11 February 2025

‘ഗതാഗതകുരുക്ക്’; കുംഭമേള റോഡിൽ 300 കിലോമീറ്ററോളം കുടുങ്ങി വാഹനങ്ങൾ

200- 300 കിലോമീറ്ററോളം ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രയാഗ്‌രാജിലേക്ക് പോകുന്നത് അസാധ്യമാണെന്നാണ് പൊലിസ് പറയുന്നത്

പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ ആളുകളുടെ തിരക്ക് കാരണം വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. പ്രയാഗ്‌രാജിലെ 300 കിലോമീറ്ററോളം നീളുന്ന റോഡുകൾ വാഹന പാർക്കിങ്ങിനുള്ള ഇടമായി മാറിയിരിക്കുകയാണ്. ”ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക്” എന്നാണ് നെറ്റിസൺസ് ഇതിനെ വിശേഷിപ്പിച്ചത്. പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങളാണ് മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് കാരണം മണിക്കൂറുകളോളം റോഡിൽ കുടുങ്ങി കിടന്നത്.

തിങ്കളാഴ്‌ച വരെ ഗതാഗതം നിർത്തിവച്ചതായി കട്‌നി ജില്ലയിലെ പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം മൈഹാർ പോലീസ് യാത്രക്കാരോട് കട്‌നിയിലേക്കും ജബൽപൂരിലേക്കും തിരിച്ചു പോകാനും അവിടെ തന്നെ തുടരാനും ആവശ്യപെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ കട്‌നി, മൈഹാർ, രേവ ജില്ലകളിലെ റോഡുകളിൽ ആയിരക്കണക്കിന് കാറുകളുടെയും ട്രക്കുകളുടെയും വലിയ നിരയാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 200- 300 കിലോമീറ്ററോളം ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രയാഗ്‌രാജിലേക്ക് പോകുന്നത് അസാധ്യമാണെന്നാണ് പൊലിസ് പറയുന്നത്.

‘ഞായറാഴ്‌ച ഉണ്ടായ തിരക്ക് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. രണ്ട് ദിവസത്തിനുള്ളിൽ നിയന്ത്രവിധേയമാകും എന്നാണ് പോലീസ് പറയുന്നത്. പ്രയാഗ്‌രാജ് ഭരണകൂടവുമായി ചേർന്ന് മധ്യപ്രദേശ് പൊലിസ് വാഹനങ്ങൾ കടത്തി വിടുന്നുണ്ടെന്നും’ ഇൻ ചാർജ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (രേവ സോൺ) സാകേത് പ്രകാശ് പാണ്ഡെ അറിയിച്ചു.

അതേസമയം, പ്രയാഗ്‌രാജിലേക്ക് പോകുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവില്ലെന്നും ഇത് രേവ-പ്രയാഗ്‌രാജ് റൂട്ടിലെ വാഹനങ്ങളുടെ തിരക്ക് ഉണ്ടാകുന്നതിന് കാരണമായെന്ന് രേവ ജില്ലാ ഭരണകൂടം വ്യക്തമാക്കി. ചക്ഘട്ടിലും സ്ഥിതികളിൽ മാറ്റമില്ലെന്ന് ഭരണകൂടം പറയുന്നു. പ്രയാഗ്‌രാജിലേക്ക് ഇനിയും 400 കിലോമീറ്ററോളം ഉണ്ടെന്നും ഇപ്പോഴും കുരുക്കിൽ തന്നെയാണെന്നും യാത്രക്കാർ ദയവായി നിലവിലെ ഗതാഗത സാഹചര്യം മനസിലാക്കണമെന്നും യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. ഇതുപോലെ കുരുക്കിലകപ്പെട്ട നിരവധി യാത്രക്കാർ പ്രതികരണവുമായി എത്തിയിട്ടുണ്ട്.

ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് സുരക്ഷിതമായ താമസം, ഭക്ഷണം, വെള്ളം എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്‌തു വരികയാണെന്ന് രേവ ജില്ലാ കളക്ടർ പ്രതിഭ പാൽ പറഞ്ഞു. മഹാ കുംഭമേളയ്ക്ക് പോകുന്ന ഭക്തർക്ക് എല്ലാ സഹായവും എത്തിക്കണമെന്നും, ആവശ്യമെങ്കിൽ ഭക്ഷണവും, താമസ സൗകര്യവും ഒരുക്കി കൊടുക്കണമെന്നും, ഭക്തർക്ക് ഒരു തരത്തിലുമുള്ള അസൗകര്യവും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മധ്യപ്രദേശ് ബിജെപി പ്രസിഡന്റ് വിഡി ശർമ്മ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു കൊണ്ട് എക്‌സ് അക്കൗണ്ടിൽ ട്വീറ്റ് ചെയ്‌തു.

