7 February 2025

പകുതി വിലക്ക് ‘ഇരുചക്ര വാഹന തട്ടിപ്പ്’; കണ്ണൂരിൽ മാത്രം 2000 പരാതികൾ

തട്ടിപ്പിൽ ഏറെയും വീണത് സ്ത്രീകളാണ്. നടക്കാവ് പൊലീസ് സ്റ്റേഷനിൽ 98 സ്ത്രീകളാണ് പരാതിയുമായെത്തിയത്

കണ്ണൂര്‍: സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായി മാറുകയാണ് സിഎസ്ആർ ഫണ്ടിൻ്റെ പേരിൽ നടന്ന തട്ടിപ്പ്. കോടികളാണ് പ്രതി അനന്തുകൃഷ്‌ണൻ തട്ടിയത്. പകുതി വിലയ്ക്ക് ഇരുചക്ര വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്‌തുള്ള തട്ടിപ്പിൽ കണ്ണൂരിൽ മാത്രം രണ്ടായിരത്തോളം പരാതികൾ.

രണ്ട് വർഷം മുമ്പ് ജില്ലയിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയാണ് കോടികൾ സമാഹരിച്ചത്. പ്രൊമോട്ടർമാരും തട്ടിപ്പിൽ പെട്ടുപോയിട്ടുണ്ടാകും എന്നാണ് പൊലീസ് പറയുന്നത്.കണ്ണൂർ ബ്ലോക്കിൽ 494 പേരിൽ നിന്ന് മൂന്ന് കോടിയോളം തട്ടിയെന്നാണ് കേസ്. തട്ടിപ്പ് കേസിൽ അറസ്റ്റിലായ അനന്തു കൃഷ്‌ണൻ ഉള്‍പ്പെടെ ഏഴ് പ്രതികളാണുള്ള്.

പണ സമാഹരണത്തിന് സീഡ് സൊസൈറ്റി

തൊടുപുഴ സ്വദേശി അനന്തുകൃഷ്‌ണനാണ് സന്നദ്ധകൂട്ടായ്‌മ രൂപീകരിച്ച് പദ്ധതിയുമായി ​രംഗത്തെത്തിയിരുന്നത്. പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു അനന്തുകൃഷ്‌ണൻ പണസമാഹരണം നടത്തിയത്. സംസ്ഥാനത്തെമ്പാടും 62 സീഡ് സൊസൈറ്റികൾ രൂപീകരിച്ചിരുന്നു. സ്ത്രീകളുടെ സ്വാശ്രയ ഗ്രൂപ്പുകളാണ് ബ്ലോക്ക് അടിസ്ഥാനത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ. തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവയും വാ​ഗ്ദാനം ചെയ്‌തിരുന്നു. ഇതിൽ ആദ്യം ചിലർക്ക് ലഭിച്ചിരുന്നു. സംസ്ഥാനത്തുടനീളം വിപുലമായ മേളകൾ സംഘടിപ്പിച്ച് വിശ്വാസ്യത നേടിയെടുത്തത്. ഈ വിശ്വാസം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.

ആദ്യം പണമിരട്ടിപ്പ്, 2018ൽ എൻജിഒ

അനന്തുകൃഷ്‌ണൻ പണ്ട് മുതലേ സമാനമായ തട്ടിപ്പ് പരിപാടികൾ നടത്തിയിരുന്നുവെന്നാണ് പറയുന്നത്. ആദ്യം പണമിരട്ടിപ്പ് പരിപാടിയാണ് അനന്തുകൃഷ്‌ണൻ നടത്തിയിരുന്നത്. 2018ലാണ് അനന്തുകൃഷ്‌ണൻ എൻജിഒ ആരംഭിക്കുന്നത്. മുവാറ്റുപുവ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെൻ്റെൽ സൊസൈറ്റി എന്ന പേരിലായിരുന്നു എൻജിഒ ആരംഭിക്കുന്നത്. ശേഷം സഹോദരസ്ഥാപനം മറ്റൊരു സ്ഥാപനവും ആരംഭിച്ചു. പിന്നാലെയാണ് സീഡ് സൊസൈറ്റികൾ ആരംഭിച്ചത്. 62 സീഡ് സൊസൈറ്റികളിലും കോർഡിനേറ്റർമാരുണ്ടായിരുന്നു.

സിഎസ്ആർ ഫണ്ട് മുഖേനേ പകുതി വിലയ്ക്ക് സ്‌കൂട്ടറും തയ്യൽ മെഷീൻ

സിഎസ്ആർ ഫണ്ട് മുഖേനേ അമ്പത് ശതമാനം ഡിസ്കൗണ്ടിൽ സ്‌കൂട്ടറും തയ്യൽ മെഷീനും വാ​ഗ്ദാനം ചെയ്‌തായിരുന്നു അനന്തുകൃഷ്‌ണൻ്റെ തട്ടിപ്പ്. തട്ടിപ്പിൽ ഏറെയും വീണത് സ്ത്രീകളാണ്. നടക്കാവ് പൊലീസ് സ്റ്റേഷനിൽ 98 സ്ത്രീകളാണ് പരാതിയുമായെത്തിയത്. നാഷണൽ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷനൽ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിൻ്റെ തട്ടിപ്പ്.

