14 November 2024

‘നഗ്ന വിവാഹങ്ങള്‍’ നടക്കുന്ന റിസോര്‍ട്ട്; 29 വധൂവരന്‍മാര്‍ നഗ്നരായി എത്തിയ വിവാഹാഘോഷം

ജമൈക്കയിലെ റണ്‍വേ ബേയിലെ ഹെഡോണിസം III റിസോര്‍ട്ടിലാണ് ഈ വിചിത്ര വിവാഹാഘോഷം അരങ്ങേറിയത്

എല്ലാവരുടെയും ജീവിതത്തിലെ സ്വപ്‌നതുല്യമായ നിമിഷമാണ് വിവാഹം. വിവാഹാഘോഷങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ രീതിയിലാണ് പലരും തങ്ങളുടെ വിവാഹം ആസൂത്രണം ചെയ്യുന്നത്. അത്തരത്തില്‍ വ്യത്യസ്തമായി അരങ്ങേറിയ ഒരു വിവാഹാഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

2003ലെ വാലന്റൈന്‍സ് ദിനത്തില്‍ ജമൈക്കയില്‍ നടന്ന വിവാഹാഘോഷമാണ് ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. ജമൈക്കയിലെ റണ്‍വേ ബേയിലെ ഹെഡോണിസം III റിസോര്‍ട്ടിലാണ് ഈ വിചിത്ര വിവാഹാഘോഷം അരങ്ങേറിയത്. 29 ദമ്പതികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്ത ഈ 29 വധൂവരന്‍മാരും നഗ്നരായാണ് വിവാഹിതരായത്.

റിസോര്‍ട്ടിലെ ബീച്ച് ഫ്രണ്ടില്‍ പ്രത്യേകമായി സജ്ജീകരിച്ച വേദിയിലാണ് വിവാഹങ്ങള്‍ നടന്നത്. വധൂവരന്‍മാര്‍ മാത്രമല്ല, വിവാഹത്തിനെത്തിയ അതിഥികളും നഗ്നരായാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. ഒരു മണിക്കൂറോളമാണ് വിവാഹചടങ്ങ് നീണ്ടുനിന്നത്. ഫ്‌ളോറിഡയിലെ യൂണിവേഴ്‌സല്‍ ലൈഫ് ചര്‍ച്ച് റെവറന്റ് ഫ്രാങ്ക് സെര്‍വാസിയോയാണ് ഈ വിചിത്ര വിവാഹാഘോഷം സംഘടിപ്പിച്ചത്.

വ്യത്യസ്തമായ രീതിയില്‍ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നതിന് പ്രശസ്‌തമായ റിസോര്‍ട്ടാണ് ഹെഡോണിസം III. സമൂഹത്തിൻ്റെ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികളാണ് അന്ന് വിവാഹിതരായത്. റഷ്യന്‍ പൗരന്‍മാരും, തദ്ദേശീയ അമേരിക്കക്കാരും, ക്രോ ഗോത്രത്തില്‍ നിന്നുള്ളവരും, കനേഡിയന്‍ പൗരന്‍മാരും വിവാഹാഘോഷത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഈ നഗ്നവിവാഹത്തിൻ്റെ ചിത്രങ്ങള്‍ അന്നത്തെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. 2003ന് മുമ്പ് 12 ഓളം വധുവരന്‍മാര്‍ ഇത്തരത്തില്‍ റിസോര്‍ട്ടില്‍ നഗ്നരായി വിവാഹം കഴിച്ചിരുന്നു. മുമ്പും ഈ റിസോര്‍ട്ടില്‍ നഗ്ന വിവാഹങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2001ല്‍ എട്ട് വധുവരന്‍മാരുടെ നഗ്നവിവാഹം ഇവിടെ നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയം ഇപ്പോൾ കൂടുതൽ ചർച്ചാ വിഷയമായിരിക്കുകയാണ്.

Share

More Stories

ടിപ്പു സുല്‍ത്താന്റെ വാള്‍ ലണ്ടനിൽ ലേലത്തില്‍ വിറ്റു

0
മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്‌ഹൈദരലിയെ പരാമര്‍ശിക്കുന്ന 'ഹ' എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.ടിപ്പു സുല്‍ത്താന്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍...

ആയിരംകോടി മുതൽമുടക്കിൽ ഇന്ത്യൻ സിനിമയിൽ മറ്റൊരു വിസ്മയ ചിത്രം വരുന്നു

0
തെന്നിന്ത്യന്‍ സിനിമയെ എന്നല്ല, മാറിയ കാലത്തെ ഇന്ത്യന്‍ സിനിമയെത്തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് സിനിമകളുമായി ബന്ധപ്പെട്ട് പാന്‍ ഇന്ത്യന്‍ എന്ന...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുകളെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ

0
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുകളെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ . ഈ വിവരം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനൽകുകയായിരുന്നു ....

ജോലി സ്ഥലത്തെ പീഡനം; ആഭ്യന്തര പരിഹാര കമ്മിറ്റിയുടെ റിപ്പോർട്ട്‌ അന്തിമ വാക്കല്ല: കേരള ഹൈക്കോടതി

0
ആഭ്യന്തര പരിഹാര കമ്മിറ്റി (ഐസിസി) റിപ്പോർട്ടുകൾ ജോലി സ്ഥലത്തെ ലൈംഗികപീഡനം തടയുന്നതിനുള്ള അന്തിമ വാക്കല്ലെന്ന്‌ ഹൈക്കോടതി. ഇത്തരം റിപ്പോർട്ടുകൾ പലതും ഏകപക്ഷീയവും പക്ഷപാതപരമാണെന്നും കേരള ഹൈക്കോടതി വിലയിരുത്തി. റിപ്പോർട്ടുകൾ ഇരയെ കേൾക്കാതെയും തയ്യാറാക്കുന്നുണ്ട്‌....

‘പ്രധാന ബാങ്കുകളായി’ 2024ൽ RBI ഈ മൂന്നെണ്ണം പട്ടികപ്പെടുത്തുന്നു

0
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകൾ (ഡി-എസ്ഐബി) എന്ന് നാമകരണം ചെയ്‌തു. ബുധനാഴ്‌ച റിസർവ്...

ട്രംപ് തൻ്റെ വിവാദ ക്യാബിനറ്റ് തിരഞ്ഞെടുപ്പിലൂടെ വാഷിംഗ്ടണിനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്?

0
ഡൊണാൾഡ് ട്രംപിൻ്റെ വർദ്ധിച്ചുവരുന്ന പ്രകോപനപരമായ കാബിനറ്റ് തിരഞ്ഞെടുപ്പുകൾ ചില റിപ്പബ്ലിക്കൻ സെനറ്റർമാരെ അമ്പരപ്പിക്കുകയും വാഷിംഗ്ടണിനെ ഞെട്ടിക്കുകയും ചെയ്‌തു. ഫ്ലോറിഡ റിപ്പബ്ലിക്കൻ മാറ്റ് ഗെയ്റ്റ്‌സിനെ അദ്ദേഹത്തെപ്പോലെ, ഒരിക്കൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് അന്വേഷിച്ച തൻ്റെ ഏറ്റവും...

Featured

More News