27 January 2025

മരണാനന്തര ബഹുമതിയായി എം ടിക്ക് പത്മവിഭൂഷൺ; ശോഭനയ്ക്കും പി ആർ ശ്രീജേഷിനും പത്മഭൂഷൺ‌

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, ഒസാമു സുസുക്കി എന്നിവർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. നടൻ അജിത്തിനു പത്മഭൂഷണ്‍ നൽകും.

മലയാള സാഹിത്യത്തിലെ ഇതിഹാസ താരമായിരുന്ന എം.ടി വാസുദേവൻ നായര്‍ക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി എംടിക്ക് രാജ്യം പത്മവിഭൂഷണ്‍ നൽകും.ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും.

ഐഎം വിജയൻ,കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്കാരവും സമ്മാനിക്കും. തെലുങ്ക് നടൻ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും.സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ,ഗായകൻ അര്‍ജിത്ത് സിങ് , മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.

ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. അന്തരിച്ച ബിജെപി നേതാവ് സുശീൽ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, ഒസാമു സുസുക്കി എന്നിവർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. നടൻ അജിത്തിനു പത്മഭൂഷണ്‍ നൽകും.

തമിഴ്‌നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതജ്ഞന്‍ വേലു ആശാന്‍, പാരാ അത്‌ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നാടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്ര്യ സമര സേനാനി ലീബാ ലോ ബോ സര്‍ദേശായി ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്‌കാര പട്ടികയിലുള്ളത്. സെർവിക്കൽ കാൻസറുമായി ബന്ധപ്പെട്ട പഠനത്തിന് ഡൽഹിയിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റ് ഡോ.നീർജ ഭട്‌ലയും പത്മശ്രീ പുരസ്‌കാരത്തിന് അർഹയായി.

Share

More Stories

കേരളത്തിൽ 7 ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

0
വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ 'ഓപ്പറേഷൻ സൗന്ദര്യ' മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഓപ്പറേഷൻ സൗന്ദര്യയുടെ...

ഇന്ത്യൻ ‘വൈറല്‍ മൊണാലിസ’ പത്ത് ദിവസം കൊണ്ട് പത്ത് കോടി രൂപ സമ്പാദിച്ചോ? സത്യം ഇതാണ്

0
മഹാകുംഭമേളക്ക് ഇടയിൽ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയാണ് മോണി ബോസ്ലെ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നെത്തിയ മോണി ബോസ്ലെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ 'മൊണാലിസ' തരംഗമായത്. രുദ്രാക്ഷ മാലകള്‍ വില്‍ക്കാണ് എത്തിയതായിരുന്നു മോണി...

വഖഫ് ബില്ല് പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി; സംയുക്ത പാർലമെൻ്റെറി സമിതിയുടെ അംഗീകാരം അസാധുവായി

0
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻ്റെറി സമിതിയുടെ (ജെപിസി) അംഗീകാരം. കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലിന്മേല്‍ 14 ഭേദഗതികളോടെ ആണ് ജെപിസി അംഗീകാരം നല്‍കിയിട്ടുള്ളത്. അതേസമയം, പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം...

ഒരു സ്ത്രീയുടെ ‘എലിറ്റിസം’ എന്ന കടുത്ത നിലപാട്; ശക്‌തമായ ഓൺലൈൻ ചർച്ചയ്ക്ക് വഴി തുറക്കുന്നു

0
ഐഐടി ബിരുദധാരികളെ കുറിച്ച് ഒരു സ്ത്രീയുടെ ആത്മാർത്ഥമായ വിമർശനം സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടു. "ആന്തരികത്തിന് അപ്രാപ്യമാണ്" എന്നാണ് അവരെ വിശേഷിപ്പിച്ചത്. ഓൺലൈനിൽ പോസ്റ്റ് ചെയ്‌ത പ്രസ്‌താവന, പെട്ടെന്ന് തന്നെ വ്യത്യസ്‌ത...

അമേരിക്കയുടെ വിമാനം ഇറക്കാൻ അനുവദിച്ചില്ല; രാജ്യത്തിനെതിരെ നടപടിയെടുക്കാൻ ട്രംപ് ഉത്തരവിട്ടു

0
യുഎസ് പ്രസിഡൻ്റായ ഡൊണാൾഡ് ട്രംപിൻ്റെ ഭരണകാലം അതിൻ്റെ തുടക്കം മുതൽ കടുത്ത തീരുമാനങ്ങളുടെ ഒരു നീണ്ട പട്ടികയാണ് കണ്ടത്. അടുത്തിടെ, കുടിയേറ്റക്കാരെ ചൊല്ലി യുഎസും കൊളംബിയയും തമ്മിലുള്ള തർക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ...

സെബിക്ക് പുതിയ മേധാവിയെ തേടി ധനകാര്യ മന്ത്രാലയം; ശമ്പളം ലക്ഷങ്ങൾ

0
സെബി മേധാവിയാകാൻ അവസരം. നിലവിലെ മേധാവിയായ മാധബി പുരി ബുച്ചിൻ്റെ മൂന്ന് വർഷത്തെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കാൻ ഇരിക്കെയാണ് പുതിയ മേധാവിക്കായി അപേക്ഷ ക്ഷണിക്കുന്നത്. ഫെബ്രുവരി 17 വരെ അപേക്ഷ സ്വീകരിക്കും. ശമ്പളമായി...

Featured

More News