ജനുവരി 13ന് ആരംഭിച്ച് ഫെബ്രുവരി 26ന് അവസാനിക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാനായി രാജ്യത്തിനകത്ത് നിന്നും വിദേശത്തുനിന്നും 40 കോടിയിലധികം സന്ദർശകരാണ് ഇതുവരെ എത്തിയത്.

Share

More Stories

നടൻ ഷൈൻ ടോം ചാക്കോ അടക്കം മുഴുവൻ പ്രതികളെയും കൊക്കെയ്ൻ കേസിൽ വെറുതെ വിട്ടു

0
എറണാകുളം: ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസിൽ നടൻ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. എറണാകുളെ അഡീഷണൽ സെഷൻസ് കോടതിയാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടത്....

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്ത യുവതിക്ക് ചികിത്സാ ചെലവ് നിഷേധിച്ചു; ആദിത്യ ബിര്‍ള കമ്പനിക്കെതിരെ കോടതി ഉത്തരവ്

0
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്ത യുവതിക്ക് ചികിത്സാ ചെലവ് നിഷേധിച്ച ആദിത്യ ബിര്‍ള കമ്പനിക്കെതിരെ കോടതിയുടെ ഉത്തരവ്. കക്കട്ടില്‍ മലയന്റെ പറമ്പത്ത് അരുണ്‍ ലാലിന്റെ ഭാര്യ അനുഷ്യക്ക് (30) ചികിത്സക്ക് ചെലവായ 2,53,716...

ഇംഗ്ലീഷ് മാത്രം മതി; ‘ബംഗാളി സൈന്‍ ബോര്‍ഡ്’ കണ്ട് ബ്രിട്ടീഷ് എംപിക്ക് രോഷം

0
ലണ്ടനിലെ ബംഗാളി ഭാഷയിലെഴുതിയ സൈന്‍ ബോര്‍ഡിനെതിരേ രോഷം പ്രകടിപ്പിച്ച് ബ്രിട്ടീഷ് എംപി റുപെര്‍ട്ട് ലോവ്. ലണ്ടനിലെ വൈറ്റ്ചാപ്പല്‍ സ്റ്റേഷന് മുന്നിലാണ് ബംഗാളി ഭാഷയിലെഴുതിയ സൈന്‍ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചാണ് ബ്രിട്ടീഷ്...

‘പുറത്തിറങ്ങിയാൽ ജീവൻ നഷ്‌ടപ്പെടും’; മൊഴി വിവരങ്ങൾ പുറത്തുവന്നു, അനന്തു കൃഷ്‌ണൻ വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടു

0
സ്‌കൂട്ടർ പകുതിവില തട്ടിപ്പ് കേസിലെ മൊഴി വിവരങ്ങൾ പുറത്തു വന്നതോടെ അസ്വസ്ഥനായി തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്‌ണൻ. പോലീസ് സ്റ്റേഷനിൽ ഇരുന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്ന കാര്യം പ്രതി അറിയുന്നത്. ഇതോടെ...

അമേരിക്കയിൽ നിന്നും കാലിഫോർണിയ വാങ്ങാൻ ഡെന്മാർക്ക്; ട്രംപിനെതിരെ ആക്ഷേപഹാസ്യ ആശയം

0
ഡെൻമാർക്കിലെ ഒരു ക്രൗഡ് ഫണ്ടിംഗ് ഗ്രൂപ്പ്, തങ്ങളുടെ രാജ്യം യുഎസ് സംസ്ഥാനമായ കാലിഫോർണിയയെ ഒരു ട്രില്യൺ ഡോളറിനും ആജീവനാന്ത ഡാനിഷ് പേസ്ട്രികളുടെ വിതരണത്തിനും ഏറ്റെടുക്കാൻ നിർദ്ദേശിച്ചു. ഗ്രീൻലാൻഡ് വാങ്ങാനുള്ള തന്റെ താൽപ്പര്യം യുഎസ്...

ചാമ്പ്യൻസ് ട്രോഫി നേടാൻ ഇന്ത്യയ്ക്ക് രോഹിതും വിരാടും വെടിക്കെട്ട് ബാറ്റിംഗ് നടത്തേണ്ടത് ആവശ്യമാണ്: മുരളീധരൻ

0
ചാമ്പ്യൻസ് ട്രോഫി നേടാൻ ഇന്ത്യയ്ക്ക് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും മികച്ച ഫോമിൽ ആയിരിക്കണമെന്ന് ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ പറഞ്ഞു. മത്സരത്തിൽ ഉപഭൂഖണ്ഡത്തിലെ ടീമുകൾക്ക് കൂടുതൽ സന്തുലിതമായ ബൗളിംഗ് ആക്രമണങ്ങൾ...

Featured

More News