15 November 2024

കിലോ 23 കോടി വില പറഞ്ഞിട്ടും അന്‍മോലിനെ വില്‍ക്കാനില്ലെന്ന് ഉടമ

ആഴ്ചയില്‍ രണ്ട് തവണയാണ് അന്‍മോലിന്റെ ബീജം ശേഖരിക്കുന്നത്. അന്‍മോലിന്റെ ബീജം മാത്രം വിറ്റ് 5 ലക്ഷം രൂപയാണ് മാസം വരുമാനം ലഭിക്കുന്നതെന്നാണ് ഗില്‍ വിശദമാക്കുന്നത്.

രാജ്യത്തെ കാര്‍ഷിക മേളകളില്‍ താരമായി ഹരിയാനയില്‍ നിന്നെത്തിച്ച 1500 കിലോ ഭാരമുള്ള ഭീമന്‍ പോത്ത് ‘അന്‍മോല്‍’. മേളയിലെമ്പാടും നിരവധിപ്പേര്‍ തേടിയെത്തിയ അന്‍മോലിന് 23 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് റോള്‍സ് റോയ്‌സ് കാറുകളുടേയും പത്ത് ബെന്‍സ് കാറുകളുടെ വില നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടും സഹോദരനെ പോലെ കരുതുന്ന അന്‍മോലിനെ വില്‍ക്കാന്‍ തയ്യാറല്ലെന്നാണ് അന്‍മോലിന്റെ ഉടമ ഗില്‍ വിശദമാക്കുന്നത്.

പരിപാലനം വന്‍ ചെലവാണ് വരുത്തുന്നതെങ്കിലും അന്‍മോലിനെ വില്‍ക്കാന്‍ ഉടമയായ ഗില്‍ തയ്യാറല്ല. ആഴ്ചയില്‍ രണ്ട് തവണയാണ് അന്‍മോലിന്റെ ബീജം ശേഖരിക്കുന്നത്. അന്‍മോലിന്റെ ബീജം മാത്രം വിറ്റ് 5 ലക്ഷം രൂപയാണ് മാസം വരുമാനം ലഭിക്കുന്നതെന്നാണ് ഗില്‍ വിശദമാക്കുന്നത്.

ദിവസേന 1500 രൂപയിലേറെയാണ് അന്‍മോലിന്റെ ഭക്ഷണത്തിനായി ചെലവിടുന്നത്. ഡ്രൈ ഫ്രൂട്ട്‌സും കലോറി നിറഞ്ഞ ഭക്ഷണവുമാണ് അന്‍മോലിന്റെ പ്രത്യേക ഡയറ്റ്. 250 ഗ്രാം ബദാം, 4 കിലോ മാതള നാരങ്ങ, 30 വാഴപ്പഴം, 5 കിലോ പാല്‍, 20 മുട്ട എന്നിവയ്ക്ക് പുറമേ ഓയില്‍ കേക്ക്, നെയ്യ്, സോയാ ബീന്‍, ചോളം എന്നിവയും അടങ്ങുന്നതാണ് അന്‍മോലിന്റെ ഡയറ്റ്.

ലുക്കിലെ ആകര്‍ഷണത്തിന് പുറമേ അന്‍മോലിന്റെ ബീജം തേടി മേളയിലെത്തുന്ന ക്ഷീര കര്‍ഷകരും ഏറെയാണ്. എട്ട് വയസാണ് അന്‍മോലിന്റെ പ്രായം. ഹരിയാനയിലെ സിര്‍സയാണ് അന്‍മോലിന്റെ സ്വദേശം.നേരത്തെ മീററ്റില്‍ നടന്ന ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് സമ്മേളനത്തിലും അന്‍മോല്‍ തരംഗമായിരുന്നു.

Share

More Stories

ശബരിമല മണ്ഡല- മകര വിളക്കിനൊരുങ്ങി; പ്രവേശനം വെള്ളിയാഴ്‌ച ഒരു മണി മുതൽ

0
മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്‌ച വൈകിട്ട് നടതുറക്കുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഉത്സവകാലം സുരക്ഷിതമാക്കുന്നതിന് ഭക്തജനങ്ങൾ നിർദ്ദേശങ്ങൾ അനുസരിക്കണമെന്ന് പൊലീസ് അറിയിച്ചു. ശബരിമല...

‘അഫ്‌സ്‌പ’ പ്രഖ്യാപിച്ചു; മണിപ്പുരിൽ ആറ് സ്ഥലങ്ങളിൽ

0
മണിപ്പുരിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ആറിടങ്ങളിൽ കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'അഫ്‌സ്‌പ' പ്രഖ്യാപിച്ചു. സായുധസേനാ പ്രത്യേകാധികാര നിയമം ആണ് അഫ്‌സ്‌പ. ജിരിബാം, ഇംഫാൽ ഈസ്റ്റിലെ ലാംലായ്‌, കാങ്‌പോകുപിയിലെ ലെയ്‌മഖോങ്‌, ബിഷ്‌ണുപുരിലെ മൊയിറങ്‌,...

സുപ്രീം കോടതി വനിതാ സർപഞ്ചിനെ തിരിച്ചെടുത്തു; ഛത്തീസ്‌ഗഡ്‌ സർക്കാരിന് പിഴ ചുമത്തി

0
ഒരു വിദൂര ഗ്രാമത്തിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ സർപഞ്ചിനെ 'നീതിക്കാത്ത കാരണങ്ങളാൽ' നീക്കം ചെയ്‌തതിന് ഛത്തീസ്‌ഗഡ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീം കോടതി. ഗ്രാമത്തലവൻ 'ബാബുവിൻ്റെ (ബ്യൂറോക്രാറ്റ്) മുമ്പാകെ ഭിക്ഷാപാത്രവുമായി' പോകണമെന്ന സംസ്ഥാനത്തിൻ്റെ ആഗ്രഹം...

റിലയൻസ്- ഡിസ്‌നി ലയനം; ഇന്ത്യയിൽ വിനോദ രംഗത്തെ സംയുക്ത സംരംഭത്തിനുള്ള നടപടികൾ പൂർത്തിയായി

0
വയാകോം 18 ൻ്റെ മീ‍ഡിയ, ജിയോ സിനിമാ ബിസിനസുകൾ സ്റ്റാർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിലേക്ക് ലയിപ്പിക്കുന്നത് പ്രാബല്യത്തിൽ വന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18, ഡിസ്‌നി എന്നിവര്‍പ്രസ്‌താവനയിൽ അറിയിച്ചു. എൻസിഎൽടി മുംബൈ,...

പഴയ ഡീസല്‍ എഞ്ചിനുകൾ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

0
വൈദ്യുതീകരണം 96 ശതമാനവും പൂര്‍ത്തിയായതോടെ ഉപയോഗശൂന്യമായ ഡീസല്‍ എഞ്ചിനുകൾ ആഫ്രിക്കന്‍രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. തുടക്കത്തില്‍ 50 കോടി രൂപക്ക് 20 ഡീസല്‍ എഞ്ചിനുകളാണ് കയറ്റുമതി ചെയ്യുന്നത്. ഇനിയും 15 വര്‍ഷത്തിലധികം...

ടിപ്പു സുല്‍ത്താന്റെ വാള്‍ ലണ്ടനിൽ ലേലത്തില്‍ വിറ്റു

0
മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്‌ഹൈദരലിയെ പരാമര്‍ശിക്കുന്ന 'ഹ' എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.ടിപ്പു സുല്‍ത്താന്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍...

Featured

More News