11 February 2025

കേരളത്തിലെ ജനസംഖ്യ നിരക്ക് അപകടകരമായ തോതില്‍ കുറയുന്നു. സൂചനകള്‍ പ്രതിഫലിക്കുന്നത് സ്‌കൂളുകളില്‍

കേരളത്തില്‍ സ്‌കൂള്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായെന്ന് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്. 2023- 24 അധ്യയന വര്‍ഷത്തില്‍ 25ല്‍ താഴെ കുട്ടികള്‍ ഉള്ള 961 സ്‌കൂളുകള്‍ ഉണ്ടായിരുന്നു.

കേരളത്തിലെ ജനസംഖ്യ നിരക്ക് അപകടകരമായ തോതില്‍ കുറയുന്നു എന്ന് കണക്കുകൾ പറയുന്നു . ഇതിന്റെ സൂചനകള്‍ സ്‌കൂളുകളില്‍ പ്രതിഫലിച്ചു തുടങ്ങി. ആകെ 25 കുട്ടികള്‍ പോലുമില്ലാത്ത 1200 വിദ്യാലയങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഏറ്റവും പുതിയ കണക്ക്.

ഇതിൽ പത്തനംതിട്ട ജില്ലയില്‍ മാത്രം 25 ല്‍ താഴെ കുട്ടികളുള്ള 216 സ്‌കൂളുകളുണ്ട്. രണ്ടാം സ്ഥാനം കോട്ടയത്തിനാണ് – 168 സ്‌കൂളുകള്‍. സംസ്ഥാനത്ത് ജനസംഖ്യാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ലയും പത്തനംതിട്ടയാണ്. മലപ്പുറത്ത് 10 സ്‌കൂളുകളില്‍ മാത്രമാണ് 25ല്‍ താഴെ കുട്ടികളുള്ളത്.

കേരളത്തില്‍ സ്‌കൂള്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായെന്ന് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്. 2023- 24 അധ്യയന വര്‍ഷത്തില്‍ 25ല്‍ താഴെ കുട്ടികള്‍ ഉള്ള 961 സ്‌കൂളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2024- 25 ആയപ്പോഴേക്കും 1197 ആയി എണ്ണം വര്‍ദ്ധിച്ചു. സര്‍ക്കാര്‍ – എയ്ഡഡ് മേഖലയിലാണ് ഇത്തരം സ്‌കൂളുകളുടെ എണ്ണം കുടി വരുന്നത്.

25 ല്‍ താഴെ കുട്ടികള്‍ ഉള്ള വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ 452 എണ്ണവും എയ്ഡഡ് മേഖലയില്‍ 745 എണ്ണവുമുണ്ട്. ഇക്കൂട്ടത്തില്‍ 10 ല്‍ താഴെ കുട്ടികളുമായി പ്രവര്‍ത്തിക്കുന്ന 34 സര്‍ക്കാര്‍ സ്‌കൂളുകളും 160 എയ്ഡഡ് സ്ഥാപനങ്ങളുമുണ്ട്. കുട്ടികള്‍ കുറവുള്ള എയ്ഡഡ് സ്‌കൂളുകള്‍ ഏറ്റവും കൂടുതലുള്ളത് പത്തനംതിട്ടയിലാണ്. 152 എണ്ണമാണ് ഈ ജില്ലയിലുള്ളത്.

Share

More Stories

ജീവൻ ഇല്ലാത്ത ഇന്‍ഫ്‌ളൂവന്‍സര്‍ക്ക് വാലൻ്റെന്‍സ് പ്രണയ അഭ്യര്‍ത്ഥനകളുടെ പ്രവാഹം

0
പ്രണയദിനം അഥവാ വാലൻ്റെന്‍സ് ഡേയോട് അനുബന്ധിച്ച് പ്രണയാഭ്യര്‍ത്ഥന നടത്താനുള്ള ഒരുക്കത്തിലാണ് ലോകം. എഐ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനിടെ ഒരു വീഡിയോയോ ചിത്രമോ കണ്ടാല്‍ അത് യഥാര്‍ത്ഥമാണോ അല്ലയോ എന്ന് പറയാന്‍ പോലും പ്രയാസമാണ്....

‘തലയിൽ തീവെച്ച് വെള്ളം തിളപ്പിച്ചു’; അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം ഉടൻ നടപ്പാക്കണം: യുക്തിവാദി സംഘം

0
തിരുവനന്തപുരം: അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘത്തിൻ്റെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും. അന്ധവിശ്വാസങ്ങളെ പരിഹസിച്ചു കൊണ്ടാണ് സെക്രട്ടറിയേറ്റ് മുമ്പിൽ സമരം. അന്ധവിശ്വാസ നിർമ്മാർജ്ജനത്തിന് ബില്ല് അവതരിപ്പിക്കണമെന്നും ...

‘ഗില്ലൻബാരെ സിൻഡ്രോം’ ഒരു മരണം കൂടി; ചികിത്സയിലുള്ള 192 പേരിൽ 167 പേർക്കും രോ​ഗം

0
ദില്ലി: പൂനെയിൽ ഗില്ലിൻ- ബാരെ സിൻഡ്രോം ബാധിച്ച 37 വയസ്സുള്ള ഡ്രൈവർ ചികിത്സയ്ക്കിടെ മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ഈ അപൂർവ നാഡീസംബന്ധമായ അസുഖം മൂലമുള്ള മരണസംഖ്യ ഏഴായി. രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന...

‘ശനിയാഴ്‌ചയോടെ ബന്ദികളെ വിട്ടയക്കണം, അല്ലെങ്കിൽ എല്ലാം തകരും’: ഡൊണാൾഡ് ട്രംപ്

0
മിഡിൽ ഈസ്റ്റിലെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഇസ്രായേൽ- പലസ്തീൻ സംഘർഷം വീണ്ടും ലോക രാഷ്ട്രീയത്തിൻ്റെ കേന്ദ്രബിന്ദുവാണ്. ഇത്തവണ, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ തർക്കത്തിൽ ഒരു തുറന്നപ്രസ്‌താവന നടത്തി. ഗാസയിൽ തടവിലാക്കപ്പെട്ട...

ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ആര് അമ്പയർ ചെയ്യും?

0
2025-ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19ന് കറാച്ചിയിൽ ആരംഭിക്കും. ഫൈനൽ മത്സരം മാർച്ച് 9ന് നടക്കും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്...

ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ബന്ദി മോചനം നിർത്തിവെക്കുന്നതായി ഹമാസ്

0
ഗാസയിൽ ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ കരാറിൽ അനിശ്ചിതത്വം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടുത്ത ഘട്ട ബന്ദി മോചനം നിർത്തിവെക്കുമെന്ന് ഹമാസ് അറിയിച്ചു . ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ചാണ് നീക്കം. ശനിയാഴ്ചയ്ക്കുള്ളിൽ...

Featured

More News