18 November 2024

പ്രഷര്‍കുക്കറുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആഹാരം വെന്തതിന് ശേഷം പലരും കാണിക്കുന്ന ഒരു തെറ്റാണ് ആഹാരം വെന്തതിന് ശേഷം കുക്കറിന് മുകളില്‍ തന്നെ വെയ്റ്റ് വെക്കുന്നത്. ഇത് ആഹാരത്തിന് രുചി വ്യത്യാസം ഉണ്ടാക്കുകയും ഭക്ഷണത്തിന്റെ ഗുണ നിലവാരത്തെ ബാധിക്കുകയും ചെയ്യുന്നു.

മിക്കപ്പോഴും നമ്മള്‍ കേക്കാറുണ്ട് കുക്കര്‍ പൊട്ടിത്തെറിച്ച് അപകടങ്ങള്‍ ഉണ്ടായ വാര്‍ത്തകള്‍. സൂക്ഷിച്ചില്ലെങ്കില്‍ അടുക്കളയിലെ ഈ ഉപകാരി അപകടകാരിയായി മാറും.അടുക്കളയില്‍ പാചകം എളുപ്പമാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് പ്രഷര്‍കുക്കര്‍. എന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം.

പാചകം തുടങ്ങുന്നതിന് മുന്‍പുതന്നെ പ്രഷര്‍ കുക്കര്‍ പരിശോധിക്കണം. കുക്കര്‍ വൃത്തിയായി കഴുകിവേണം ഉപയോഗിക്കാന്‍. കുക്കര്‍ അടയ്ക്കുന്നതിന് മുന്‍പ് വെന്റ് ട്യൂബില്‍ തടസ്സങ്ങള്‍ ഒന്നുമില്ല എന്ന് ഉറപ്പുവരുത്തണം. സേഫ്റ്റി വാല്‍വിന് തകരാര്‍ ഉണ്ടോയെന്ന് പരിശോധിക്കുകയും ഉണ്ടെന്നു കണ്ടാല്‍ മാറ്റി പുതിയതു വാങ്ങുകയും വേണം.

കൃത്യമായ ഇടവേളകളില്‍ കുക്കറിന്റെ സേഫ്റ്റി വാല്‍വുകള്‍ മാറ്റുന്നതാണ് സുരക്ഷിതം. ഏതു കമ്പനിയുടെ കുക്കറാണോ അതേ കമ്പനിയുടെ തന്നെ സേഫ്റ്റി വാല്‍വുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഒഴിക്കേണ്ട വെള്ളത്തിന്റെയും ഇടേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും അളവ് കൃത്യമായി മനസ്സിലാക്കണം. കുക്കറിനുള്ളില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ കുത്തി നിറയ്ക്കരുത്. ഓരോ ദിവസവും ഉപയോഗം കഴിയുമ്പോള്‍ വാഷറും വെയ്റ്റും എല്ലാം വൃത്തിയാക്കി വയ്ക്കണം.

ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്. മികച്ച ഗുണനിലവാരം ഉറപ്പുനല്‍കുന്ന ഐഎസ്‌ഐ മുദ്രയുള്ള കമ്പനികളുടെ കുക്കറുകള്‍ മാത്രം വാങ്ങുക. ആഹാരം വെന്തതിന് ശേഷം പലരും കാണിക്കുന്ന ഒരു തെറ്റാണ് ആഹാരം വെന്തതിന് ശേഷം കുക്കറിന് മുകളില്‍ തന്നെ വെയ്റ്റ് വെക്കുന്നത്. ഇത് ആഹാരത്തിന് രുചി വ്യത്യാസം ഉണ്ടാക്കുകയും ഭക്ഷണത്തിന്റെ ഗുണ നിലവാരത്തെ ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നമ്മള്‍ അറിയാതെ ചെയ്യുന്ന ഈ തെറ്റുകള്‍ പോലും പലപ്പോഴും തിരുത്തിയാല്‍ നമുക്ക് നല്ല രുചിയോടുകൂടി ഭക്ഷണം കഴിക്കാവുന്നതാണ്.

