16 November 2024

‘വിസ്‌പർ ഓപ്പൺ എഐ’യിലെ പിഴവ്‌ കണ്ടെത്തി മലയാളി ഗവേഷകർ

പ്രാദേശിക ഭാഷകളിലെ എഐ കംപ്യൂട്ടിങ് ഇംഗ്ലീഷ് പോലെയുള്ള ഭാഷകളിൽ നിന്ന്‌ വളരെ വ്യത്യസ്തമാണ്

ശബ്‌ദത്തെ അക്ഷരമാക്കി മാറ്റുന്ന ‘വിസ്‌പർ എഐ’ സംവിധാനത്തിലെ പിഴവ് കണ്ടെത്തി ഡിജിറ്റൽ സർവകലാശാലയിലെ ഗവേഷകർ. വാക്കുകളെഴുതുമ്പോൾ ഇന്ത്യൻ ഭാഷകളിലെ സ്വരചിഹ്നങ്ങൾ ഒഴിവായിപ്പോകുന്നതിലൂടെ വാക്യത്തിലുണ്ടാകുന്ന തെറ്റാണ് ​ഗവേഷക സംഘം ചൂണ്ടിക്കാട്ടിയത്. ഓപ്പൺ എഐയുടെ വിസ്പർ സംവിധാനത്തിൻ്റെ ​പരിശോധനയിലാണ് നിർണായകമായ കണ്ടെത്തൽ നടത്തിയത്.

ചിഹ്നങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കാത്തത് കൊണ്ട് തെറ്റുകളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ പിഴവുകൾ മെറ്റയുടെ എഐ മോഡലുകളിൽ ആവർത്തിക്കുന്നുണ്ട്. ഡിജിറ്റൽ സർവകലാശാലയിലെ ഡോ. എലിസബത്ത് ഷേർളിയുടെ നേതൃത്വത്തിലുള്ള വെർച്വൽ റിസോഴ്‌സ് സെൻ്റെർ ഫോർ ലാംഗ്വേജ് കംപ്യൂട്ടിങ് (വിആർസിഎൽസി) കേന്ദ്രത്തിലെ ഗവേഷകരായ കാവ്യ മനോഹർ, ലീന.ജി പിള്ള എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ.

ഗവേഷണ പ്രബന്ധം ഫ്ലോറിഡയിൽ നടക്കുന്ന എംപിരിക്കൽ മെതേഡ്‌സ് ഇൻ നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് (ഇഎംഎൻഎൽപി 2024) എന്ന അന്താരാഷ്ട്ര കോൺഫറൻസിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. ഇതിനുള്ള അംഗീകാരമായി അസോസിയേഷൻ ഓഫ് കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്‌സിൻ്റെ ഗ്രാന്റും ലഭിച്ചു.

പ്രാദേശിക ഭാഷകളിലെ എഐ കംപ്യൂട്ടിങ് ഇംഗ്ലീഷ് പോലെയുള്ള ഭാഷകളിൽ നിന്ന്‌ വളരെ വ്യത്യസ്തമാണ്. അതുകൊണ്ട് ഭാഷാപരമായ സവിശേഷതകൾക്ക് ശ്രദ്ധ കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഡിജിറ്റൽ സർവകലാശാലയിലെ ഭാഷാഗവേഷണ കേന്ദ്രം നടപ്പാക്കുന്നതെന്ന് ‍ഡോ. എലിസബത്ത് ഷേർളി പറഞ്ഞു.

ഫോട്ടോ: ഡിജിറ്റൽ സർവകലാശാലയിലെ വിർച്വൽ റിസോഴ്‌സ് സെൻ്റെർ ഫോർ ലാംഗ്വേജ് കംപ്യൂട്ടിങ് (വിആർസിഎൽസി) കേന്ദ്രത്തിലെ ഗവേഷകരായ കാവ്യ മനോഹറും ലീന.ജി പിള്ളയും മേധാവി ഡോ. എലിസബത്ത് ഷേർളിക്കൊപ്പം.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

യുഎസിനു മറ്റൊരു D+ ഗ്രേഡ് ലഭിക്കുന്നു; മാസം തികയാതെയുള്ള ജനനത്തിൻ്റെയും ശിശുമരണങ്ങളുടെയും ഉയർന്ന നിരക്കുകൾ

