4 February 2025

പ്രധാനമന്ത്രിയെ ഇന്ത്യൻ സൈന്യം തള്ളിപ്പറഞ്ഞതായി രാഹുല്‍ ഗാന്ധി

രാഷ്ട്രപതി നടത്തിയ പ്രസംഗത്തിൽ ഉണ്ടായിരുന്ന ഭൂരിഭാഗം കാര്യങ്ങളും ആവർത്തനമാണ്. സാങ്കേതികരംഗത്ത് വിപ്ലവമെന്നത് അവകാശവാദം മാത്രമാണെന്നും മേക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ചശേഷം ഉത്പാദനം കുറഞ്ഞെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പരാജയപ്പെട്ടതായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടേത് ഒരു ആശയമാണെന്നും എന്നാൽ അത് പരാജയപ്പെട്ടെന്നും രാഹുൽ ആരോപിച്ചു. രാഷ്ട്രപതിയുടെ അഭിസംബോധനയിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിഎ, എന്‍ഡിഎ സര്‍ക്കാരുകള്‍ക്ക് രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാനായില്ല. ഉല്‍പാദന മേഖലയെ നേരായി നയിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു.ഈ സർക്കാർ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ച ശേഷം ഉല്‍പാദനം കുറഞ്ഞു. ഈ കാര്യത്തിൽ പ്രധാനമന്ത്രിയെ കുറ്റം പറയുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

മാത്രമല്ല, പദ്ധതിയുടെ പരാജയമാണ് ചൈനീസ് കടന്നു കയറ്റത്തിന് കാരണമെന്നും രാഹുൽ ആരോപിച്ചു. ചൈന ഇന്ത്യയുടെ 4000 കിലോമീറ്റർ ഭൂമി കടന്നു കയറിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച പ്രധാനമന്ത്രിയെ ഇന്ത്യൻ സേന തള്ളിയതായും രാഹുൽ ഗാന്ധി ലോക്സഭയിൽ കുറ്റപ്പെടുത്തി. ഇതോടൊപ്പം, കേന്ദ്രസർക്കാരിന്റെ ബജറ്റില്‍ പുതുതലമുറയ്ക്ക് പ്രചോദനം നല്‍കുന്ന ഒന്നുമില്ലെന്ന് രാഹുൽ ​ഗാന്ധി വിമർശിച്ചു.

രാഷ്ട്രപതി നടത്തിയ പ്രസംഗത്തിൽ ഉണ്ടായിരുന്ന ഭൂരിഭാഗം കാര്യങ്ങളും ആവർത്തനമാണ്. സാങ്കേതികരംഗത്ത് വിപ്ലവമെന്നത് അവകാശവാദം മാത്രമാണെന്നും മേക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ചശേഷം ഉത്പാദനം കുറഞ്ഞെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ രാജ്യത്തിന് കഴിഞ്ഞില്ല. യുപിഎ സര്‍ക്കാരിനോ എന്‍ഡിഎ സര്‍ക്കാരിനോ തൊഴിലില്ലായ്മ പരിഹരിക്കാനായില്ല. ഉല്‍പാദനമേഖലയെ നേരായി നയിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. ഒരു കാലത്ത് കമ്പ്യൂട്ടറിനെ പരിഹസിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ചൈനയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ചൈന ഇന്ത്യയേക്കാള്‍ പത്ത് വര്‍ഷം മുന്നിലാണ്. ഇന്ത്യയില്‍ കടന്നുകയറാന്‍ ചൈനയ്ക്ക് ധൈര്യം നല്‍കുന്നത് അവരുടെ വ്യാവസായിക വളര്‍ച്ചയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കമ്പ്യൂട്ടര്‍ വിപ്ലവം വന്നപ്പോള്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്മെന്‍റില്‍ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളും എഐയും ലോകത്തെ മാറ്റുന്നു. സാങ്കേതികവിദ്യയുടെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിച്ചു തുടങ്ങുകയാണ് വേണ്ടത്. നമ്മൾ ഒരു നിർമ്മാണ ശൃംഖലക്ക് തുടക്കം കുറിക്കണം. ചൈന ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് മുന്നിലാണെന്നും രാഹുൽഗാന്ധി പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് ബിജെപി തിരിച്ചടിച്ചു. രാജ്യസുരക്ഷയെക്കുറിച്ച് രാഹുല്‍ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്നും വിവരങ്ങൾ എവിടെ നിന്ന് ലഭിച്ചു എന്ന് വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. ലോക്സഭാ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗത്തിനിടെ പ്രസംഗം തടസപ്പെടുത്തി കൊണ്ടായിരുന്നു പാർലമെന്ററി കാര്യമന്ത്രിയുടെ ചോദ്യം.

