2 February 2025

ഓർമ്മകൾ ഒറ്റദിനം കൊണ്ട് ആന്റണി രാജുവിന് വലിയൊരു ഫലിതമായേക്കാം

ഡ്രൈവറും കണ്ടക്ടരും പിന്നെ കിളിയെന്നു വിളിയ്ക്കുന്നവന്റെയെല്ലാം കനിവും ദയയും കാത്തു ദൈന്യതയോടെ ബസ് പുറപ്പെടുന്നയിടത്തു വരിനിൽക്കുന്ന കുട്ടികളോളം ക്ഷമയൊന്നും മറ്റെവിടെയും കണ്ടിരിക്കില്ല.

| അഡ്വ. എം സുകുമാരൻ ലാൽ

ഈ ആന്റണി രാജുവിനൊന്നും അറിയാഞ്ഞിട്ടല്ല. എല്ലാവരുമിരിക്കുന്ന സീറ്റുകളിൽ അധികാരപൂർവം അമർന്നിരുന്നു യാത്ര ചെയ്യാൻ കൊതിയ്ക്കാത്ത വിദ്യാർത്ഥികളോ വിദ്യാർത്ഥിനികളോ ഇല്ലാതിരുന്നിട്ടില്ല. ഒരാളും ഒരിക്കലും വിദ്യാർത്ഥികൾക്കൊപ്പം നിന്നിട്ടില്ല. അവർക്കെന്നും അവരും അവരുടെ സംഘടനകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബസ് സ്റ്റാൻഡുകളിലും സ്കൂൾ കോളേജ് സ്റ്റോപ്പുകളിലും അപൂർവമായി മാത്രം സംഘടിക്കപ്പെട്ട തടഞ്ഞിടൽ സമരങ്ങൾ മാത്രമായിരുന്നു അവരുടെ പ്രതിഷേധവും പ്രതിരോധവും! ബസ് പുറപ്പെടുന്നയിടം മുതൽ ഇറങ്ങുന്നയിടം വരെ നീളുന്ന അവമതിയും പുച്ഛവും അറപ്പും ഒക്കെ സഹിച്ചു സഞ്ചരിച്ചകുട്ടികൾ മുതിർന്നതിൽ ഒരെണ്ണം ഇങ്ങിനെ ആന്റണി രാജുവായി സ്വയം വെളിപ്പെട്ടുവെന്നേയുള്ളൂ. ഏതു കുട്ടിയ്ക്കാണ് സർ കൺസെഷനിൽ യാത്ര ചെയ്യുവാൻ നാണക്കേടുണ്ടായത്?

അഞ്ചുരൂപ കൊടുത്തിട്ട് നാണക്കേട്‌ കൊണ്ട് ബാക്കിവാങ്ങാതെ കണ്ടക്ടർക്കു മുന്നിൽ മുഖമൊളിപ്പിച്ചു നിന്ന ആ മഹാനായ വിദ്യാർത്ഥിയെ ചൊല്ലി താങ്കളുടെയും ബസ് മുതലാളിമാരുടെയും അഭിമാനം പതഞ്ഞുയരട്ടെ! ഞങ്ങൾക്ക് അത്തരം ദുരഭിമാനങ്ങളില്ല സർ! ഓർമകളിൽ പത്ത് പൈസയായിരുന്നു. ഇന്ന് രണ്ടുരൂപയെങ്കിലുമുണ്ടല്ലോ. നിങ്ങളെല്ലാം ഒരൂരൂപ പോലും കൊടുക്കാതെ സീറ്റിൽ ചരിഞ്ഞും കിടന്നും യാത്രചെയ്യുമ്പോഴും രണ്ടുരൂപയുടെയെങ്കിലും ഔദാര്യത്തിൽ നിങ്ങളുടെ സീറ്റിന്റെ ഇടം വലം കമ്പികളിൽ കെട്ടിപ്പിടിച്ചു നിന്ന് വീഴാതെ വിയർപ്പിൽ ഒട്ടി കൊഴിഞ്ഞുവീഴാറായ ഞങ്ങളുടെ സഞ്ചാരങ്ങൾക്ക് വിലയിടരുത് സർ!

