1 November 2024

ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര തർക്കം കൂടുതൽ സങ്കീർണമാകുന്നു

ചാരപ്രവർത്തനങ്ങൾ നടത്താൻ കനേഡിയൻ നെറ്റ്‌വർക്കുകൾക്കെതിരെ ഇന്ത്യ ഇതിനോടകം സൈബർ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നാണ് കനേഡിയൻ ഏജൻസികൾ ആരോപിക്കുന്നത്.

കാനഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം മുതൽ വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ- കാനഡ ബന്ധം ഇപ്പോൾ കൂടുതല്‍ സങ്കീർണമാകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം സൈബർ യുദ്ധമായി മാറാമെന്നാണ് പുതിയ പ്രവചനം.

ഇതിനെല്ലാം പുറമെ നയതന്ത്ര തർക്കങ്ങള്‍ കുടിയേറ്റത്തേയും ബാധിച്ചേക്കും. പക്ഷെ , വ്യാപാരബന്ധങ്ങളില്‍ തർക്കത്തിന്‍റെ സ്വാധീനമുണ്ടാകാനിടയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഖലിസ്ഥാൻ നേതാക്കളെ കൊലപ്പെടുത്താനുള്ള പദ്ധതിയുടെ ഗൂഢാലോചനയുടെ സൂത്രധാരനെന്ന് കാനഡയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പാർലമെൻ്ററി ദേശീയ സുരക്ഷാ സമിതിയോട് പറഞ്ഞ പിന്നാലെയാണ് ഭിന്നത രൂക്ഷമാകുമോ എന്ന ആശങ്കയുണർന്നത്.

ചാരപ്രവർത്തനങ്ങൾ നടത്താൻ കനേഡിയൻ നെറ്റ്‌വർക്കുകൾക്കെതിരെ ഇന്ത്യ ഇതിനോടകം സൈബർ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നാണ് കനേഡിയൻ ഏജൻസികൾ ആരോപിക്കുന്നത്. ഇതുപോലെയുള്ള സൈബർ ഭീഷണി നടപടികളിൽ നിന്ന് ഇന്ത്യ പിൻമാറണമെന്നാണ് കാനഡയുടെ മുന്നറിയിപ്പ്.

ഉയർന്നു വരുന്ന ഒരു ഭീഷണിയാണ് ഇന്ത്യയെന്നാണ് കാനഡ കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെൻ്റ് ഏജൻസി മേധാവിയായ കരോലിൻ സേവ്യർ വിശേഷിപ്പിച്ചത്. നിജ്ജാർ കേസിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതുവരെ കാനഡ കടുത്ത ശിക്ഷാ നടപടികൾ കൈക്കൊള്ളാൻ സാധ്യതയില്ലെന്ന് കാനഡയിലെ ഏഷ്യാ പസഫിക് ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് വിന നദ്‌ജിബുള്ള പറഞ്ഞു.

കാബിനറ്റ് മന്ത്രിമാർ ദേശീയ സുരക്ഷാ സമിതിക്ക് മുമ്പാകെ മൊഴി നൽകാനുണ്ടെന്നും നാല് പേരുടെ കൊലപാതക വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും വിദേശകാര്യ മന്ത്രി മെലാനി ജോളിയും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചില്ല. ഗൂഢാലോചനയിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയ്ക്കും മറ്റ് നയതന്ത്രജ്ഞർക്കും പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു.

പക്ഷെ ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന എന്തെങ്കിലും തെളിവുകള്‍ നല്‍കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇന്ത്യയുടെ ഹൈക്കമ്മീഷണർ ഉൾപ്പെടെ ആറ് നയതന്ത്രജ്ഞരെ ഈ മാസം ആദ്യം കാനഡ പുറത്താക്കിയിരുന്നു . മറുപടിയായി ഇന്ത്യ കാനഡയുടെ ആറ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ഇപ്പോള്‍ ആഭ്യന്തര മന്ത്രി തന്നെ പ്രതിസ്ഥാനത്ത് ആയതോടെ കാനഡയുടെ ആരോപണങ്ങളിൽ ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ താല്‍ക്കാലിക തൊഴിലാളികളും അന്തർദ്ദേശീയ വിദ്യാർഥികളും ആശ്രയിക്കുന്ന രാജ്യമാണ് കാനഡ. എന്നാല്‍, ട്രൂഡോയുടെ ആരോപണങ്ങള്‍ക്ക് ശേഷം ഇതിന്‍റെ തോത് കുറഞ്ഞു. ഇന്ത്യയിൽ ഇപ്പോള്‍ അവശേഷിക്കുന്നത് നാല് കനേഡിയന്‍ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മാത്രമാണ്. ഇത് കാനഡയിലേക്കുള്ള വിസ ഓൺ-സൈറ്റ് പ്രോസസ്സ് ചെയ്യുന്നതിനെ ബാധിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.