കുക്കറിന് അമിതഭാരം വേണ്ട. കുക്കറില്‍ അമിതമായി വേവിക്കാനിടുന്നത് പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂട്ടും. വേവുന്നതിനനുസരിച്ച് വികസിക്കുന്ന പയറുവര്‍ഗങ്ങള്‍ കുക്കറിന്റെ പകുതിവരെ മാത്രമേ ഇടാവു. വേവുന്നതിന് ആവശ്യമായ വെള്ളമുണ്ടെന്ന് ഉറപ്പാക്കണം.ഭക്ഷണ പദാര്‍ഥത്തെപ്പറ്റിയും വേവാനായി ഒഴിക്കേണ്ട വെള്ളത്തിന്റെ അളവിനെപ്പറ്റിയും കൃത്യമായി അറിഞ്ഞിരിക്കണം. ചില ആഹാരപദാര്‍ഥങ്ങള്‍ വേവിക്കുമ്പോള്‍ പതഞ്ഞുപൊങ്ങാറുണ്ട്. കുക്കറിലെ ആവി പോകാനുള്ള വാല്‍വ് വഴിയാണ് പതഞ്ഞുപുറത്തേക്ക് വരുന്നത്. ഇത് വാല്‍വ് അടയാന്‍ സാധ്യതയുണ്ട്.

പ്രഷര്‍ റിലീസ് ചെയ്യുമ്പോള്‍ അടുപ്പിലെ ചൂടില്‍ നിന്ന് കുക്കര്‍ മാറ്റിവെച്ച് പ്രഷര്‍ തനിയെ പോകാന്‍ വെയ്ക്കുകയാണ് പ്രഷര്‍ റിലീസ് ചെയ്യാനുള്ള സുരക്ഷിതമായ മാര്‍ഗം. അടുപ്പില്‍ നിന്ന് മാറ്റി പത്തുമിനിറ്റ് കഴിഞ്ഞേ മൂടി തുറക്കാവു, കുക്കറിലെ മൂടിക്ക് മുകളിലൂടെ തണുത്തവെള്ളം ഒഴിച്ച് പ്രഷര്‍ റിലീസ് ചെയ്യിക്കുകയാണ് മറ്റൊരു രീതി. കുക്കര്‍ കൈയില്‍പ്പിടിച്ച് പ്രഷര്‍ റിലീസ് ചെയ്യിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് ദൂരേക്ക് പിടിച്ച് ചെയ്യുക.

കുക്കറിന്റെ അടപ്പ് തുറക്കുമ്പോളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആവി മുഴുവനും പോവാതെ കുക്കറിന്റെ അടപ്പ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പൊട്ടിത്തെറിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ പെട്ടെന്ന് തുറക്കേണ്ട അവസ്ഥ വന്നാല്‍ കുക്കര്‍ പച്ച വെള്ളത്തില്‍ ഇറക്കി വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാതെ ഒരു കാരണവശാലും അടപ്പ് തുറക്കരുത് .

കുക്കറിന്റെ വെയ്റ്റിന്റെ ദ്വാരം വൃത്തിയാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ചിലരില്‍ ഭക്ഷണമുണ്ടാക്കി ഭക്ഷണത്തിന്റെ അവശിഷ്ടം വെയ്റ്റിന്റെ ദ്വാരത്തില്‍ ഒട്ടിപ്പിടിക്കുന്നത് പലരും കണ്ടിട്ടുള്ളതാണ്. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

അവയില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണത്തിന്റെ അവശിഷ്ടം കളയുന്നതിന് വേണ്ടി ഒരിക്കലും കൂര്‍ത്ത വസ്തുക്കള്‍ ഉപയോഗിക്കരുത്. ഇത് കൂടുതല്‍ പ്രശ്നമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തുണിയോ മറ്റോ ഉപയോഗിച്ച് വേണം ഇത്തരം അവശിഷ്ടങ്ങളെ എടുത്ത് കളയുന്നതിന്. അല്ലെങ്കില്‍ ശക്തിയായി ഊതുകയോ ചെയ്യേണ്ടതാണ്.നമ്മള്‍ പ്രതീക്ഷിക്കുന്ന സമയം കഴിഞ്ഞ് പ്രഷര്‍ റിലീസ് ആവുന്ന ശബ്ദം കേള്‍ക്കുന്നില്ലെങ്കില്‍ ശ്രദ്ധിക്കണം.

കുക്കറിനകത്ത് അടപ്പില്‍ കാണപ്പെടുന്ന വാഷര്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ആഹാര വസ്തുക്കള്‍ പറ്റിപ്പിടിക്കാതെ ഇരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും ഭക്ഷണത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്. കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കുക്കര്‍ പൊട്ടിത്തെറിച്ചും മറ്റും ഉണ്ടാവുന്ന അപകടങ്ങള്‍ നാം തന്നെ കാണേണ്ടി വരും.

