11 February 2025

ഡൽഹി ‘മുസ്‌തഫബാദ്’ മണ്ഡലത്തിൻ്റ പേര് ‘ശിവപുരി’ എന്ന് മാറ്റും: നിയുക്ത ബിജെപി എംഎൽഎ

“മുസ്‌തഫാബാദ് എന്ന പേര് കാരണം, വിദ്യാസമ്പന്നരായ ആളുകൾ ഇവിടെ വന്ന് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നില്ല" -അദ്ദേഹം അവകാശപ്പെട്ടു

ഡൽഹി മുസ്‌തഫബാദ് മണ്ഡലത്തിൻ്റ പേര് ‘ശിവപുരി’ എന്ന് മാറ്റുമെന്ന് നിയുക്ത ബിജെപി എംഎൽഎ മോഹൻ സിംഗ് ബിഷ്‌ട്. മുസ്‌തഫാബാദിൻ്റ പേര് ശിവപുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റാനുള്ള നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആം ആദ്‌മി സ്ഥാനാർത്ഥി അദീൽ അഹമ്മദ് ഖാനെ 17,578 വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നേടിയ ബിഷ്‌ട് മണ്ഡലത്തിൻ്റ ജനസംഖ്യാ ഘടനയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിൽ ആണ് ഞായറാഴ്‌ച ഈ പ്രസ്‌താവന നടത്തിയത്.

മുസ്‌തഫബാദ് മണ്ഡലത്തിൻ്റ പേര് ശിവപുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റുമെന്ന് മോഹൻ സിംഗ് ബിഷ്‌ട് എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “മുസ്‌തഫാബാദ് എന്ന പേര് കാരണം, വിദ്യാസമ്പന്നരായ ആളുകൾ ഇവിടെ വന്ന് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നില്ല” -അദ്ദേഹം അവകാശപ്പെട്ടു.

ഔദ്യോഗിക കണക്കുകൾ പ്രകാരം 45 ശതമാനം മുസ്ലീങ്ങളാണ് ഇവിടെ ഉള്ളത്. എന്നാൽ ഞാൻ എവിടെ യാത്ര ചെയ്‌തിട്ടുണ്ടെങ്കിലും അവിടെയെല്ലാം മുസ്ലീങ്ങൾ 60 ശതമാനവും ഹിന്ദുക്കൾ 40 ശതമാനവുമാണെന്ന് കണ്ടിട്ടുണ്ട്. ഞങ്ങൾ ഒരു സെൻസസ് നടത്തുകയും മുസ്‌തഫാബാദിൽ നിന്ന് ശിവ് വിഹാർ അല്ലെങ്കിൽ ശിവപുരി എന്ന പേര് മാറ്റുകയും ചെയ്യും, -അദ്ദേഹം പറഞ്ഞു.

2020-ലെ കുപ്രസിദ്ധമായ ഡൽഹി കലാപത്തിൽ മുസ്‌തഫാബാദ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ ഒന്നായിരുന്നു. പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കിയതിനെ തുടർന്ന് നിരവധി വീടുകളും കടകളും മതസ്ഥലങ്ങളും ആക്രമിക്കപ്പെട്ടു. ഇത് നിരവധിപേരുടെ മരണത്തിനും നാടുകടത്തലിനും കാരണമായിട്ടുണ്ട്.

Share

More Stories

‘പുറത്തിറങ്ങിയാൽ ജീവൻ നഷ്‌ടപ്പെടും’; മൊഴി വിവരങ്ങൾ പുറത്തുവന്നു, അനന്തു കൃഷ്‌ണൻ വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടു

0
സ്‌കൂട്ടർ പകുതിവില തട്ടിപ്പ് കേസിലെ മൊഴി വിവരങ്ങൾ പുറത്തു വന്നതോടെ അസ്വസ്ഥനായി തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്‌ണൻ. പോലീസ് സ്റ്റേഷനിൽ ഇരുന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്ന കാര്യം പ്രതി അറിയുന്നത്. ഇതോടെ...

