29 January 2025

‘ഇനി പലസ്‌തീനികളെ വിട്ടയക്കില്ല’; അർബെൽ യെഹൂദ് എവിടെ? എന്തുകൊണ്ട് മോചിപ്പിച്ചില്ല? കടുപ്പിച്ച് നെതന്യാഹു

അർബൽ യഹൂദ് ജീവിച്ചിരിപ്പുണ്ടെന്നും അടുത്ത ശനിയാഴ്‌ച മോചിപ്പിക്കുമെന്നും ഹമാസ്

ഹമാസ് വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ഇസ്രയേൽ. ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി സിവിലിയൻ അർബെൽ യെഹൂദിനെ ഇനിയും മോചിപ്പിക്കാത്തത് ആണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ശനിയാഴ്‌ച ഹമാസ് നാല് ബന്ദികളെ മോചിപ്പിച്ചെങ്കിലും അക്കൂട്ടത്തിൽ അർബെൽ യഹൂദ് ഉണ്ടായിരുന്നില്ല. ഇതോടെ വീണ്ടും കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഇസ്രയേൽ. അർബെൽ യഹൂദിനെ മോചിപ്പിക്കാതെ പലസ്‌തീനികളെ മടങ്ങാൻ അനുവദിക്കില്ല എന്നാണ് ഇസ്രയേൽ പറയുന്നത്.

പുറത്തിറക്കിയ പ്രസ്‌താവന

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ അര്‍ബെല്‍ യെഹൂദിയെ കൂടി മോചിപ്പിക്കാതെ പലസ്‌തീനികളെ വടക്കന്‍ ഗാസയിലേക്ക് തിരികെ പോകാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സൈന്യം അതിർത്തിയിൽ

കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് പലസ്‌തീനികൾ ഗാസ മുനമ്പിന്‍റെ വടക്ക് ഭാഗത്തുള്ള അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് ഇസ്രയേൽ സൈന്യം അതിർത്തിയിൽ തടഞ്ഞിരിക്കുകയാണ്.

നെതന്യാഹുവിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഹമാസും രംഗത്തെത്തി. വെടിനിർത്തൽ കരാർ ലംഘിച്ചിട്ടില്ലെന്നും നെതന്യാഹുവും ഇസ്രയേലും അനാവശ്യ പ്രകോപനം സൃഷ്‌ടിക്കുക ആണെന്നുമാണ് ഹമാസ് പറയുന്നത്. അർബൽ യഹൂദ് ജീവിച്ചിരിപ്പുണ്ടെന്നും അടുത്ത ശനിയാഴ്‌ച മോചിപ്പിക്കുമെന്നും ഹമാസ് വ്യക്തമാക്കി.

ആരാണ് അർബെൽ യെഹൂദ്?

ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി സിവിലിയൻ അർബെൽ യെഹൂദ്. 2023 ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെ കിബ്ബട്ട്സ് നിർ ഓസിൽ നിന്നാണ് അർബെൽ യെഹൂദിനെ തട്ടിക്കൊണ്ടു പോയിത്. അന്നത്തെ ആക്രമണത്തിൽ അർബെൽ യെഹൂദിയുടെ സഹോദരൻ ഡോലെവ് കൊല്ലപ്പെട്ടിരുന്നു. അർബെൽ യെഹൂദിയുടെ പങ്കാളിയെയും മറ്റ് നിരവധി ബന്ധുക്കളെയും തട്ടിക്കൊണ്ടു പോയെങ്കിലും ഇവരിൽ പലരേയും പിന്നീട് വിട്ടയച്ചിരുന്നു.

ആദ്യ ഘട്ടത്തിൽ മോചിപ്പിക്കേണ്ട ഏഴ് സ്ത്രീകൾ

ഗാസ വെടിനിർത്തൽ കരാറിന്‍റെ ആദ്യ ഘട്ടത്തിൽ മോചിപ്പിക്കാൻ തീരുമാനിച്ച 33 പേരടങ്ങുന്ന പ്രാരംഭ സംഘത്തിലെ ഏഴ് സ്ത്രീകളിൽ ഒരാളാണ് യെഹൂദ്. സിവിലിയൻ ഷിരി സിൽബർമാൻ ബിബാസ്, സൈനികരായ ബർഗർ, ലിറി അൽബഗ്, കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി എന്നിവരാണ് ആദ്യ ഘട്ടത്തിൽ മോചിപ്പിക്കേണ്ട ഏഴ് സ്ത്രീകൾ. ഇതിൽ കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി ആല്‍ബഗ് എന്നീ വനിതാ സൈനികരെ ശനിയാഴ്‌ച മോചിപ്പിച്ചിരുന്നു.

