23 February 2025

ചുവന്ന ചെകുത്താന്മാരുടെ 33 വര്‍ഷത്തെ ‘ചരിത്രം തിരുത്തിയ ഗോള്‍’; 48 സെക്കന്റ് ഗോള്‍ തിളക്കത്തില്‍ റൂബന്‍ അമോറിമിന് ആദ്യ ജയം

യുവേഫ കപ്പ് അഞ്ചാം സീസണില്‍ മോണ്ട്‌ പെല്ലിയറിനെതിരെ ബ്രയാന്‍ മക്‌ലെയർ മത്സരം തുടങ്ങി 60 സെക്കന്റില്‍ നേടിയ ഗോള്‍ മൂന്ന് പതിറ്റാണ്ടിലധികം കാലം തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡ് ആയി

കാസെമിറോയാകട്ടെ ജനിച്ചിട്ടു പോലുമില്ല. ജോണി ഇവാന്‍സിന് അന്ന് മൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. സര്‍ അലക്‌സാണ്ടര്‍ ചാപ്‌മാന്‍ ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെ പരിശീലിപ്പിക്കുന്ന കാലത്താണ് ആ റെക്കോര്‍ഡ് പിറന്നത്. 1991 മാര്‍ച്ചില്‍ യുവേഫ കപ്പ് അഞ്ചാം സീസണില്‍ മോണ്ട്‌ പെല്ലിയറിനെതിരെ ബ്രയാന്‍ മക്‌ലെയർ മത്സരം തുടങ്ങി 60 സെക്കന്റില്‍ നേടിയ ഗോള്‍ മൂന്ന് പതിറ്റാണ്ടിലധികം കാലം തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡ് ആയി നിന്നു. എന്നാല്‍ കഴിഞ്ഞ ദിവസം യുണൈറ്റഡിൻ്റെ ഈ റെക്കോര്‍ഡ് അവര്‍ തന്നെ തിരുത്തി.

പുതിയ പരിശീലകനായ റൂബന്‍ അമോറിമിൻ്റെ കീഴില്‍ ടീമിൻ്റെ ആദ്യ വിജയം കൂടിയായിരുന്നു ബോഡോ ഗ്ലിംറ്റിനെതിരെ സ്വന്തം മൈതാനത്ത് നേടിയത്. 3- 2 സ്‌കോറിങ് നടന്ന മത്സരത്തില്‍ കളി തുടങ്ങി 48-ാം സെക്കന്റില്‍ തന്നെ യൂണൈറ്റഡ് ലീഡെടുത്തു. 1991ല്‍ 60 സെക്കന്റ് ഗോള്‍ നേടിയ ബ്രയാന്‍ മക്‌ലെയറിന് ഇപ്പോൾ 60 വയസ് ആണ് പ്രായം. നീണ്ട 26 വര്‍ഷം പരിശീലക കുപ്പായത്തില്‍ ചുവന്ന ചെകുത്താന്മാരെ നയിച്ച അലക്‌സാണ്ടര്‍ ഫെര്‍ഗൂസന്‍ വിശ്രമജീവിതത്തിലാണ്. 82-കാരനായ ഫെര്‍ഗൂസന്‍ പുതിയ റെക്കോര്‍ഡ് നേട്ടത്തെ കുറിച്ച് അറിഞ്ഞിരിക്കാം.

റെക്കോര്‍ഡ് ഗോള്‍ പിറന്ന വഴി ഇപ്രകാരമായിരുന്നു. ബോഡോ ഗ്ലിംറ്റിൻ്റെ ടച്ചോട് കൂടിയാണ് മത്സരം തുടങ്ങിയത്. പ്രതിരോധ നിരയിലേക്ക് എത്തിയ പന്ത് കീപ്പര്‍ നികിറ്റ ഹെയ്ക്കിന് മൈനസ് നല്‍കിയ നിമിഷം തന്നെ ഓടിയെത്തിയ റാസ്‌മസ് ഹൊജ്‌ലണ്ട് പന്ത് തട്ടിയെടുക്കാനുള്ള ശ്രമത്തില്‍ പന്തിലുള്ള നിയന്ത്രണം കീപ്പര്‍ നഷ്‌ടപ്പെടുന്നു. അവസരം നോക്കിയ ഇടതു സൈഡില്‍ നിന്ന് ഓടിയെത്തിയ അലജാന്‍ഡ്രോ ഗാര്‍നാച്ചോ തുറന്ന വലയിലേക്ക് നോ- ലുക്ക് ഗോള്‍ നേടുന്നു.

