1 November 2024

കലാഭവന്‍ പ്രജോദ് സംവിധായകനാവുന്നു; രചന എബ്രിഡ് ഷൈന്‍

സംവിധായകന്‍ എബ്രിഡ് ഷൈന്‍ ആണ് ഈ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ആയോധന കലകളില്‍ പ്രാ​ഗത്ഭ്യമുള്ള പുതുമുഖ താരങ്ങള്‍ക്ക് ചിത്രത്തില്‍ അവസരമുണ്ടെന്നും അണിയറക്കാര്‍ അറിയിച്ചിട്ടുണ്ട്.

ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മറ്റൊരാള്‍ കൂടി മലയാള സിനിമയില്‍ സംവിധാന രം​ഗത്തേക്ക്. മിമിക്രി വേദിയില്‍ നിന്ന് ടെലിവിഷനിലേക്കും സിനിമകളിലേക്കും എത്തി, പ്രേക്ഷകപ്രീതി നേടിയ പ്രജോദ് കലാഭവൻ ആണ് സംവിധായകനായുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

സംവിധായകന്‍ എബ്രിഡ് ഷൈന്‍ ആണ് ഈ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ആയോധന കലകളില്‍ പ്രാ​ഗത്ഭ്യമുള്ള പുതുമുഖ താരങ്ങള്‍ക്ക് ചിത്രത്തില്‍ അവസരമുണ്ടെന്നും അണിയറക്കാര്‍ അറിയിച്ചിട്ടുണ്ട്. മാർഷ്യൽ ആർട്ട്സിൽ പ്രാഗത്ഭ്യമുള്ള, 18നും 24നും ഇടയിലുള്ള പുരുഷന്മാരെയും 30നും 48നും ഇടയിലുള്ള മാർഷ്യൽ ആർട്ട്സ് പ്രഗത്ഭരേയുമാണ് ഈ പുതിയ ചിത്രത്തിലെ കഥാപാത്രങ്ങളാകാനുള്ള ഓഡിഷൻ കോളിലേക്കു ഇപ്പോൾ ടീം ക്ഷണിക്കുന്നത്.

18നും 24നും ഇടയിൽ മാർഷ്യൽ ആർട്ട്സിൽ പ്രാഗൽഭ്യം ഉള്ളവർ kalabhavanprajodmovie1@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കും 30നും 48നും ഇടയിൽ മാർഷ്യൽ ആർട്ട്സിൽ പ്രാഗൽഭ്യം ഉള്ളവർ kalabhavanprajodmovie2@gmail.com എന്ന ഇമെയിലിലേക്കും ഓഡിഷനായി പ്രൊഫൈൽ അയക്കണം. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഒ പ്രതീഷ് ശേഖർ.

Share

More Stories

ഉമ്മൻ ചാണ്ടിയായി മമ്മൂട്ടി; ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്ത് ?

0
മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളാണ് നടൻ മമ്മൂട്ടി. മുൻപ് പലപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളം ആണെന്ന് തെളിയിക്കുന്ന പോസ്റ്റുകളും വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഉമ്മൻ...

മുഖ്യമന്ത്രിയുടെ യാത്രകളിൽ ആവർത്തിക്കുന്ന സുരക്ഷാ വീഴ്ച; പരിശോധിക്കാന്‍ പോലീസ്

0
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ വാഹനം ഉൾപ്പെടെ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ച കഴിഞ്ഞ ദിവസത്തെ സംഭവത്തിന് ശേഷം വീണ്ടും സുരക്ഷാ...

രാജീവ് ചന്ദ്രശേഖർ ആഘോഷിക്കപ്പെട്ടപ്പോൾ വിസ്മൃതിയിലായ ടി പി ജി നമ്പ്യാർ

0
| ശ്രീകാന്ത് പികെ ടി.പി.ജി നമ്പ്യാർ അന്തരിച്ചു. എവിടെയും അധികം ചർച്ച ചെയ്യാതെ അദ്ദേഹത്തിന്റെ മരണം കടന്ന് പോയി. കേരളത്തിലെ പാലക്കാട് നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന് ഇന്ത്യക്കാരുടെ വീട്ടുപകരണങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത പേരായി...

ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര തർക്കം കൂടുതൽ സങ്കീർണമാകുന്നു

0
കാനഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം മുതൽ വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ- കാനഡ ബന്ധം ഇപ്പോൾ കൂടുതല്‍ സങ്കീർണമാകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം സൈബർ...

ചൈനയിലെ ഏറ്റവും ധനികൻ, ടിക് ടോക്കിൻ്റെ സ്ഥാപകൻ; രാജ്യത്തെ മൊത്തം ശതകോടീശ്വരന്മാർ കുറഞ്ഞു

0
ചൈനയ്ക്ക് ഏറ്റവും പുതിയ ഒരു ധനികനായ വ്യക്തിയുണ്ട്. ഇത് വളരെ ജനപ്രിയവും വിവാദപരവുമായ ആപ്പായ TikTok-ന് പിന്നിലെ സംരംഭകനാണ്. ചൊവ്വാഴ്‌ച പുറത്തിറക്കിയ 2024ലെ ഹുറുൺ ചൈന റിച്ച് ലിസ്റ്റിൽ ടിക് ടോക്കിൻ്റെ മാതൃ കമ്പനിയായ...

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് ഒന്നാമൻ ബാവയ്ക്ക് വിട

0
അമ്പത് വര്‍ഷക്കാലം യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് ഒന്നാമൻ ബാവ (96) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1929 ജൂലൈ 22ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍...

Featured

More News