Share

More Stories

ക്ലോറേറ്റ് സാന്നിധ്യം കൂടുതൽ; കൊക്ക കോള നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു

0
Coca-Cola Europacific Partners അതിൻ്റെ പാനീയങ്ങളിൽ ഉയർന്ന അളവിൽ ക്ലോറേറ്റ് കണ്ടെത്തിയതിനെ തുടർന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു. ക്ലോറിൻ അണുനാശിനികളുടെ ഉപോൽപ്പന്നമായ രാസ സംയുക്തത്തിൻ്റെ കുറഞ്ഞ ഡോസുകൾ കുടിവെള്ളത്തിലും...

രാത്രി 11 മണിക്ക് ശേഷമുള്ള സിനിമാ ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്: തെലങ്കാന ഹൈക്കോടതി

0
രാത്രി സമയം 11 മണിക്ക് ശേഷമുള്ള സിനിമാ ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്സു എന്ന പ്രധാന ഉത്തരവുമായി തെലങ്കാന ഹൈക്കോടതി. സംസ്ഥാന സർക്കാരിനോട് ഉത്തരവ് കർശനമായി നടപ്പാക്കാൻ നിർദേശം നൽകി. അല്ലു...

‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’; ഹൃദയ സ്‌പർശിയായി നാരായണിയും മക്കളും, ട്രെയ്‌ലർ പുറത്ത്

0
ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് പുതിയ ചിത്രമായ ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ട്രെയ്‌ലർ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെ പുറത്തിറക്കിയത്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ...

ഫ്ലോറിഡയിലെ കലാകാരൻ ടെയ്‌ലർ സ്വിഫ്റ്റിനെതിരെ ഏഴ് മില്യൺ ഡോളർ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു; സംഭവിച്ചത് ഇതാണ്

0
ടെയ്‌ലർ സ്വിഫ്റ്റിനും അവളുടെ നിർമ്മാണ കമ്പനിക്കുമെതിരെ പകർപ്പവകാശ ലംഘനം ആരോപിച്ച് ഫ്ലോറിഡയിലെ കലാകാരി കിംബർലി മറാസ്കോ കേസ് ഫയൽ ചെയ്‌തു. സ്വിഫ്റ്റിൻ്റെ പാട്ടുകളും മ്യൂസിക് വീഡിയോകളും അനുവാദമോ ക്രെഡിറ്റോ ഇല്ലാതെ തൻ്റെ സൃഷ്ടി...

അത്യുന്നതിയിൽ നിന്നും വീണു മരിച്ച യുവതിയുടെ അവസാന പോസ്റ്റ്; മല കയറ്റത്തോടുള്ള ഇഷ്‌ടം വെളിപ്പെടുത്തുന്നു

0
നെവാഡയിലെ റെഡ് റോക്ക് കാന്യോണിലെ പ്രശസ്‌തമായ പൈൻ ക്രീക്ക് ട്രയൽ കയറുന്നതിനിടെ തെക്കൻ കാലിഫോർണിയയിൽ നിന്നുള്ള യുവതി ദാരുണമായി വീണു മരിച്ചത് സാഹസിക ലോകത്തെ ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞയാഴ്‌ചയാണ്‌ 30 കാരിയായ മൈക്ക മണലേസി...

ട്രംപ് ആദായ നികുതിയുടെ ഭാരം അവസാനിപ്പിക്കാൻ പോകുന്നു; പുതിയ വഴി കണ്ടെത്തി

0
വിജയത്തിന് ശേഷം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിരന്തരം പുതിയ തീരുമാനങ്ങൾ എടുക്കുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാനുള്ള പ്രവർത്തനത്തിലാണ് ട്രംപ് ഭരണകൂടം. ഇതിൽ ഏറ്റവും വലിയ വാഗ്ദാനമാണ് ആദായനികുതി കുറയ്ക്കുമെന്നത്. ഒരു പടി കൂടി...

Featured

More News