1 November 2024

ഇന്ത്യയ്ക്ക് വേണ്ടി പപ്പ ഫുട്ബോൾ കളിച്ചു; പരിക്കേറ്റ് രണ്ടുകാലിലും സ്റ്റീൽ ഇട്ടു: സായ് പല്ലവി

എൻ്റെ കാലൊടിഞ്ഞു പോയാൽ തിരിച്ചു വന്ന് ഞാൻ ഡാൻസ് ചെയ്യുമോ എന്നു ചോദിച്ചാൽ എനിക്കറിയില്ല

“ഒരു ഡാൻസർ എന്ന രീതിയിൽ എൻ്റെ കാലൊടിഞ്ഞു പോയാൽ തിരിച്ചുവന്ന് ഞാൻ ഡാൻസ് ചെയ്യുമോ എന്നു ചോദിച്ചാൽ എനിക്കറിയില്ല. എനിക്കത്ര വിൽ പവർ ഇല്ല. അപ്പ പക്ഷേ വളരെ ഗ്രേസോടെ എല്ലാം അതിജീവിച്ചു”

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് സായ് പല്ലവി. തമിഴ്‌നാട്ടിലെ നീലഗിരിയിൽ വേരുകളുള്ള ‘ബഡഗ’ സമുദായത്തിൽ ഉള്ളവരാണ് സായ് പല്ലവിയുടെ കുടുംബം. തൻ്റെ അച്ഛൻ സെന്താമരൈ കണ്ണനെ കുറിച്ച് ഒരു അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പേളി മാണിയുടെ ദീപാവലി സ്പെഷൽ എപ്പിസോഡിലാണ് അതിഥിയായി സായ് പല്ലവി എത്തിയത്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങൾ സായ് പല്ലവി പേളിയുമായി പങ്കുവച്ചു. സായ് പല്ലവി തൻ്റെ അച്ഛൻ്റെ ജീവിതത്തിലുണ്ടായ ഒരു പ്രതിസന്ധിയെ കുറിച്ചും അതിനെ അദ്ദേഹം എങ്ങനെ തരണം ചെയ്‌തുവെന്നും സായ് പല്ലവി തുറന്നു പറഞ്ഞു.

“എൻ്റെ ഡാഡി വലിയൊരു ഫുട്ബോൾ പ്ലെയറായിരുന്നു. ഇന്ത്യക്ക് വേണ്ടി ഫുട്ബോൾ കളിച്ചിരുന്നു. പിന്നീട് കാലു പോയി. രണ്ടുകാലിലും സ്റ്റീൽ ഇടേണ്ടി വന്നു. അതിന് ശേഷമാണ് സെൻട്രൽ ഗവൺമെന്റ് ജോലിയിൽ പ്രവേശിച്ചത്. ഈ വർഷമാണ് അദ്ദേഹം റിട്ടയറായത്,” -സായ് പല്ലവി പറഞ്ഞു.

“ഒരു ഡാൻസർ എന്ന രീതിയിൽ എൻ്റെ കാലൊടിഞ്ഞു പോയാൽ തിരിച്ചു വന്ന് ഞാൻ ഡാൻസ് ചെയ്യുമോ എന്നു ചോദിച്ചാൽ എനിക്കറിയില്ല. എനിക്കത്ര വിൽ പവർ ഇല്ല. ഞാൻ പക്ഷേ, അപ്പയോട് ചോദിച്ചിട്ടുണ്ട്, കാലൊടിഞ്ഞതിന് ശേഷം എങ്ങനെയാണ് വീണ്ടും ഫുട്ബോളിനെ സ്നേഹിക്കാനും അതിനെയെല്ലാം റിക്കവർ ചെയ്‌ത്‌ ജോലിയ്ക്ക് കയറാനും കഴിഞ്ഞത്?

അപ്പ ഹാപ്പിയാണോ എന്ന്? ഒരു ഹാപ്പി ഫാമിലിയും കുട്ടികളുമുണ്ടെങ്കിൽ പ്രതിസന്ധികളെയൊക്കെ തരണം ചെയ്‌ത്‌ എന്ത് നമുക്ക് പ്രൊവൈഡ് ചെയ്യാനാവുമെന്ന് നാം ആലോചിക്കും എന്നായിരുന്നു അപ്പയുടെ മറുപടി. അദ്ദേഹത്തിന് അതൊക്കെ ഈസിയായ കാര്യങ്ങളായിരുന്നു. വളരെ ഗ്രേസോടെ അദ്ദേഹം എല്ലാം അതിജീവിച്ചു. ഇതൊന്നും വലിയ വിഷയമല്ലെന്ന രീതിയിൽ അദ്ദേഹം ജീവിച്ചു,” -സായ് പല്ലവി കൂട്ടിച്ചേർത്തു.

