തിരുവനന്തപുരം: അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘത്തിൻ്റെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും. അന്ധവിശ്വാസങ്ങളെ പരിഹസിച്ചു കൊണ്ടാണ് സെക്രട്ടറിയേറ്റ് മുമ്പിൽ സമരം. അന്ധവിശ്വാസ നിർമ്മാർജ്ജനത്തിന് ബില്ല് അവതരിപ്പിക്കണമെന്നും അംഗീകരിക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
മാർച്ച് എന്ന നിലയിലായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ഇതിൽ ഒരു കാർ ശരീരത്തിൽ കൊളുത്തി കെട്ടിവലിച്ചു കൊണ്ടായിരുന്നു സമരം ആരംഭിച്ചത്. ഇതിന് പിന്നാലെ തലയിൽ തീ വെച്ച് വെള്ളം തിളപ്പിച്ച് കുടിക്കുകയും ചെയ്‌തുകൊണ്ടായിരുന്നു പ്രതിഷേധം. കൊച്ചു കുട്ടിയുടെ തലയിലും തുണിവെച്ച് തീ കൊളുത്തിയിരുന്നു.
ദിവ്യന്മാർ തലയിൽ തീ കത്തിച്ച് ദിവ്യത്വം പ്രദർശിപ്പിക്കാറുണ്ട്. അത് തെറ്റാണെന്നും ആർക്ക് വേണമെങ്കിലും ചെയ്യാണെന്നാണ് ഇതിലൂടെ ഉദാഹരണമായി കാണിച്ചതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ഒരാൾ പ്രതികരിച്ചു. അന്ധവിശ്വാസങ്ങൾ പുനരുജ്ജീവിപ്പിച്ചു കൊണ്ട് യുഗങ്ങൾക്ക് പിറകിലേക്ക് പോകാൻ സ്ഥാപിത താത്പര്യക്കാർ നടത്തുന്നുണ്ട്. അതിനെതിരെ അന്ധവിശ്വാസ നിർമ്മാർജന നിയമം പാസാക്കി നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.