അമേരിക്കയിൽ നിന്നും കാലിഫോർണിയ വാങ്ങാൻ ഡെന്മാർക്ക്; ട്രംപിനെതിരെ ആക്ഷേപഹാസ്യ ആശയം

0
ഡെൻമാർക്കിലെ ഒരു ക്രൗഡ് ഫണ്ടിംഗ് ഗ്രൂപ്പ്, തങ്ങളുടെ രാജ്യം യുഎസ് സംസ്ഥാനമായ കാലിഫോർണിയയെ ഒരു ട്രില്യൺ ഡോളറിനും ആജീവനാന്ത ഡാനിഷ് പേസ്ട്രികളുടെ വിതരണത്തിനും ഏറ്റെടുക്കാൻ നിർദ്ദേശിച്ചു. ഗ്രീൻലാൻഡ് വാങ്ങാനുള്ള തന്റെ താൽപ്പര്യം യുഎസ്...

ചാമ്പ്യൻസ് ട്രോഫി നേടാൻ ഇന്ത്യയ്ക്ക് രോഹിതും വിരാടും വെടിക്കെട്ട് ബാറ്റിംഗ് നടത്തേണ്ടത് ആവശ്യമാണ്: മുരളീധരൻ

0
ചാമ്പ്യൻസ് ട്രോഫി നേടാൻ ഇന്ത്യയ്ക്ക് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും മികച്ച ഫോമിൽ ആയിരിക്കണമെന്ന് ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ പറഞ്ഞു. മത്സരത്തിൽ ഉപഭൂഖണ്ഡത്തിലെ ടീമുകൾക്ക് കൂടുതൽ സന്തുലിതമായ ബൗളിംഗ് ആക്രമണങ്ങൾ...

വൈദ്യുതാഘാതം ഏൽപ്പിച്ചു കൊന്നത് അമ്മയുടെ സുഹൃത്തിനെ; സംശയം തോന്നാത്ത പ്രതിയുടെ നീക്കങ്ങൾ

0
ആലപ്പുഴ: അമ്മയുടെ സുഹൃത്തിനെ വൈദ്യുതാഘാതം ഏൽപ്പിച്ചു കൊന്ന കേസിൽ പ്രതിയായ കിരണിൻ്റ നീക്കങ്ങൾ സംശയം തോന്നാത്ത രീതിയിൽ. ദിനേശൻ്റ മൃതദേഹം പാടത്തു നിന്നും കണ്ടെത്തിയവരുടെ കൂട്ടത്തിൽ പ്രതി ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിലും ശവസംസ്‌കാര ചടങ്ങുകളിലും...

കേരളത്തിലെ ജനസംഖ്യ നിരക്ക് അപകടകരമായ തോതില്‍ കുറയുന്നു. സൂചനകള്‍ പ്രതിഫലിക്കുന്നത് സ്‌കൂളുകളില്‍

0
കേരളത്തിലെ ജനസംഖ്യ നിരക്ക് അപകടകരമായ തോതില്‍ കുറയുന്നു എന്ന് കണക്കുകൾ പറയുന്നു . ഇതിന്റെ സൂചനകള്‍ സ്‌കൂളുകളില്‍ പ്രതിഫലിച്ചു തുടങ്ങി. ആകെ 25 കുട്ടികള്‍ പോലുമില്ലാത്ത 1200 വിദ്യാലയങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംസ്ഥാന...

ധനുഷ് സംവിധാനം ചെയ്‌ത ‘നിലവുക്ക് എന്മേൽ എന്നടി കോപം’; ട്രെയ്‌ലർ പുറത്ത്

0
മാത്യു തോമസ്, പ്രിയ പ്രകാശ് വാര്യർ, അനിഖ സുരേന്ദ്രൻ, പവിഷ്, തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എന്മേൽ എന്നടി കോപത്തിൻ്റ ട്രെയ്‌ലർ റീലിസ് ചെയ്‌തു. സൂപ്പർഹിറ്റ് ചിത്രം രായന്...

Featured

More News