Share

More Stories

ചൈനയിലെ ഏറ്റവും ധനികൻ, ടിക് ടോക്കിൻ്റെ സ്ഥാപകൻ; രാജ്യത്തെ മൊത്തം ശതകോടീശ്വരന്മാർ കുറഞ്ഞു

0
ചൈനയ്ക്ക് ഏറ്റവും പുതിയ ഒരു ധനികനായ വ്യക്തിയുണ്ട്. ഇത് വളരെ ജനപ്രിയവും വിവാദപരവുമായ ആപ്പായ TikTok-ന് പിന്നിലെ സംരംഭകനാണ്. ചൊവ്വാഴ്‌ച പുറത്തിറക്കിയ 2024ലെ ഹുറുൺ ചൈന റിച്ച് ലിസ്റ്റിൽ ടിക് ടോക്കിൻ്റെ മാതൃ കമ്പനിയായ...

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് ഒന്നാമൻ ബാവയ്ക്ക് വിട

0
അമ്പത് വര്‍ഷക്കാലം യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് ഒന്നാമൻ ബാവ (96) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1929 ജൂലൈ 22ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍...

‘മദ്യം പ്രകൃതിദത്തം’; മനുഷ്യരല്ലാതെ മറ്റ് ജീവികളും സ്വാഭാവികമായി മദ്യം ഉപയോഗിക്കുന്നതായി പഠനം

0
പ്രകൃതിയിലെ വിവിധ ആവാസവ്യവസ്ഥകളിൽ സ്വാഭാവികമായി ആൽക്കഹോൾ അംശം കണ്ടെത്താൻ സാധിക്കുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു. മനുഷ്യരല്ലാതെ മറ്റു ജീവികളും മദ്യം ഉപയോഗിക്കുന്നുണ്ടെന്നു സൂചിപ്പിക്കുന്ന പുതിയ പഠനങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മധുരവും പുളിയുമുള്ള പഴങ്ങൾ, തേൻ, ചെടികളുടെ...

റബർ വില വീണ്ടും കുത്തനെ ഇടിഞ്ഞു; ടാപ്പിംഗ് നിർത്തി ഇടത്തരം തോട്ടങ്ങൾ

0
കഴിഞ്ഞ ഓഗസ്റ്റിൽ കിലോയ്ക്ക് 250 രൂപവരെ ഉയർന്നുകൊണ്ട് ചരിത്രത്തിലൂടെ കടന്ന റബർ വില ഇപ്പോൾ വീണ്ടും കുത്തനെ ഇടിയാൻ തുടങ്ങി. വില 180 രൂപയിലേക്ക് താഴ്ന്നതോടെ ടാപ്പിംഗ് പുനരാരംഭിച്ചിരുന്ന ഇടത്തരം തോട്ടങ്ങളിൽ ടാപ്പിംഗ്...

‘കോടതി മന്ദിരം താൽക്കാലിക മോർച്ചറിയാക്കി’; പതിറ്റാണ്ടുകളിലെ ഏറ്റവും മാരകമായ വെള്ളപ്പൊക്കത്തിൽ സ്‌പെയിൻ

0
രാജ്യത്തിൻ്റെ തെക്കൻ, കിഴക്കൻ മേഖലകളിൽ ഈ ആഴ്‌ച മണിക്കൂറുകൾക്കുള്ളിൽ പെയ്‌ത ഒരു വർഷത്തെ മഴയ്ക്ക് ശേഷം ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ വെള്ളപ്പൊക്കത്തിൽ സ്പെയിൻ വിറങ്ങലിക്കുന്നു. ചൊവ്വാഴ്‌ച ആരംഭിച്ച കൊടുങ്കാറ്റിൽ ഇതുവരെ 95 പേർ...

ഇന്ത്യ സൈബർ ആക്രമണങ്ങളുടെ കേന്ദ്രമാകുമോ?; 2033ഓടെ കേസുകളുടെ എണ്ണം ലക്ഷം കോടിയിൽ കൂടുമെന്ന് റിപ്പോർട്ട്

0
സാങ്കേതിക വിദ്യയുടെ വൻ വളർച്ച കൈവരിക്കുന്ന ഇന്ത്യ വൻ സൈബർ ആക്രമണങ്ങളുടെ കേന്ദ്രമാകുമെന്ന മുന്നറിയിപ്പാണ് പുതിയ പഠനങ്ങൾ നൽകുന്നത്. 2033ഓടെ രാജ്യത്തെ സൈബർ ആക്രമണങ്ങളുടെ എണ്ണം ലക്ഷം കോടിയിലധികമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2047...

Featured

More News