നിങ്ങൾക്ക് വംശനാശം സംഭവിച്ച ജീവികളോട് ചോദ്യങ്ങൾ ചോദിക്കണമെന്നുണ്ടോ? ഡോഡോ പക്ഷിയും ചുവന്ന പാണ്ടയും അടക്കമുള്ള ജീവികളോട് സംസാരിക്കാനുള്ള അതുല്യ അവസരമാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ മ്യൂസിയം ഓഫ് സുവോളജി ഒരുക്കിയിരിക്കുന്നത്.
നിർമ്മിതബുദ്ധിയുടെ സഹായത്തോടെ ചില്ലുകൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന അസ്ഥികൂടങ്ങളാണ് സന്ദർശകരുമായി സംവദിക്കുന്നത്. മൊബൈൽ ഫോണിൽ ക്യൂആർ കോഡ് സ്കാൻ ചെയ്‌താൽ ചോദ്യങ്ങൾക്ക് ജീവികൾ മറുപടി പറയുന്നത് കേൾക്കാം. 13 വംശനാശം സംഭവിച്ച ജീവിവർഗങ്ങളുടെ കഥകളാണ് ഈ സാങ്കേതിക വിദ്യയുടെ ആദ്യഘട്ടം മുഖേന സംസാരിക്കുന്നത്.
ഈ ആവിഷ്കാരത്തിന്‍റെ പ്രധാന ലക്ഷ്യം, ജീവികൾ നേരിട്ട കാലഘട്ടത്തിലെ പ്രതിസന്ധികളെ മനുഷ്യരിലേക്ക് എത്തിക്കാനാണ്. ജീവികളുടെ കാഴ്ചപ്പാടിൽ നിന്നുള്ള വിശദീകരണങ്ങളാണ് സന്ദർശകർക്ക് ലഭ്യമാക്കുന്നത്. കൂടാതെ, പ്രായത്തിനനുസരിച്ച് സമാന ചോദ്യങ്ങൾക്ക് വ്യത്യസ്തമായ മറുപടികൾ ലഭിക്കുന്നതും ഈ സംവിധാനത്തിന്‍റെ പ്രത്യേകതയാണെന്ന് അധികൃതർ പറയുന്നു.
20 ഭാഷകളിൽ, സ്‌പാനിഷ്, ജാപ്പനീസ് എന്നിവയുൾപ്പെടെ, ഇവയുടെ മറുപടികൾ ലഭ്യമാണ്. ഉദാഹരണത്തിന്, തിമിംഗലത്തോട് “ജീവിച്ചിരുന്നപ്പോൾ കണ്ടുമുട്ടിയ പ്രശസ്തരാര്?” എന്ന് ചോദിച്ചാൽ, “മനുഷ്യനെപ്പോലെ ഞാനൊരു പ്രശസ്തരെയും കണ്ടിട്ടില്ല” എന്ന തരത്തിലുള്ള ചിരിയുണർത്തുന്ന മറുപടികളാകും ലഭിക്കുക.