
ഭോപ്പാൽ: മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ നിർദ്ദേശത്തെ തുടർന്ന് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ കേസുകൾക്കെതിരെ മധ്യപ്രദേശ് പോലീസ് ഓപ്പറേഷൻ ആരംഭിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 51,000-ത്തിലധികം പേരെ കഴിഞ്ഞ...

Featured

More News