25 November 2024

സിറിയയിൽ നിന്ന് ലോകത്തിലെ ഏറ്റവും പഴക്കമുള്ള അക്ഷരമാല കണ്ടെത്തി

മൂവായിരം വർഷത്തിലേറെ പഴക്കമുള്ള ഈ അക്ഷരമാല ഇനിയും പഠന വിധേയമാണ്. ഇതുവരെ ഈ എഴുത്തിന്റെ അർത്ഥം വിവർത്തനം ചെയ്യാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല.

സിറിയയിലെ പുരാതന ശവകുടീരത്തിൽ നിന്നാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള അക്ഷരമാല പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. വിരലുകളോളം നീളമുള്ള കളിമൺ ഫലകങ്ങളിലാണ് ഈ അക്ഷരമാല കൊത്തിയിട്ടിരിക്കുന്നത്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കാർബൺ-14 ഡേറ്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് കളിമൺ ഫലകങ്ങൾ 2400 ബിസിഇ കാലത്തേയ്ക്കുള്ളവയാണെന്ന് നിർണയിച്ചു. ഇതുവരെ കണ്ടെത്തിയിട്ടുള്ള എല്ലാ അക്ഷരമാലാ ലിപികളേക്കാളും 500 വർഷം പഴക്കമുള്ളവയാണിവെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു.

നന്നായി സംരക്ഷിക്കപ്പെട്ട വെങ്കലയുഗത്തിൽപെട്ട 6 ശവകുടീരങ്ങൾ ഉൾപ്പെടുന്ന ഒരു ശ്മാശാനത്തിനുള്ളിലാണ് ഈ നിർണായക കണ്ടെത്തൽ നടന്നത്. ശവകുടീരങ്ങളിലെ മൃതദേഹങ്ങൾക്കൊപ്പം സ്വർണം, വെള്ളി ആഭരണങ്ങൾ, പാത്രങ്ങൾ, കുന്തമുനകൾ, മൺപാത്രങ്ങൾ എന്നിവയും കണ്ടെത്തി. മൺപാത്രത്തിന് സമീപമായാണ് നാല് ചെറിയ കളിമൺ ഫലകങ്ങൾ കണ്ടെത്തിയത്.

2004-ലാണ് ഈ ഫലകങ്ങളുടെ കണ്ടെത്തൽ നടന്നതെന്ന് 2021-ലെ ഒരു അക്കാദമിക് പ്രബന്ധത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ഇത് പുതിയ കണ്ടത്തലല്ല. എന്നാൽ, ഗതകാലത്തേക്ക് വെളിച്ചം വീശുന്ന ഈ കണ്ടെത്തൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അമേരിക്കൻ സൊസൈറ്റി ഓഫ് ഓവർസീസ് റിസർചിന്റെ വാർഷിക മീറ്റിംഗിൽ അവതരിപ്പിച്ചതോടെയാണ് വീണ്ടും ശ്രദ്ധേയമായത്.

മൂവായിരം വർഷത്തിലേറെ പഴക്കമുള്ള ഈ അക്ഷരമാല ഇനിയും പഠന വിധേയമാണ്. ഇതുവരെ ഈ എഴുത്തിന്റെ അർത്ഥം വിവർത്തനം ചെയ്യാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല. അക്ഷരമാല നിലവിൽ വരുന്നതിന് മുമ്പ് ആശയവിനിമയത്തിന് മനുഷ്യർ ചിത്രലിപികളെയും ചിഹ്നങ്ങളെയും ആശ്രയിച്ചിരുന്നു. മെസൊപ്പൊട്ടേമിയയിലെ സുമേറിയക്കാർ ക്യൂണിഫോം കൊത്തലുകൾ ഉപയോഗിച്ചപ്പോൾ, പുരാതന ഈജിപ്തുകാർ ഹൈറോഗ്ലിഫിക്‌സ് വികസിപ്പിച്ചെടുത്തു. ഇപ്പോൾ കണ്ടെത്തിയ കളിമൺ ഫലകത്തിലെ എഴുത്തുകൾ ഭാഷാ ചരിത്രത്തെ കുറിച്ചുള്ള പഠനത്തിൽ നിർണായകമായ വഴിത്തിരിവാകും.