അച്ഛൻ്റെ 60-ാം പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ട് സായ് പല്ലവി പങ്കുവച്ച കുറിപ്പിലും അദ്ദേഹത്തിലെ ഫുട്ബോളറോടുള്ള സായ് പല്ലവിയുടെ ആദരവ് പ്രകടമാണ്.

“ഈ സമാധാനപരമായ ജീവിതം ഞങ്ങൾക്ക് നൽകാൻ നിങ്ങൾ ചെയ്‌ത എല്ലാത്തിനും നന്ദി! മികച്ച ജീനുകൾക്ക് നന്ദി, നിങ്ങളുടെ കരുത്തുറ്റ ഫുട്ബോൾ കളിക്കാരൻ്റെ ആ കാലുകൾ മുതൽ മൈഗ്രെയ്ൻ വരെ സമ്മാനിച്ചു. വളരെ സെൻസിറ്റീവ് ആയിരിക്കുമ്പോഴും ശക്തനായി നിന്ന് എന്നെയും പൂജയയേയും പ്രചോദിപ്പിക്കുന്ന ഒരു ജീവിതം നയിക്കുന്നതിനും നന്ദി,” എന്നാണ് സായ് പല്ലവി കുറിച്ചത്.

Share

More Stories

ഉമ്മൻ ചാണ്ടിയായി മമ്മൂട്ടി; ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്ത് ?

0
മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളാണ് നടൻ മമ്മൂട്ടി. മുൻപ് പലപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളം ആണെന്ന് തെളിയിക്കുന്ന പോസ്റ്റുകളും വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഉമ്മൻ...

മുഖ്യമന്ത്രിയുടെ യാത്രകളിൽ ആവർത്തിക്കുന്ന സുരക്ഷാ വീഴ്ച; പരിശോധിക്കാന്‍ പോലീസ്

0
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ വാഹനം ഉൾപ്പെടെ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ച കഴിഞ്ഞ ദിവസത്തെ സംഭവത്തിന് ശേഷം വീണ്ടും സുരക്ഷാ...

രാജീവ് ചന്ദ്രശേഖർ ആഘോഷിക്കപ്പെട്ടപ്പോൾ വിസ്മൃതിയിലായ ടി പി ജി നമ്പ്യാർ

0
| ശ്രീകാന്ത് പികെ ടി.പി.ജി നമ്പ്യാർ അന്തരിച്ചു. എവിടെയും അധികം ചർച്ച ചെയ്യാതെ അദ്ദേഹത്തിന്റെ മരണം കടന്ന് പോയി. കേരളത്തിലെ പാലക്കാട് നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന് ഇന്ത്യക്കാരുടെ വീട്ടുപകരണങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത പേരായി...

ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര തർക്കം കൂടുതൽ സങ്കീർണമാകുന്നു

0
കാനഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം മുതൽ വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ- കാനഡ ബന്ധം ഇപ്പോൾ കൂടുതല്‍ സങ്കീർണമാകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം സൈബർ...

ചൈനയിലെ ഏറ്റവും ധനികൻ, ടിക് ടോക്കിൻ്റെ സ്ഥാപകൻ; രാജ്യത്തെ മൊത്തം ശതകോടീശ്വരന്മാർ കുറഞ്ഞു

0
ചൈനയ്ക്ക് ഏറ്റവും പുതിയ ഒരു ധനികനായ വ്യക്തിയുണ്ട്. ഇത് വളരെ ജനപ്രിയവും വിവാദപരവുമായ ആപ്പായ TikTok-ന് പിന്നിലെ സംരംഭകനാണ്. ചൊവ്വാഴ്‌ച പുറത്തിറക്കിയ 2024ലെ ഹുറുൺ ചൈന റിച്ച് ലിസ്റ്റിൽ ടിക് ടോക്കിൻ്റെ മാതൃ കമ്പനിയായ...

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് ഒന്നാമൻ ബാവയ്ക്ക് വിട

0
അമ്പത് വര്‍ഷക്കാലം യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് ഒന്നാമൻ ബാവ (96) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1929 ജൂലൈ 22ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍...

Featured

More News