24 February 2025

ലോകകപ്പ് യോഗ്യത: മെസി തിരിച്ചുവന്നിട്ടും അർജന്‍റീനക്ക് സമനില മാത്രം; അവസാന മിനിറ്റിലെ ഗോളില്‍ ചിലിയെ വീഴ്ത്തി ബ്രസീൽ

മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള കൊളംബിയ ബൊളീവിയയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബൊളീവിയയുടെ ജയം.

ക്യാപ്റ്റൻ ലിയോണല്‍ മെസി തിരിച്ചെത്തിയിട്ടും ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്‍റീനക്ക് സമനലി കുരുക്ക്. വെനസ്വേലയാണ് ലോക ചാമ്പ്യൻമാരെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കോപ അമേരിക്കയില്‍ കൊളംബിയക്കെതിരായ ഫൈനലിനിടെ പരിക്കേറ്റ് മടങ്ങിയ ലിയോണൽ മെസി പൂര്‍ണ സമയം ഗ്രൗണ്ടിലിറങ്ങിയിട്ടും ജയിച്ചു കയറാനാവാഞ്ഞത് അര്‍ജന്‍റീനക്ക് നിരാശയായി.

കനത്ത മഴമൂലം വൈകിത്തുടങ്ങിയ മത്സരത്തില്‍ 13-ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടമെന്‍ഡിയാണ് അർജന്‍റീനയെ മുന്നിലെത്തിച്ചത്. രണ്ട് മത്സര വിലക്ക് നേരിടുന്ന എമിലിയാനോ മാര്‍ട്ടിനെസിന് പകരം ജെറോനിമോ റൂളിയാണ് അര്‍ജന്‍റീനയുടെ ഗോള്‍വല കാത്തത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി കയറിയ അര്‍ജന്‍റിനയെ ഞെട്ടിച്ച് രണ്ടാം പകുതിയില്‍ 65-ാം മിനിറ്റില്‍ സാലോമോണ്‍ റോണ്‍ഡോണ്‍ വെസ്വേലയെ ഒപ്പമെത്തിച്ചു. യെഫോഴ്സണ്‍ സോറ്റെല്‍ഡോയുടെ ക്രോസില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് സാലോമോണ്‍ വെനസ്വേലക്ക് സമനില സമ്മാനിച്ചത്.

സമനില ഗോൾ വീണതോടെ ലിയാൻഡ്രോ പരെഡെസ്, ലൗതാരോ മാര്‍ട്ടിനെസ് എന്നിവരെയെല്ലാം ഗ്രൗണ്ടിലിറക്കി കോച്ച് ലിയോണല്‍ സ്കലോണി ജയത്തിനായി ശ്രമിച്ചെങ്കിലും മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടില്‍ പാസിംഗ് കൃത്യത ഇല്ലാതായതോടെ വിജയം സാധ്യമായില്ല. സമനിലയായെങ്കിലും ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ 9 കളികളില്‍ 19 പോയന്റുമായി അര്‍ജന്‍റീന തന്നെയാണ് മുന്നില്‍.

മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യൻമാരായ ബ്രസീല്‍ അവസാന മിനിറ്റിലെ ഗോളില്‍ ചിലിയെ വീഴ്ത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്‍റെ വിജയം.രണ്ടാം മിനിറ്റില്‍ എഡ്വേര്‍ഡോ വര്‍ഗാസിന്‍റെ ഗോളിലൂടെ ചിലിയാണ് ആദ്യം ബ്രസീലിനെതിരെ ലീഡെടുത്തത്.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇഗോര്‍ ജീസസ് ബ്രസീലിന് സമനില ഗോള്‍ സമ്മാനിച്ചു. മത്സരം തീരാന്‍ നിശ്ചിത സമയത്തിന് ഒരു മിനിറ്റ് മാത്രം ബാക്കിയിരിക്കെ 89-ാം മിനിറ്റില്‍ ലൂയിസ് ഹെന്‍റിക്വെ ആണ് ബ്രസീലിന്‍റെ വിജയ ഗോള്‍ നേടിയത്.ജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ ബ്രസീല്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

