24 November 2024

32 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള അസ്ഥി ഭാഗങ്ങൾ; ആള്‍ക്കുരങ്ങുകള്‍ക്കും മനുഷ്യനുമിടയിലെ നഷ്ടപ്പെട്ട കണ്ണി; പഠനം

ആധുനിക മനുഷ്യരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലൂസിയുടെ കൈയുടെ മേല്‍ഭാഗത്തെ അസ്ഥിയായ ഹ്യൂമറസ്, തുടയെല്ലുമായി താരതമ്യപ്പെടുത്തുമ്പോള്‍ നീളമുള്ളതായിരുന്നു. ഇത് ആള്‍ക്കുരങ്ങിന് സമാനമായ വംശപരമ്പരയെ സൂചിപ്പിക്കുന്നു

മനുഷ്യ കുലത്തിന്റെ മുത്തശ്ശി എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കില്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ലൂസിക്ക് ഒരു മറിഞ്ഞു വരുന്ന ബന്ധത്തിന്റെ സ്ഥാനം മാത്രമേയുള്ളൂവെന്നാണ്. ഒപ്പം മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള വിട്ട് പോയ കണ്ണിയെ ലൂസി ബന്ധിപ്പിക്കുന്നെന്നും.

എത്യോപ്യയിലെ ഹാഡര്‍ പ്രദേശത്ത് നിന്നും 1974 -ല്‍ കണ്ടെത്തിയ ലൂസി എന്ന മനുഷ്യസാമ്യമുള്ള അസ്ഥികൂടി ഭാഗങ്ങള്‍ക്ക് 32 ലക്ഷം വര്‍ഷത്തെ പഴക്കമാണ് കണ്ടെത്തിയത്. ഇതോടെ കണ്ടെത്തിയ സ്ഥലത്തിന്റെ പേര് ഉള്‍പ്പെടുത്തി എ എല്‍ -288-1 (A.L. 288-1) എന്ന് വിളിച്ചിരുന്ന അസ്ഥികൂട ശകലങ്ങള്‍ മനുഷ്യകുലത്തിന്റെ മുത്തശ്ശിയെന്ന് കരുതപ്പെട്ടു. പിന്നീട് ഈ അസ്ഥികൂട ഭാഗങ്ങളെ ബീറ്റില്‍സിന്റെ ‘ലൂസി ഇന്‍ ദി സ്‌കൈ വിത്ത് ഡയമണ്ട്‌സ്’ എന്ന ഗാനത്തിന്റെ പേര്‍ നല്‍കി ഗവേഷകര്‍ ‘ലൂസി’ (Lucy) എന്ന് വിളിച്ചു.

അതേസമയം എത്യോപ്യന്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ ‘ഡിങ്കിനേഷ്’ (Dinkinesh) എന്നാണ് ഈ അസ്ഥികൂട അവശിഷ്ടങ്ങളെ വിളിക്കുന്നത്. അംഹാരിക് ഭാഷയില്‍ ‘നിങ്ങള്‍ അത്ഭുതകരമാണ്’ എന്നാണ് ഇതിന് അര്‍ത്ഥം. ലൂസിയുടെ അസ്ഥികൂട ഭാഗങ്ങളില്‍ കഴിഞ്ഞ 50 വര്‍ഷത്തോളം നീണ്ട വിവിധ പഠനങ്ങള്‍ പുതിയ വെളിപ്പെടുത്തലുകളാണ് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.

ലൂസിയുടെ അസ്ഥിയുടെ 40 ശതമാനം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. പുതിയ പഠനങ്ങള്‍ ലൂസി, മനുഷ്യ കുലത്തിന്റെ മുത്തശ്ശിയല്ലെന്നും ഒരു അമ്മായിയുടെയോ ബന്ധുവിന്റെയോ സ്ഥാനം മാത്രമേയുള്ളൂവെന്നും വെളിപ്പെടുത്തുന്നു. കാരണം, ലൂസിക്ക് ഹോമോസാപ്പിയന്‍സിനേക്കാള്‍ ബന്ധം അക്കാലത്ത് ജീവിച്ചിരുന്ന ആള്‍ക്കുരങ്ങുകളോടാണെന്നും (Ape) വെളിപ്പെടുത്തുന്നു.

പുതിയ പഠനങ്ങള്‍ ലൂസി, ഓസ്ട്രലോപിഥെക്കസ് അഫറെന്‍സിസ് (Australopithecus afarensis) എന്ന പുതിയ വിഭാഗത്തില്‍പ്പെടുന്നുവെന്ന് അവകാശപ്പെട്ടു. അതോടെ കുരങ്ങുകളും മനുഷ്യരും തമ്മില്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്ന ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചത്.

ലൂസിയ്ക്ക് അത്ര വികസിതമല്ലാത്ത അതേസമയം ചിമ്പാന്‍സില്‍ നിന്നും 20 ശതമാനം വികസിതമായ ചെറിയ തലച്ചോറാണ് ഉണ്ടായിരുന്നത്. ഇത് ആള്‍ക്കുരങ്ങുകളോട് സമാനമാണ്. അതേസമയം ചിമ്പാന്‍സിയേക്കാള്‍ വിശാലമായ അരക്കെട്ടായിരുന്നു ലൂസിക്ക് ഉണ്ടായിരുന്നത്. ഇത് മനുഷ്യന് സമാനമായിരുന്നു. ലൂസിക്ക് ഇരുകാലില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കെല്‍പ്പുള്ള തുടയെല്ലുകള്‍ ഉണ്ടായിരുന്നു.

