1 November 2024

ഉമ്മൻ ചാണ്ടിയായി മമ്മൂട്ടി; ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്ത് ?

നിറ ചിരിയോടെ ഉമ്മൻ ചാണ്ടിയെ പോലെ നിൽക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാം. ഇതിന് പിന്നാലെ ബയോപിക് വരുന്നെന്ന തരത്തിലുള്ള പ്രചരണവും നടന്നു.

മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളാണ് നടൻ മമ്മൂട്ടി. മുൻപ് പലപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളം ആണെന്ന് തെളിയിക്കുന്ന പോസ്റ്റുകളും വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ വിയോ​ഗ ശേഷം അദ്ദേഹത്തിന്റെ ബയോപിക് വരുന്നെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. അങ്ങനെയൊന്ന് വന്നാൽ മമ്മൂട്ടി ആയിരിക്കും ഉമ്മൻ ചാണ്ടിയുടെ വേഷത്തിന് ഏറ്റവും അനുയോജ്യൻ എന്നും ആരാധകർ പറഞ്ഞിരുന്നു.

ഈ അവസരത്തിൽ ഉമ്മൻ ചാണ്ടിയുടെ ലുക്കിലുള്ള മമ്മൂട്ടിയുടെ ഒരു ഫോട്ടോയാണ് സോഷ്യൽ ലോകത്ത് ശ്രദ്ധനേടുന്നത്. നിറ ചിരിയോടെ ഉമ്മൻ ചാണ്ടിയെ പോലെ നിൽക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാം. ഇതിന് പിന്നാലെ ബയോപിക് വരുന്നെന്ന തരത്തിലുള്ള പ്രചരണവും നടന്നു. എന്നാൽ സേതു ശിവാനന്ദൻ എന്ന ആർട്ടിസ്റ്റ് വരച്ച ചിത്രമാണിത്. അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിലും ഫോട്ടോ പങ്കിട്ടിട്ടുണ്ട്. ‘ഉമ്മൻ ചാണ്ടി സാറായി മമ്മൂക്ക. കൺസെപ്റ്റ് ആർട്ട് മാത്രം..’ എന്ന് കുറിച്ചാണ് സേതു ഫോട്ടോ പുറത്തുവിട്ടത്. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തു.

അതേസമയം, ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമ ആയാൽ ആരൊക്കെ അഭിനയിക്കണമെന്ന് മുൻപ് ചാണ്ടി ഉമ്മനോട് ചോദിച്ചപ്പോഴുള്ള മറുപടി, ‘അപ്പയുടെ ബയോപിക് വന്നാൽ ആരാണ് അഭിനയിക്കേണ്ടത് എന്ന ചോദ്യത്തിന് മുന്നും പിന്നും നോക്കാതെ മമ്മൂട്ടി എന്നാണ് ചാണ്ടി ഉമ്മൻ മറുപടി നൽകിയത്. ചിത്രത്തിൽ തന്റെ വേഷം ചെയ്യുന്നത് ദുൽഖർ ആയിരിക്കും’, എന്നായിരുന്നു.

ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിർമാണ സംരംഭം കൂടിയാണ്. ബസൂക്ക, ‍ഡൊമനിക് ആൻഡ് ദ ലേഡീസ് പേഴ്സ് തുടങ്ങിയവയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

Share

More Stories

മുഖ്യമന്ത്രിയുടെ യാത്രകളിൽ ആവർത്തിക്കുന്ന സുരക്ഷാ വീഴ്ച; പരിശോധിക്കാന്‍ പോലീസ്

0
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ വാഹനം ഉൾപ്പെടെ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ച കഴിഞ്ഞ ദിവസത്തെ സംഭവത്തിന് ശേഷം വീണ്ടും സുരക്ഷാ...

രാജീവ് ചന്ദ്രശേഖർ ആഘോഷിക്കപ്പെട്ടപ്പോൾ വിസ്മൃതിയിലായ ടി പി ജി നമ്പ്യാർ

0
| ശ്രീകാന്ത് പികെ ടി.പി.ജി നമ്പ്യാർ അന്തരിച്ചു. എവിടെയും അധികം ചർച്ച ചെയ്യാതെ അദ്ദേഹത്തിന്റെ മരണം കടന്ന് പോയി. കേരളത്തിലെ പാലക്കാട് നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന് ഇന്ത്യക്കാരുടെ വീട്ടുപകരണങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത പേരായി...

ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര തർക്കം കൂടുതൽ സങ്കീർണമാകുന്നു

0
കാനഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം മുതൽ വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ- കാനഡ ബന്ധം ഇപ്പോൾ കൂടുതല്‍ സങ്കീർണമാകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം സൈബർ...

ചൈനയിലെ ഏറ്റവും ധനികൻ, ടിക് ടോക്കിൻ്റെ സ്ഥാപകൻ; രാജ്യത്തെ മൊത്തം ശതകോടീശ്വരന്മാർ കുറഞ്ഞു

0
ചൈനയ്ക്ക് ഏറ്റവും പുതിയ ഒരു ധനികനായ വ്യക്തിയുണ്ട്. ഇത് വളരെ ജനപ്രിയവും വിവാദപരവുമായ ആപ്പായ TikTok-ന് പിന്നിലെ സംരംഭകനാണ്. ചൊവ്വാഴ്‌ച പുറത്തിറക്കിയ 2024ലെ ഹുറുൺ ചൈന റിച്ച് ലിസ്റ്റിൽ ടിക് ടോക്കിൻ്റെ മാതൃ കമ്പനിയായ...

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് ഒന്നാമൻ ബാവയ്ക്ക് വിട

0
അമ്പത് വര്‍ഷക്കാലം യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് ഒന്നാമൻ ബാവ (96) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1929 ജൂലൈ 22ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍...

‘മദ്യം പ്രകൃതിദത്തം’; മനുഷ്യരല്ലാതെ മറ്റ് ജീവികളും സ്വാഭാവികമായി മദ്യം ഉപയോഗിക്കുന്നതായി പഠനം

0
പ്രകൃതിയിലെ വിവിധ ആവാസവ്യവസ്ഥകളിൽ സ്വാഭാവികമായി ആൽക്കഹോൾ അംശം കണ്ടെത്താൻ സാധിക്കുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു. മനുഷ്യരല്ലാതെ മറ്റു ജീവികളും മദ്യം ഉപയോഗിക്കുന്നുണ്ടെന്നു സൂചിപ്പിക്കുന്ന പുതിയ പഠനങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മധുരവും പുളിയുമുള്ള പഴങ്ങൾ, തേൻ, ചെടികളുടെ...

Featured

More News