റെക്കോര്‍ഡ് ബ്രേക്കര്‍ ഗോള്‍ പിറന്നെങ്കിലും മത്സരം ഏകപക്ഷീയമായിരുന്നില്ല. 3- 2 സ്‌കോറില്‍ വെറും ഒരു ഗോളിൻ്റെ മുന്‍തൂക്കത്തില്‍ മാത്രമാണ് യുണൈറ്റഡ് വിജയിച്ചു കയറിയത്. ആദ്യമിനിറ്റിലെ ഗോളില്‍ പതറാതെ കളിയിലേക്ക് തിരിച്ചെത്തിയ ബോഡോ ഗ്ലിമിറ്റ് 19-ാം മിനിറ്റില്‍ മറുപടി നല്‍കി. സോണ്ട്‌റെ ബേണ്‍സ്റ്റഡ് ഫെറ്റിൻ്റെ അസിസ്റ്റില്‍ ഹകോണ്‍ എവ്‌ജെന്‍ ആണ് സമനില ഗോള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ 23-ാം മിനിറ്റിലും യുണൈറ്റഡിൻ്റെ വല ചലിപ്പിക്കാന്‍ ബോഡോ ഗ്ലിമിറ്റ് കഴിഞ്ഞു.

പാട്രിക് ബെര്‍ഗിൻ്റെ പാസില്‍ ഫിലിപ്പ് സിങ്കര്‍നാഗല്‍ ആണ് രണ്ടാം ഗോള്‍ കണ്ടെത്തിയത്. രണ്ട് ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ആദ്യപകുതിയുടെ അവസാന നിമിഷത്തില്‍ സമനില പിടിച്ചു. സ്‌കോര്‍ 2- 2. മസ്രോയി നല്‍കിയ പാസില്‍ റാസ്‌മസ് ഹൊജ്‌ലണ്ട് ആയിരുന്നു സ്‌കോറര്‍. രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റ് പിന്നിട്ടപ്പോള്‍ യൂണൈറ്റഡ് വിജയഗോളും കണ്ടെത്തി. ഇത്തവണ ഹോജ്‌ലണ്ട് നല്‍കിയ പാസില്‍ മാനുവല്‍ ഉഗാര്‍ട്ടെയാണ് ലക്ഷ്യം കണ്ടത്. സ്‌കോര്‍ 3- 2 ആയിരുന്നു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

കോഹ്ലിക്ക് സെഞ്ച്വറി; സെമി കാണിക്കാതെ പാകിസ്ഥാനെ പുറത്താക്കി; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

0
പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫിയിൽ ഒപരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറിയോടെ ഇന്ത്യ പാകിസ്ഥാനെ തകർക്കുകയായിരുന്നു . രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സ് എടുത്ത...

ഭാരതപ്പുഴയിൽ ഉണ്ടായത് വൻ തീപിടുത്തം; അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായും കത്തി ചാമ്പലായി

0
പാലക്കാട് തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി . ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം നടന്നത്. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള...

ആരാണ് വി.പി. സുഹ്റയെന്ന 70 വയസ്സുള്ള സ്ത്രീയുടെ മരണം വരെയുള്ള നിരാഹാര സമരത്തിന് കാരണക്കാർ?

0
| ശരണ്യ എം ചാരു മുസ്ലിം പിന്തുടർച്ചാവകാശത്തിൽ തുല്യ നീതി തേടി വി.പി. സുഹ്റയെന്ന 70 വയസ്സുള്ളൊരു സ്ത്രീ ഡൽഹി ജന്തർമന്ദറിൽ മരണം വരെ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യയിലാണെന്ന് പറയുന്നത് അത്രമേൽ അഭിമാനിക്കാവുന്നൊരു...

‘ഓൺലൈൻ തട്ടിപ്പ് അഴിമതി’; മ്യാൻമർ 50,000-ത്തിലധികം തൊഴിലാളികളെ ചൈനയിലേക്ക് നാടുകടത്തി

0
2023 ഒക്ടോബർ മുതൽ ഓൺലൈൻ തട്ടിപ്പ് പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 50,000-ത്തിലധികം ആളുകളെ ചൈനയിലേക്ക് നാടുകടത്തി. മ്യാൻമർ ഭരണകൂടം കഴിഞ്ഞദിവസം അറിയിച്ചു. അയൽരാജ്യങ്ങളോട് ഇടപെടാൻ അവർ അപൂർവമായ ആഹ്വാനം നടത്തിയിരുന്നു. മ്യാൻമറിൻ്റെ അതിർത്തി...

അമേരിക്ക കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമോ? ; ട്രംപിന്റെ നിലപാട് റൂബിയോ വിശദീകരിക്കുന്നു

0
അമേരിക്ക ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തിയാൽ തന്റെ രാജ്യം ഇല്ലാതാകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതിന് പിന്നാലെയാണ് കാനഡയെ ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം യുക്തിസഹമായി വന്നതെന്ന് യുഎസ്...

ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന് മുമ്പ് പിരിമുറുക്കം വർദ്ധിച്ചു; ടീം ഇന്ത്യയുടെ സ്റ്റാർ കളിക്കാരന് അസുഖവും

0
2025 ഫെബ്രുവരി 23 ഞായറാഴ്‌ച ക്രിക്കറ്റ് പ്രേമികൾക്ക് വളരെ പ്രത്യേക ദിവസമായിരിക്കും. ദുബായ് ഇൻ്റെർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്ഥാനും 2025 ചാമ്പ്യൻസ് ട്രോഫിയുടെ ഗ്രൂപ്പ് മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ. ഈ മത്സരം ഇരു ടീമുകളുടെയും...

Featured

More News