0
അപകടകരമായ ഒരു കൊടുങ്കാറ്റിന് നടുവിൽ ഏകദേശം രണ്ട് മണിക്കൂർ അകലെയുള്ള ഒരു ആശുപത്രിയിൽ എത്തിച്ചപ്പോൾ അവളുടെ ഹൃദയത്തിൽ ഭയവും കാലിലൂടെ അമ്‌നിയോട്ടിക് ദ്രാവകം ചോർന്നൊലിച്ചു. ആഷ്ലി ഓ നീൽ എന്ന സ്ത്രീ തൻ്റെ...

ബോക്‌സ് ഓഫീസില്‍ വന്‍ പ്രകടനം കാഴ്ചവെച്ച് അമരൻ; മേജര്‍ മുകുന്ദും ഇന്ദുവും പ്രേക്ഷക ഹൃദയങ്ങളിലേക്ക്

0
ഇന്ത്യന്‍ കരസേനയുടെ രാജപുത്ര റെജിമെന്റില്‍ സൈനികനായിരുന്ന മേജര്‍ മുകുന്ദ് വരദരാജന്റെയും ഭാര്യ ഇന്ദുവിന്റെയും യാഥാര്‍ത്ഥ ജീവിതകഥ പറയുന്ന 'അമരന്‍ 'ചലചിത്രം പ്രേക്ഷകമനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. ശിവകാര്‍ത്തികേയനും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....

ശത്രുവിൻ്റെ ഞെഞ്ചിടിപ്പിക്കുന്ന ‘പിനാക’; ഐതിഹാസിക വില്ലിൻ്റെ പേരിലുള്ള മിസൈൽ

0
ഇന്ത്യൻ സൈന്യത്തിൻ്റെ ഏറ്റവും വിനാശകരമായ അഗ്നിശമന സംവിധാനങ്ങളിലൊന്നായ തദ്ദേശീയ ഗൈഡഡ് പിനാക ആയുധ സംവിധാനം അതിൻ്റെ ഫ്ലൈറ്റ് ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഇക്കാര്യം അറിയിച്ചു. 1999ലെ...

ഇനി കോൺഗ്രസിനൊപ്പം നീന്താൻ കൈപിടിക്കുന്ന സന്ദീപ് വാര്യർ

0
സംസ്ഥാന ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ ഇന്ന് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് സംസ്ഥാന നേതാക്കൾ ഉള്ള വേദിയിൽവെച്ച് കെപിസിസിഅധ്യക്ഷൻ കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയുടെ സംസ്ഥാന...

സൈനികർ കോക്ക്പിറ്റിനുള്ളില്‍ ‘ലൈംഗിക ബന്ധ’ത്തിൽ; ആകാശത്ത് ഹെലികോപ്റ്റർ ആടിയുലഞ്ഞു

0
ഹെലികോപ്റ്ററി ൻ്റെ കോക്ക്പിറ്റിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട രണ്ട് സൈനികരെ പിടികൂടി. അസാധാരണമായ ശബ്ദത്തോടെ ഹെലികോപ്ടര്‍ ആകാശത്ത് ആടിയുലയുന്നത് ഗ്രൗണ്ട് സ്റ്റാഫിൻ്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 90 കോടി രൂപ വിലയുള്ള അപ്പാച്ചെ ഹെലിക്കോപ്റ്ററിലാണ് സൈനികര്‍ ലൈംഗികബന്ധത്തില്‍...

സഞ്ജുവിന്റെ അഴിഞ്ഞാട്ടത്തിൽ ഉലഞ്ഞ ദക്ഷിണാഫ്രിക്ക

0
ഇന്ന് ഇന്ത്യയ്ക്ക് ടോസ് ലഭിച്ചപ്പോൾ ബോളിങ് തിരഞ്ഞെടുക്കും എന്നാണ് എല്ലാവരും കരുതിയത്. പക്ഷെ തങ്ങൾക്ക് ബാറ്റിംഗ് തന്നെ മതിയെന്നും ആ വെല്ലുവിളി തങ്ങൾ ഇഷ്ടപെടുന്നു എന്നുമാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞത്. അദ്ദേഹം...

Featured

More News