ഭൂരിഭാഗവും സ്കൂൾ കോളേജ് ബസുകളിലും ഓട്ടോകളിലും ട്രാവലറിലുമൊക്കെ പോയിട്ടും ബാക്കി ഒന്നും സാധ്യമാകാത്തവരും മറ്റുവാഹനങ്ങൾ ലഭ്യമല്ലാത്തവരും മാത്രം ആയിട്ടുണ്ടിപ്പോൾ. ഡ്രൈവറും കണ്ടക്ടരും പിന്നെ കിളിയെന്നു വിളിയ്ക്കുന്നവന്റെയെല്ലാം കനിവും ദയയും കാത്തു ദൈന്യതയോടെ ബസ് പുറപ്പെടുന്നയിടത്തു വരിനിൽക്കുന്ന കുട്ടികളോളം ക്ഷമയൊന്നും മറ്റെവിടെയും കണ്ടിരിക്കില്ല.

എല്ലാവരും കയറി നിറഞ്ഞശേഷം ഇനിയും സീറ്റില്ലല്ലോയെന്നുറപ്പു വരുത്തി കണ്ടക്ടറുടെ ഔദാര്യത്തിന് കാത്തുനിൽക്കുന്ന ഒരു രാജ്യത്തിന്റെ നാളെയുടെ അവകാശികളെ ലോകത്ത് വേറെയെവിടെയാണ് ഇത്രമേൽ അപമാനിയ്ക്കപ്പെട്ട കുട്ടിക്കാലം ഓർത്തെടുക്കുവാൻ ബാക്കിവയ്ക്കുന്നത്!

ബസ് ജീവനക്കാർ മാത്രം അല്ലല്ലോ. വരിനിൽക്കുന്ന പെൺകുട്ടികൾക്കിടയിലൂടെ എല്ലാവിധ അവകാശത്തോടെയും വൈകിയെത്തിയാലും സീറ്റുറപ്പിച്ചു കടന്നിരിയ്ക്കുന്ന നമ്മുടെ മുഖത്തും കുട്ടികൾ അതേ പുച്ഛം വായിച്ചെടുക്കുന്നുണ്ടാകും! സീറ്റൊഴിഞ്ഞാലും ഇരിക്കാൻ ധൈര്യപ്പെടാതെ ബാഗും മറ്റുമൊക്കെയായി കമ്പിയിൽ തൂങ്ങിയാടുന്ന പെൺകുട്ടികൾ.

ഇതിനിടയിലും പ്രതികരിക്കുന്ന ചില കുട്ടിപ്രതിരോധങ്ങൾ. ബസുകാരന്റെ ചിഹ്നമെന്നോണം കിളിയുടെ വക ജാക്കി ലിവർ പ്രയോഗങ്ങൾ. ചോരവീണ ബസ് സ്റ്റോപ്പുകൾ. ഓർമ്മകൾ ഒറ്റദിനം കൊണ്ട് ആന്റണി രാജുവിന് വലിയൊരു ഫലിതമായേക്കാം. ബുസുടമകൾക്കൊപ്പം KSRTC യുടെ കണ്ണീരും രാജു ഒപ്പിക്കൊള്ളട്ടെ! പക്ഷെ, വല്ലാണ്ടാങ്ങ് കേമനായപ്പോൾ അങ്ങയുടെ രണ്ടുർപ്പിയയുടെ ആ നാണക്കേടുണ്ടല്ലോ. തൃപ്തിയായി സർ.

Share

More Stories

തിരിഞ്ഞു നോക്കാത്ത കോൺഗ്രസ് നേതാക്കളും സാക്കിയ ജാഫ്രിയുടെ ജീവിതവും

0
| ശ്രീകാന്ത് പികെ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഹിന്ദു മഹാസഭ ഗോഡ്‌സെയെ ആഘോഷിച്ചു. അത് ഒരു പുതിയ കാര്യമല്ല. 2014 - ന് മുന്നേ സൈലന്റായും അതിന് ശേഷം വയലന്റായും അവരത് ചെയ്യാറുണ്ട്. ഇത്തവണ...

