29 January 2025

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; നിയമം നിർമ്മിക്കും

ലീഗല്‍ മെട്രോളജി (ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം) റൂള്‍സ് 2024 ല്‍ സമയം ഏകീകരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. നിയമപരവും ഭരണപരവും വാണിജ്യപരവും ഔദ്യോഗികവുമായ രേഖകളില്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാനാണ് നീക്കം.

രാജ്യം മുഴുവൻ എല്ലാ ഔദ്യോഗിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും ഉപഭോക്തൃ മന്ത്രാലയം അഭിപ്രായം ക്ഷണിച്ചു. അടുത്തമാസം 14 നകം അഭിപ്രായം അറിയിക്കാനാണ് നിര്‍ദേശം.

ലീഗല്‍ മെട്രോളജി (ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം) റൂള്‍സ് 2024 ല്‍ സമയം ഏകീകരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. നിയമപരവും ഭരണപരവും വാണിജ്യപരവും ഔദ്യോഗികവുമായ രേഖകളില്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാനാണ് നീക്കം. വാണിജ്യം, ഗതാഗതം , പൊതുഭരണം, നിയമപരമായ കരാറുകള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുളള എല്ലാ മേഖലകളിലും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കുമെന്നാണ് കരട് നിയമത്തില്‍ പറയുന്നത്.

ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കായി ഐഎസ്ടി ഒഴികെയുള്ള സമയങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനം, സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും ഐഎസ്ടി നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കുക, വിശ്വാസ്യതയും സൈബര്‍ സുരക്ഷയും ഉറപ്പാക്കാന്‍ സമയക്രമീകരണം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് കരട് ചട്ടത്തിലെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.

ടെലികമ്മ്യൂണിക്കേഷന്‍, ബാങ്കിങ്, പ്രതിരോധം, 5 ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി വളര്‍ന്ന് വരുന്ന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സമയം ഏകീകരിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. നാനോ സെക്കന്‍ഡ് കൃത്യതയോടെയുള്ള സമയക്രമം എല്ലാ മേഖലകളിലും നിര്‍ണായകമാണെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Share

More Stories

ക്ലോറേറ്റ് സാന്നിധ്യം കൂടുതൽ; കൊക്ക കോള നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു

0
Coca-Cola Europacific Partners അതിൻ്റെ പാനീയങ്ങളിൽ ഉയർന്ന അളവിൽ ക്ലോറേറ്റ് കണ്ടെത്തിയതിനെ തുടർന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു. ക്ലോറിൻ അണുനാശിനികളുടെ ഉപോൽപ്പന്നമായ രാസ സംയുക്തത്തിൻ്റെ കുറഞ്ഞ ഡോസുകൾ കുടിവെള്ളത്തിലും...

രാത്രി 11 മണിക്ക് ശേഷമുള്ള സിനിമാ ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്: തെലങ്കാന ഹൈക്കോടതി

0
രാത്രി സമയം 11 മണിക്ക് ശേഷമുള്ള സിനിമാ ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്സു എന്ന പ്രധാന ഉത്തരവുമായി തെലങ്കാന ഹൈക്കോടതി. സംസ്ഥാന സർക്കാരിനോട് ഉത്തരവ് കർശനമായി നടപ്പാക്കാൻ നിർദേശം നൽകി. അല്ലു...

‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’; ഹൃദയ സ്‌പർശിയായി നാരായണിയും മക്കളും, ട്രെയ്‌ലർ പുറത്ത്

0
ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് പുതിയ ചിത്രമായ ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ട്രെയ്‌ലർ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെ പുറത്തിറക്കിയത്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ...

ഫ്ലോറിഡയിലെ കലാകാരൻ ടെയ്‌ലർ സ്വിഫ്റ്റിനെതിരെ ഏഴ് മില്യൺ ഡോളർ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു; സംഭവിച്ചത് ഇതാണ്

0
ടെയ്‌ലർ സ്വിഫ്റ്റിനും അവളുടെ നിർമ്മാണ കമ്പനിക്കുമെതിരെ പകർപ്പവകാശ ലംഘനം ആരോപിച്ച് ഫ്ലോറിഡയിലെ കലാകാരി കിംബർലി മറാസ്കോ കേസ് ഫയൽ ചെയ്‌തു. സ്വിഫ്റ്റിൻ്റെ പാട്ടുകളും മ്യൂസിക് വീഡിയോകളും അനുവാദമോ ക്രെഡിറ്റോ ഇല്ലാതെ തൻ്റെ സൃഷ്ടി...

അത്യുന്നതിയിൽ നിന്നും വീണു മരിച്ച യുവതിയുടെ അവസാന പോസ്റ്റ്; മല കയറ്റത്തോടുള്ള ഇഷ്‌ടം വെളിപ്പെടുത്തുന്നു

0
നെവാഡയിലെ റെഡ് റോക്ക് കാന്യോണിലെ പ്രശസ്‌തമായ പൈൻ ക്രീക്ക് ട്രയൽ കയറുന്നതിനിടെ തെക്കൻ കാലിഫോർണിയയിൽ നിന്നുള്ള യുവതി ദാരുണമായി വീണു മരിച്ചത് സാഹസിക ലോകത്തെ ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞയാഴ്‌ചയാണ്‌ 30 കാരിയായ മൈക്ക മണലേസി...

ട്രംപ് ആദായ നികുതിയുടെ ഭാരം അവസാനിപ്പിക്കാൻ പോകുന്നു; പുതിയ വഴി കണ്ടെത്തി

0
വിജയത്തിന് ശേഷം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിരന്തരം പുതിയ തീരുമാനങ്ങൾ എടുക്കുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാനുള്ള പ്രവർത്തനത്തിലാണ് ട്രംപ് ഭരണകൂടം. ഇതിൽ ഏറ്റവും വലിയ വാഗ്ദാനമാണ് ആദായനികുതി കുറയ്ക്കുമെന്നത്. ഒരു പടി കൂടി...

Featured

More News