അതേസമയം തന്റെ വാക്കുക്കൾ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ പറയാമെന്നു രാഹുൽ കേന്ദ്രമന്ത്രിക്ക് മറുപടി നൽകി. ചൈന എന്തുകൊണ്ട് നമ്മുടെ അതിർത്തിക്കുള്ളിൽ വന്നു എന്നതാണ് പ്രധാനമെന്ന് രാഹുൽ വ്യക്തമാക്കി. അമേരിക്കക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത് ചെയ്യാൻ ഇന്ത്യയ്ക്കാകും. അമേരിക്കയുടെ നിർമാണ ചിലവ് നമ്മുടേതിൽ നിന്നും വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share

More Stories

ക്രിപ്‌റ്റോകറൻസികൾ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവ് രേഖപ്പെടുത്തി

0
പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലെ സേവന ട്രാക്കിംഗ് ഇടപാടുകളായ കോയിംഗ്‌ലാസ് പറയുന്നതനുസരിച്ച്, ആഗോള ക്രിപ്‌റ്റോകറൻസി വിപണികൾ തിങ്കളാഴ്ച വരെ ഒറ്റരാത്രികൊണ്ട് റെക്കോർഡ് ഒറ്റ ദിവസം ഇടിവ് നേരിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലിക്വിഡേറ്റഡ് ട്രേഡിംഗ്...

മുൻ ബ്രിട്ടീഷ് എംപി ഉക്രേനിയൻ സൈന്യത്തിൽ ചേർന്നു

0
കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിനിടെ പാർലമെൻ്റ് സീറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് 55 കാരനായ മുൻ ബ്രിട്ടീഷ് നിയമനിർമ്മാതാവ് ഉക്രേനിയൻ സൈന്യത്തിൽ ചേർന്നതായി ദി ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്തു. ഗ്ലോസെസ്റ്റർഷയറിലെ ഫിൽട്ടണിൻ്റെയും ബ്രാഡ്‌ലി സ്റ്റോക്കിൻ്റെയും മണ്ഡലത്തെ...

ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ സിപിഎമ്മിൻ്റെ സ്വാധീനം കുറയ്ക്കാൻ മുസ്ലീം മതമൗലിക വാദികൾ ശ്രമിക്കുന്നു: കരട് രാഷ്ട്രീയ പ്രമേയം

0
ന്യൂഡൽഹി: രാഷ്ട്രീയ ആധിപത്യത്തിനായി കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന കേരളത്തിൽ സിപിഎമ്മിന് നാണക്കേടായി രാജ്യത്തുടനീളമുള്ള മുസ്ലീങ്ങൾക്കിടയിൽ കോൺഗ്രസിന് പിന്തുണ നേടാൻ കഴിഞ്ഞുവെന്ന് സിപിഎമ്മിൻ്റെ കരട് രാഷ്ട്രീയ പ്രമേയം. മുസ്‌ലിം മതമൗലികവാദ സംഘടനകളായ ജമാഅത്തെ...

സിറിയയിലെ മാൻബിജ് നഗരത്തിൽ വൻ ബോംബ് സ്ഫോടനം; 15 പേർ മരിച്ചു, പരിക്കേറ്റ് നിരവധിപേർ

0
രാജ്യത്തിൻ്റെ സുരക്ഷാ സാഹചര്യത്തിനും തീവ്രവാദവുമായി പൊരുതുന്ന സർക്കാരിനും മറ്റൊരു ഗുരുതരമായ മുന്നറിയിപ്പായി സിറിയയുടെ വടക്കൻ പ്രദേശങ്ങളിൽ ഭീകരമായ ബോംബ് സ്ഫോടനം. മാൻബിജ് നഗരത്തിൻ്റെ പ്രാന്തപ്രദേശത്താണ് സ്‌ഫോടനം ഉണ്ടായത്. കർഷകത്തൊഴിലാളികൾ സഞ്ചരിച്ച ഒരു കാറിൽ...

‘നീല കണ്ണുകളുള്ള ഈ നായിക’; 40 വർഷം മുമ്പ് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം

0
മഹാ കുംഭത്തിലെ നീല കണ്ണുകള്ള മൊണാ ബോസ്ലെ എന്ന മൊണാലിസയെ കുറിച്ച് എല്ലായിടത്തും സംസാരമായി. എന്നാൽ ബോളിവുഡ് പതിറ്റാണ്ടുകൾക്ക് മുമ്പ് സ്വന്തം നീല കണ്ണുകളുള്ള മൊണാലിസയെ കണ്ടെത്തി. 80കളിലെ പ്രശസ്‌ത നടി മന്ദാകിനി....

ഇഡി 16 വിദേശ രാജ്യങ്ങളിലെ 16,000 കോടിയുടെ ആസ്‌തികള്‍ കണ്ടുകെട്ടി

0
വിദേശ രാജ്യങ്ങളിലെ അനധികൃത സ്വത്തുക്കൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 16 രാജ്യങ്ങളിലെ 16,000 കോടി രൂപയുടെ ആസ്‌തികള്‍ ഇഡി കണ്ടുകെട്ടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൻ്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ലളിത്...

Featured

More News