ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിൻ്റെ കോർപ്പറേറ്റ് ഓഫീസിൽ നിന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് 8.8 കോടി രൂപ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ടുകളിൽ 1,300 കോടി രൂപയുമായി രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും വലിയ സംഭാവന നൽകിയ വ്യക്തിയാണ് മാർട്ടിൻ .
ലോട്ടറി രാജാവിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൻ്റെ ഭാഗമായാണ് ഒന്നിലധികം സംസ്ഥാനങ്ങളിൽ പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാർട്ടിനും മറ്റു ചിലർക്കുമെതിരെയുള്ള മുൻകൂർ അല്ലെങ്കിൽ പ്രാഥമിക എഫ്ഐആർ അവസാനിപ്പിക്കാൻ തമിഴ്നാട് പോലീസ് തീരുമാനിക്കുകയും കീഴ്ക്കോടതി ഈ പോലീസ് ഹരജി അംഗീകരിക്കുകയും ചെയ്തതിനാൽ മദ്രാസ് ഹൈക്കോടതി അടുത്തിടെ ഇഡിയെ മാർട്ടിനെതിരെ തുടരാൻ അനുവദിച്ചതിന് പിന്നാലെയാണ് നടപടി.
മാർട്ടിൻ, മരുമകൻ ആധവ് അർജുൻ എന്നിവരുടെ തമിഴ്നാട്ടിലെ ചെന്നൈ, കോയമ്പത്തൂർ, ഹരിയാനയിലെ ഫരീദാബാദ്, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കൊൽക്കത്ത എന്നിവിടങ്ങളിലെ 20 സ്ഥലങ്ങളിലെങ്കിലും പരിശോധന നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.