‘ഞാൻ വെടിവയ്ക്കും’; ഡൽഹിയിൽ ആം ആദ്‌മി എംഎൽഎക്ക് നേരെ ആക്രമണം

0
ആം ആദ്‌മി പാർട്ടി (എഎപി) എംഎൽഎയും ഡൽഹിയിലെ റിതാല മണ്ഡലത്തിലെ സ്ഥാനാർഥിയുമായ മൊഹീന്ദർ ഗോയൽ തിരഞ്ഞെടുപ്പ് റാലിക്കിടെ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ബോധരഹിതനായി വീണതായി ഡൽഹി പൊലീസ് ശനിയാഴ്‌ച അറിയിച്ചു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് എഎപി...

“നിങ്ങൾക്ക് ജോലി ഇല്ലെങ്കിൽ എന്ത് സംഭവിക്കും?” 2025-ലെ കേന്ദ്ര ബജറ്റിനെ കുറിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനോട് പ്രതികരിച്ചുകൊണ്ട്കോൺഗ്രസ് എംപി ശശി തരൂർ. തൊഴിലില്ലാത്തവരുടെ അവസ്ഥയെന്താണ് എന്ന ചോദ്യം ഉന്നയിച്ചു. പുതിയ ഭരണത്തിന് കീഴിലുള്ള പുതുക്കിയ നികുതി സ്ലാബുകളോടും നിരക്കുകളോടും പ്രതികരിച്ചായിരുന്നു...

ട്രംപ് DEI നിർദ്ദേശം അനുസരിക്കാൻ ഉത്തരവിട്ടതിന് ശേഷം ചില ‘ഫെഡറൽ വെബ്‌സൈറ്റുകളും’ നഷ്‌ടപ്പെട്ടു

0
വൈവിധ്യം, തുല്യത, ഉൾപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട ചില ഭാഷകൾ നീക്കം ചെയ്യുന്നതിനുള്ള വൈറ്റ് ഹൗസ് ഉത്തരവ് പാലിക്കാൻ ഫെഡറൽ ഏജൻസികളോട് പറഞ്ഞതിനെ തുടർന്ന് ചില സർക്കാർ വെബ്‌പേജുകൾ വെള്ളിയാഴ്‌ച മുതൽ ഇരുണ്ടുപോയി. ഫെഡറൽ ഏവിയേഷൻ...

സിയോ കാങ് ജൂണിൻ്റെ ‘അണ്ടർകവർ ഹൈസ്‌കൂൾ’ ‘മെയിൻ ഹൂൻ നാ’യുമായി താരതമ്യപ്പെടുമ്പോൾ

0
കൊറിയൻ നാടകങ്ങൾ, അല്ലെങ്കിൽ കേവലം കെ- നാടകങ്ങൾ, ഇന്ത്യൻ ടെലിവിഷൻ സ്‌ക്രീനുകളെ പലപ്പോഴും കീഴടക്കി. അതിനിടെ 'അണ്ടർകവർ ഹൈസ്‌കൂൾ' കൊടുങ്കാറ്റ് സൃഷ്‌ടിക്കാൻ കാത്തിരിക്കുകയാണ്. ഷാരൂഖ് ഖാൻ്റെ ചിത്രമായ മെയ് ഹൂ നയുടെ അരങ്ങേറ്റത്തിൻ്റെ...

‘നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ കേന്ദ്രം ശിക്ഷിക്കുന്നു; കേന്ദ്ര ബജറ്റിന് എതിരെ പ്രതിഷേധിച്ച് കേരള മുഖ്യമന്ത്രി

0
തിരുവനന്തപുരം: കേരളത്തിൻ്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന് ദേശീയ...

Featured

More News