ആധുനിക മനുഷ്യരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലൂസിയുടെ കൈയുടെ മേല്‍ഭാഗത്തെ അസ്ഥിയായ ഹ്യൂമറസ്, തുടയെല്ലുമായി താരതമ്യപ്പെടുത്തുമ്പോള്‍ നീളമുള്ളതായിരുന്നു. ഇത് ആള്‍ക്കുരങ്ങിന് സമാനമായ വംശപരമ്പരയെ സൂചിപ്പിക്കുന്നുവെന്നും പുതിയ പഠനങ്ങള്‍ പറയുന്നു.

ഇരുകാലുകളില്‍ നിവര്‍ന്ന് നിന്നിരുന്നെങ്കിലും ലൂസിയുടെ കൈക്കരുത്ത്, മിക്കവാറും മരങ്ങളില്‍ തങ്ങിയിരുന്നതിനാല്‍ ലഭിച്ചതാകാമെന്നാണ് ഗവേഷകരുടെ കണക്ക് കൂട്ടല്‍. 11 നും 13 നും ഇടയില്‍ പ്രായമുള്ളപ്പോഴാകാം ലൂസി മരണപ്പെട്ടത്.

3.6 അടി ഉയരവും 29 കിലോഭാരവും ലൂസിക്ക് ഉണ്ടായിരുന്നെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. അതേസമയം ലൂസിയെ കുറിച്ച് പഠിക്കാന്‍ ലോകത്തിന്റെ പല ഭാഗത്ത് നിന്നും ആവശ്യങ്ങളുയരുന്നുണ്ടെങ്കിലും ലൂസിയെ ഇനി എത്യോപ്യയ്ക്ക് പുറത്ത് വിടേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം.

Share

More Stories

രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായു; പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം കണ്ണൂരിന്

0
ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസര്‍ബൈജിസ്ഥാനിലെ...

കോൺഗ്രസ് – യു ഡി എഫ് രാഷ്ട്രീയം കേരള സമൂഹത്തെ എങ്ങനെയൊക്കെ മലീമസമാക്കുമെന്നാണ് ഇനി കാണാനുള്ളത്

0
|ശ്രീകാന്ത് പികെ ഇന്ന് അതിയായ അമർഷവും അതേ സമയം സന്തോഷവും തോന്നിയ ഒരു വീഡിയോയാണ് പാലക്കാട് യു.ഡി.എഫ് വിജയം ഉറപ്പിക്കും മുന്നേ തന്നെ SDPI പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി...

ഇടതുപക്ഷത്തെ സംബന്ധിച്ച് ശുഭകരമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നത്

0
| ദീപക് പച്ച വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ ഏത് അളവ് എടുത്ത് നോക്കിയാലും ഇടതുപക്ഷ പ്രവർത്തകരെ സംബന്ധിച്ച് നിരാശപ്പെടാനുള്ള ഒന്നും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇല്ല. അതെ സമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാൻ പ്രതീക്ഷയുള്ള...

റഹ്‌മാനൊപ്പം സംഗീത പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം പരസ്യ പ്രതികരണം

0
സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും പിരിയുന്ന വാർത്ത വന്ന് അധികം വൈകും മുമ്പേ അദ്ദേഹത്തിൻ്റെ സ്വന്തം ബാൻഡിൽ നിന്നുള്ള യുവ സംഗീതജ്ഞയും ഭർത്താവും പിരിയുന്ന വിവരം പുറത്തുവന്നു. പിന്നീട്...

‘യുദ്ധത്തിൽ രക്തസാക്ഷി’കളായ 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ ഭൗതീകശരീരം ചൈനയിലേക്ക് എത്തിക്കാൻ ഒരുക്കം

0
യുഎസ് ആക്രമണത്തെയും സഹായ കൊറിയയെയും ചെറുക്കാനുള്ള യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ (സിപിവി) രക്തസാക്ഷികളുടെ ഭൗതീകശരീരങ്ങൾ നവംബർ അവസാനത്തോടെ ദക്ഷിണ കൊറിയയിൽ നിന്ന് ചൈനയിലേക്ക് എത്തിക്കും. ചൈനയുടെ വെറ്ററൻസ്...

ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഉയർന്ന മൂല്യമുള്ള പോളിസികളിലേക്ക് തിരിഞ്ഞു

0
ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഉയർന്ന മൂല്യമുള്ള പോളിസികൾ വിൽക്കുന്നതിലേക്ക് ശ്രദ്ധ മാറ്റി. പുതിയ സറണ്ടർ മൂല്യ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ പോർട്ട്‌ഫോളിയോയിലെ എല്ലാ ഉൽപ്പന്നങ്ങളും പുറത്തിറക്കാനുള്ള...

Featured

More News