അതേസമയം, മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള കൊളംബിയ ബൊളീവിയയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബൊളീവിയയുടെ ജയം. 58-ാം മിനിറ്റില്‍ മിഗ്വേല്‍ ടെര്‍സെറോസ് ആണ് ബൊളീവിയയുടെ വിജയഗോള്‍ നേടിയത്. 20ാം മിനിറ്റില്‍ ഹെക്ടര്‍ സ്യുല്ലെര്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതോടെ ബൊളീവിയ 10 പേരായി ചുരുങ്ങിയിരുന്നു.

Share

More Stories

ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് റിപ്പോർട്ടർമാരെ വിലക്കി; അസോസിയേറ്റഡ് പ്രസ്സ് കേസ് ഫയൽ ചെയ്തു

0
ലോകത്തിലെ ഏറ്റവും പഴയ വാർത്താ ഏജൻസികളിൽ ഒന്നായ അസോസിയേറ്റഡ് പ്രസ്സ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ റിപ്പോർട്ടർമാരെ വിലക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന വൈറ്റ്...

വവ്വാലിൽ നിന്ന് മനുഷ്യനിലേക്ക് പകരും; പുതിയ കൊറോണ വൈറസ് കണ്ടെത്തി ചൈനീസ് ഗവേഷകർ

0
കോവിഡ് -19 ന്റെ അതേ റിസപ്റ്റർ ഉപയോഗിച്ച് മനുഷ്യരെ ബാധിക്കുന്ന ഒരു പുതിയ വവ്വാൽ മുഖേന പകരുന്ന കൊറോണ വൈറസ് ചൈനീസ് ഗവേഷണ സംഘം കണ്ടെത്തി. രോഗം പടരുന്നത് തടയാൻ അത് നിരീക്ഷിക്കേണ്ടതിന്റെ...

റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് സെലെൻസ്‌കി

0
ഉക്രെയ്നിൽ സമാധാനം കൈവരിക്കണമെങ്കിൽ നാറ്റോ അംഗത്വത്തിനായുള്ള തന്റെ നിലപാട് കൈമാറാനും സ്ഥാനമൊഴിയാനും ഉക്രെയ്ൻ നേതാവ് വ്‌ളാഡിമിർ സെലെൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചു . ശനിയാഴ്ച കീവിൽ നടന്ന 'ഉക്രെയ്ൻ. 2025' ഫോറത്തിൽ സംസാരിക്കവെ, താൻ...

കോഹ്ലിക്ക് സെഞ്ച്വറി; സെമി കാണിക്കാതെ പാകിസ്ഥാനെ പുറത്താക്കി; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

0
പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫിയിൽ ഒപരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറിയോടെ ഇന്ത്യ പാകിസ്ഥാനെ തകർക്കുകയായിരുന്നു . രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സ് എടുത്ത...

ഭാരതപ്പുഴയിൽ ഉണ്ടായത് വൻ തീപിടുത്തം; അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായും കത്തി ചാമ്പലായി

0
പാലക്കാട് തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി . ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം നടന്നത്. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള...

ആരാണ് വി.പി. സുഹ്റയെന്ന 70 വയസ്സുള്ള സ്ത്രീയുടെ മരണം വരെയുള്ള നിരാഹാര സമരത്തിന് കാരണക്കാർ?

0
| ശരണ്യ എം ചാരു മുസ്ലിം പിന്തുടർച്ചാവകാശത്തിൽ തുല്യ നീതി തേടി വി.പി. സുഹ്റയെന്ന 70 വയസ്സുള്ളൊരു സ്ത്രീ ഡൽഹി ജന്തർമന്ദറിൽ മരണം വരെ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യയിലാണെന്ന് പറയുന്നത് അത്രമേൽ അഭിമാനിക്കാവുന്നൊരു...

Featured

More News