സ്വന്തം പേരിൽ വിവിധ കൺസൾട്ടൻസികൾ ഉണ്ടാക്കി അതിൻ്റ പേരിലാണ് ഇടപാടുകൾ നടത്തിയത്. വിമൺ ഓൺ വീൽസ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. പണം അടച്ച് 45 ദിവസത്തിനുള്ളിൽ വാഹനം ലഭ്യമാകുമെന്നും ഇയാൾ വാഗ്ദാനം നൽകിയിരുന്നു. ഈ വാ​ഗ്ദാനത്തിൽ വീണവർ അനന്തുകൃഷ്‌ണന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്.

തട്ടിയത് കോടികൾ, വാങ്ങിക്കൂട്ടി ഭൂസ്വത്ത്

വിവിധ പദ്ധതികളുടെ പേരിൽ 1000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയതായാണ് വിവരം. പ്രതി അനന്തുകൃഷ്‌ണൻ സമാഹരിച്ചത് 350 കോടിയിലേറെ രൂപയാണ്. അക്കൗണ്ടിൽ ഉണ്ടായിരുന്ന 3.25 കോടി രൂപ മരവിപ്പിച്ചു. ആലപ്പുഴ ജില്ലയിൽ നിന്ന് മാത്രം 15 കോടി രൂപയാണ് തട്ടിച്ചത്.

തട്ടിപ്പ് പണം ഉപയോഗിച്ച് ഇടുക്കി, കർണാടകം എന്നിവടങ്ങളിൽ സ്ഥലം വാങ്ങി. വാങ്ങിയ സ്ഥലങ്ങൾ പോലീസ് കണ്ടെത്തി. സത്യസായി ട്രസ്​റ്റിൻ്റെ പേരിലടക്കം​ ഭൂമി വാങ്ങിയെന്നും സൂചനയുണ്ട്. കൊച്ചി ഇയ്യാട്ടുമുക്കിലെ ബാങ്ക് ശാഖയിലാണ് പ്രതി തട്ടിപ്പ് പണം നിക്ഷേപിക്കാൻ അക്കൗണ്ട് തുറന്നിരുന്നത്. കടലാസ് കമ്പനികളുടെ മറവിലെടുത്ത അക്കൗണ്ടിലൂടെ ആയിരുന്നു പണം ഇടപാടുകൾ.

Share

More Stories

‘ധന ഞെരുക്കത്തിൽ ബജറ്റ്’; നികുതി കുത്തനെ കൂട്ടി, ക്ഷേമ പെൻഷൻ കൂട്ടിയുമില്ല

0
ക്ഷേമ പെൻഷൻ കൂട്ടാതെ ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. നവ കേരള സദസിൻ്റെ...

വായ്‌പകൾ വില കുറഞ്ഞതാകും; ആർ‌ബി‌ഐ റിപ്പോ നിരക്ക് 0.25% കുറച്ചു

0
രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) വെള്ളിയാഴ്‌ച റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവ് പ്രഖ്യാപിച്ചു. ഈ തീരുമാനത്തിനുശേഷം റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ...

എഐ ഉച്ചകോടി പാരീസിൽ നടക്കാൻ പോകുന്നു; ഭാവി തീരുമാനിക്കപ്പെടും, അജണ്ട ഇതാണ്

0
2025 വർഷം സാങ്കേതിക വിദ്യയ്ക്ക് വളരെ സവിശേഷമായിരിക്കും. ഈ വർഷം നിരവധി വലിയ സാങ്കേതിക പരിപാടികൾ സംഘടിപ്പിക്കാൻ പോകുന്നു. ഇതിൽ പാരീസ് എഐ ആക്ഷൻ സമ്മിറ്റ് 2025 പരിപാടിയും ഉൾപ്പെടുന്നു. ഫെബ്രുവരി 10-11...

2023 ലോകകപ്പിന് ശേഷം ഇന്ത്യ ആദ്യമായി വിജയം രുചിച്ചതോടെ പതിനാല് മാസത്തെ നിരാശയ്ക്ക് വിരാമമായി

0
ടി20 പരമ്പര നേടിയതിന് ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യൻ ക്രിക്കറ്റ് ടീം മികച്ച തുടക്കം കുറിച്ചു. നാഗ്‌പൂരിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ടീം ഇന്ത്യ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി...

കേരള ബജറ്റ് : സംസ്ഥാനം ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചുവെന്ന് ധനമന്ത്രി

0
ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന നിയമസഭയിൽ 2025-26 സാമ്പത്തിക വർഷത്തെ കേരള ബജറ്റ് അവതരിപ്പിച്ചു. ക്ഷേമ പദ്ധതികളോ വികസന പ്രവർത്തനങ്ങളോ ഒന്നും ബാധിക്കപ്പെടാതെ കേരളം ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തെ...

അനന്തു കൃഷ്‌ണൻ ഉന്നത ബന്ധങ്ങളിൽ ഒളിച്ചുകളിക്കുന്നു; നേതാക്കളുമായുള്ള ബന്ധങ്ങളിൽ മറുപടിയില്ല, പണം പോയത് എവിടേക്ക്?

0
പകുതി വിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും നൽകാൻ പണം വാങ്ങി നടത്തിയ തട്ടിപ്പിലെ ഉന്നതബന്ധങ്ങളിൽ ഒളിച്ചു കളിച്ച് മുഖ്യപ്രതി അനന്തു കൃഷ്‌ണൻ. രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അനന്തു കൃഷ്‌ണൻ കൃത്യമായ മറുപടി...

Featured

More News