Share

More Stories

ശബരിമല തീർത്ഥാടനത്തിന് അടിയന്തര വൈദ്യ സഹായം; 108ൻ്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും

0
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ ശബരിമല പാതയിൽ കനിവ് 108ൻ്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചു. ആരോഗ്യ വകുപ്പിൻ്റെയും കനിവ് 108ൻ്റെയും ആംബുലൻസുകൾക്ക് പുറമേയാണ്...

നെതന്യാഹുവിൻ്റെ സഹായി ബന്ദി ചർച്ചകളിൽ പൊതുജന അഭിപ്രായത്തെ സ്വാധീനിക്കാൻ രഹസ്യരേഖ ചോർത്തി: കോടതി

0
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സഹായി ബന്ദി ചർച്ചകളിൽ പൊതുജന അഭിപ്രായത്തെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിൽ വിദേശ മാധ്യമങ്ങൾക്ക് രഹസ്യ വിവരങ്ങൾ ചോർത്തിയതായി ആരോപിക്കപ്പെടുന്നുവെന്ന് ഞായറാഴ്‌ച പ്രസിദ്ധീകരിച്ച കോടതിപ്രസ്‌താവനയിൽ പറയുന്നു. കോടതി രേഖകൾ പ്രകാരം "ക്ലാസിഫൈഡ്,...

ഫേസ്ബുക്കില്‍ സന്ദീപ് വാര്യരെ അണ്‍ഫോളോ ചെയ്യാന്‍ ബിജെപി ക്യാമ്പയിന്‍; ഫോളോ ചെയ്യാന്‍ കോണ്‍ഗ്രസും

0
സന്ദീപ് വാര്യരെ ഫേസ്ബുക്കില്‍ അണ്‍ഫോളോ ചെയ്യാന്‍ ബിജെപി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍. അതേസമയം, ഫോളോ ചെയ്യാന്‍ പറഞ്ഞുകൊണ്ട് കോണ്‍ഗ്രസിൻ്റെ സോഷ്യല്‍ മീഡിയ ക്യാമ്പയിനും മറുവശത്തുണ്ട്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പ്രവേശനം നടത്തുമ്പോള്‍ ഉണ്ടായിരുന്നത്...

രണ്ട് സൂര്യോദയം യാത്രക്കാർക്ക് കാണാം; ലോകത്തെ എറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ് വിമാന സർവീസ്

0
വിമാന യാത്രയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി ഓസ്ട്രേലിയൻ എയർലൈനായ ക്വാണ്ടാസ്. നോൺസ്റ്റോപ്പ് കൊമേഴ്സ്യൽ വിമാന സേവന പദ്ധതിയായ പ്രൊജക്റ്റ് സൺറൈസിലൂടെയാണ് ക്വാണ്ടാസ് യാത്രാ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. സിഡ്നിയിൽ നിന്നും ലണ്ടൻ, ന്യുയോർക്ക്...

രാഷ്ട്രീയ വംശജർ ഫിലിപ്പീൻസിൽ ‘മരണ പോരാട്ടം’ നടത്തുന്നു; ഡ്യുട്ടെർട്ടെ തിരിച്ചെത്തുന്നു

0
ഫിലിപ്പീൻസിലെ രാഷ്ട്രീയ വംശജർ 'മരണ പോരാട്ടം' നടത്തുമ്പോൾ ഡ്യുട്ടെർട്ടെ തിരിച്ചെത്തുന്നു. രാഷ്ട്രീയ എതിരാളികളെ ജയിലിൽ അടച്ച് "മരണ സ്ക്വാഡ്" ഗുണ്ടാസംഘങ്ങളെ നിയമിച്ചുവെന്ന് അവകാശപ്പെടുന്ന മുൻ ഫിലിപ്പൈൻ പ്രസിഡൻ്റ്. അഴിമതി നിറഞ്ഞ തൻ്റെ രാഷ്ട്രീയ...

പതിറ്റാണ്ടുകൾക്ക് മുമ്പ് കൊള്ളയടിച്ചു; 10 മില്യൺ ഡോളർ വിലമതിക്കുന്ന 1,400 പുരാവസ്തുക്കൾ ഇന്ത്യക്ക് നൽകി അമേരിക്ക

0
1980-കളിൽ മധ്യപ്രദേശിൽ നിന്ന് കൊള്ളയടിക്കപ്പെട്ട ഒരു മണൽക്കല്ല് ശില്പവും 1960-കളിൽ രാജസ്ഥാനിൽ നിന്ന് കൊള്ളയടിച്ച പച്ച-ചാരനിറത്തിലുള്ള മറ്റൊന്നും, അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന 10 മില്യൺ ഡോളർ മൂല്യമുള്ള 1,400-ലധികം പുരാവസ്തുക്കളിൽ...

Featured

More News