24 February 2025

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചറിയാന്‍ ബഹിരാകാശ സാറ്റ്‌ലൈറ്റ്; പുതിയ സാങ്കേതികവിദ്യ

ടലില്‍ ഒഴുകിനടക്കുന്ന വലിയ അളവിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചറിയാന്‍ ഭൂനിരീക്ഷണ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ബീച്ചുകളിലെ മണലില്‍ അടിഞ്ഞുകൂടിയ ചെറിയ പ്ലാസ്റ്റിക് കഷണങ്ങള്‍ കണ്ടെത്താന്‍ സാധ്യമായിരുന്നില്ല.

കടല്‍ത്തീരങ്ങളിലും ബീച്ചുകളിലും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്താന്‍ ഇനി ബഹിരാകാശ സാറ്റ്‌ലൈറ്റുകള്‍ തന്നെ ഉപയോഗിക്കാനാകും. ഓസ്ട്രേലിയയിലെ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍എംഐടി)യിലെ ഗവേഷകര്‍ വികസിപ്പിച്ച പുതിയ സാറ്റ്‌ലൈറ്റ് ഇമേജിംഗ് സാങ്കേതികവിദ്യ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചറിയുന്നതിന് സഹായകരമാകും.

ആര്‍എംഐടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നതനുസരിച്ച്, മണല്‍, വെള്ളം, പ്ലാസ്റ്റിക് എന്നിവയില്‍ പ്രകാശം എങ്ങനെയാണ് പ്രതിഫലനം നടത്തുന്നതെന്ന് വിശകലനം ചെയ്ത് ഒരു ഉപഗ്രഹ ഇമേജറി ടൂള്‍ ഗവേഷകര്‍ വികസിപ്പിച്ചു. പരീക്ഷണത്തിന്റെ ഭാഗമായി വിക്ടോറിയയിലെ ഒരു ബീച്ചില്‍ വിവിധ തരം 14 ഇനം പ്ലാസ്റ്റിക് നിക്ഷേപിച്ചുകൊണ്ട് ഉപഗ്രഹ ഡാറ്റയിലൂടെ ഇവ തിരിച്ചറിയാനുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി.

മുൻപ്, കടലില്‍ ഒഴുകിനടക്കുന്ന വലിയ അളവിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചറിയാന്‍ ഭൂനിരീക്ഷണ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ബീച്ചുകളിലെ മണലില്‍ അടിഞ്ഞുകൂടിയ ചെറിയ പ്ലാസ്റ്റിക് കഷണങ്ങള്‍ കണ്ടെത്താന്‍ സാധ്യമായിരുന്നില്ല. ഇതിന് പരിഹാരമായാണ് പുതിയ സാങ്കേതികവിദ്യയെന്നു ഗവേഷകര്‍ വ്യക്തമാക്കുന്നു. മെയ്റിന്‍ പൊല്യൂഷന്‍ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പുതിയ ഉപഗ്രഹ സാങ്കേതികവിദ്യ ബീച്ചുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും നീക്കം ചെയ്യാനും സഹായകരമാകുമെന്ന് വിശദീകരിക്കുന്നു.

600 കിലോമീറ്ററിലധികം ഉയരത്തില്‍ ബഹിരാകാശത്തില്‍നിന്ന് ബീച്ചുകളില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് തിരിച്ചറിയാന്‍ പുതിയ ഉപഗ്രഹ ഇമേജറി സാങ്കേതികവിദ്യ സഹായകരമാകുമെന്നാണ് ആര്‍എംഐടി അവകാശപ്പെടുന്നത്. ഈ സാങ്കേതികവിദ്യയെ കാട്ടുതീ കണ്ടെത്താനും മാപ്പിംഗ് ചെയ്യാനുമുള്ള ഉപഗ്രഹ സംവിധാനങ്ങള്‍ക്കും വിപുലീകരിച്ചിരിക്കുകയാണെന്നും ആര്‍എംഐടി ഗവേഷകര്‍ വ്യക്തമാക്കി.

Share

More Stories

ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് റിപ്പോർട്ടർമാരെ വിലക്കി; അസോസിയേറ്റഡ് പ്രസ്സ് കേസ് ഫയൽ ചെയ്തു

0
ലോകത്തിലെ ഏറ്റവും പഴയ വാർത്താ ഏജൻസികളിൽ ഒന്നായ അസോസിയേറ്റഡ് പ്രസ്സ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ റിപ്പോർട്ടർമാരെ വിലക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന വൈറ്റ്...

വവ്വാലിൽ നിന്ന് മനുഷ്യനിലേക്ക് പകരും; പുതിയ കൊറോണ വൈറസ് കണ്ടെത്തി ചൈനീസ് ഗവേഷകർ

0
കോവിഡ് -19 ന്റെ അതേ റിസപ്റ്റർ ഉപയോഗിച്ച് മനുഷ്യരെ ബാധിക്കുന്ന ഒരു പുതിയ വവ്വാൽ മുഖേന പകരുന്ന കൊറോണ വൈറസ് ചൈനീസ് ഗവേഷണ സംഘം കണ്ടെത്തി. രോഗം പടരുന്നത് തടയാൻ അത് നിരീക്ഷിക്കേണ്ടതിന്റെ...

റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് സെലെൻസ്‌കി

0
ഉക്രെയ്നിൽ സമാധാനം കൈവരിക്കണമെങ്കിൽ നാറ്റോ അംഗത്വത്തിനായുള്ള തന്റെ നിലപാട് കൈമാറാനും സ്ഥാനമൊഴിയാനും ഉക്രെയ്ൻ നേതാവ് വ്‌ളാഡിമിർ സെലെൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചു . ശനിയാഴ്ച കീവിൽ നടന്ന 'ഉക്രെയ്ൻ. 2025' ഫോറത്തിൽ സംസാരിക്കവെ, താൻ...

കോഹ്ലിക്ക് സെഞ്ച്വറി; സെമി കാണിക്കാതെ പാകിസ്ഥാനെ പുറത്താക്കി; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

0
പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫിയിൽ ഒപരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറിയോടെ ഇന്ത്യ പാകിസ്ഥാനെ തകർക്കുകയായിരുന്നു . രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സ് എടുത്ത...

ഭാരതപ്പുഴയിൽ ഉണ്ടായത് വൻ തീപിടുത്തം; അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായും കത്തി ചാമ്പലായി

0
പാലക്കാട് തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി . ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം നടന്നത്. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള...

ആരാണ് വി.പി. സുഹ്റയെന്ന 70 വയസ്സുള്ള സ്ത്രീയുടെ മരണം വരെയുള്ള നിരാഹാര സമരത്തിന് കാരണക്കാർ?

0
| ശരണ്യ എം ചാരു മുസ്ലിം പിന്തുടർച്ചാവകാശത്തിൽ തുല്യ നീതി തേടി വി.പി. സുഹ്റയെന്ന 70 വയസ്സുള്ളൊരു സ്ത്രീ ഡൽഹി ജന്തർമന്ദറിൽ മരണം വരെ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യയിലാണെന്ന് പറയുന്നത് അത്രമേൽ അഭിമാനിക്കാവുന്നൊരു...

Featured

More News