Share

More Stories

ഫോർത്തിൽ കയ്യാങ്കളി, പൊട്ടിത്തെറി ന്യൂസ് മലയാളത്തിൽ; ദ ഫോർത്തിലെ തൊഴിലാളി ചൂഷണം പുതിയ തലത്തിലേക്ക്

0
മാനേജ്മെൻറിൻ്റെ കെടുകാര്യസ്ഥത കൊണ്ട് നൂറുകണക്കിന് മാധ്യമപ്രവർത്തകരേയും സാങ്കേതിക വിഭാഗം ജീവനക്കാരേയും പെരുവഴിയിലാക്കിയ ദ ഫോർത്ത് എന്ന മാധ്യമ സ്ഥാപനം അവശേഷിക്കുന്ന തൊഴിലാളികളെ ആനുകൂല്യങ്ങൾ നൽകാതെ പുറത്താക്കാൻ നടത്തിയ നീക്കം കയ്യാങ്കളിയിലെത്തി. ഓൺലൈൻ മാധ്യമമായി...

ബഹിരാകാശ ‘ടൂറിസ യാത്ര’; ഉടൻ പറന്നുയരുന്ന വിമാനങ്ങൾ

0
പറക്കാനുള്ള സ്വപ്‌നം മനുഷ്യരാശിയെ എപ്പോഴും കീഴടക്കിയിട്ടുണ്ട്. വിമാന നിർമ്മാണത്തിൻ്റെ മുന്നേറ്റത്തിനുശേഷം മിക്ക ആളുകൾക്കും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊന്നിലേക്ക് പറക്കാൻ സാധിച്ചു. എന്നാൽ സാധ്യതകൾ തീർന്നില്ല. പറക്കൽ വേഗത്തിലും സുരക്ഷിതവുമാക്കാൻ...

ഗബ്ബാർഡിനേയും ഹെഗ്‌സെത്തിനെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ മൂർച്ചയുള്ള പരിശോധനയിൽ

0
ഡോണൾഡ് ട്രംപിൻ്റെ സെനറ്റ് സഖ്യകക്ഷികൾ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ നയിക്കാനുള്ള അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പായ തുളസി ഗബ്ബാർഡിനെ പ്രതിരോധിക്കാൻ മത്സരിക്കുന്നു. ഇത് പ്രകോപനപരമായ നോമിനികളെ പ്രതിഷ്‌ഠിക്കാനുള്ള നിയുക്ത പ്രസിഡൻ്റിൻ്റെ ശ്രമത്തിൻ്റെ അടുത്ത പരീക്ഷണമായി മാറിയേക്കാം....

ചെമ്പൈ സംഗീതോത്സവത്തിന് ഒരുക്കങ്ങളായി; വേദി ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ

0
ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് ചൊവ്വാഴ്‌ച തുടക്കമാകും. ചെമ്പൈ സം​ഗീതോത്സവത്തിൽ സംഗീത മണ്ഡപം ഇത്തവണ ​ഗുരുവായൂർ ക്ഷേത്ര മാതൃകയിലാണ്. ദേവസ്വം ചുവർച്ചിത്ര പഠനകേന്ദ്രം അധ്യാപകരും വിദ്യാർഥികളുമാണ്‌ വേദി ഒരുക്കുന്നത്‌. ഗുരുവായൂർ ക്ഷേത്ര ചുറ്റമ്പല വാതിലിന്...

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം; ഡിസംബർ അവസാനത്തോടെ 84.5 ആയി കുറഞ്ഞേക്കും

0
2024 അവസാനത്തോടെ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇനിയും കുറയാൻ സാധ്യതയുണ്ട്. ഇന്ത്യൻ കറൻസിയിൽ സമ്മർദം നിലനിറുത്തുമെന്ന് പ്രതീക്ഷിക്കുന്ന ചൈനീസ് യുവാൻ്റെ ദുർബലതയുമായി ചേർന്ന് ഗ്രീൻബാക്ക് തുടർച്ചയായി ശക്തിപ്പെടുത്തുന്നതാണ് ഇതിന് കാരണം. ബിസിനസ്...

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിൽ ക്രമക്കേടുകൾ: ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്

0
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിൽ ക്രമക്കേടുകൾ നടക്കുന്നതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. വൻതുക ഈടാക്കുന്ന ഏജന്റുമാർക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് കോൺസുലേറ്റ് പുറത്തിറക്കിയ നിർദേശം. ഇതിന് പുറമേ, മൃതദേഹം നാട്ടിലേക്കയക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ...

Featured

More News