14 February 2025

ഉത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞു; രണ്ട് പേർ‌ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഉഗ്ര ശബ്‌ദത്തിൽ കരിമരുന്ന് പ്രയോഗം നടത്തിയപ്പോഴാണ് സംഭവം

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞു. രണ്ട് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളാണ് മരിച്ചത്. ലീല(85), അമ്മുക്കുട്ടി(85) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു. വ്യാഴാഴ്‌ച ആറ് മണിയോടെയാണ് സംഭവം. ആനകളെ തളച്ചു. പരുക്കേറ്റ 30ഓളം പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉഗ്ര ശബ്‌ദത്തിൽ കരിമരുന്ന് പ്രയോഗം നടത്തിയപ്പോഴാണ് സംഭവം. കരിമരുന്ന് പ്രയോഗത്തിൻ്റെ പ്രകമ്പനത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ഓടുകളും ഇളകി വീണിരുന്നു. പടക്കം പൊട്ടിയ ഉഗ്രശബ്‍ദത്തിലാണ് ആന ഇടഞ്ഞത്. ഇതോടെ പരിഭ്രാന്തരായി ആളുകൾ ഓടി. ഇതിനിടെയാണ് രണ്ട് പേർ പരുക്കേറ്റ് മരിച്ചത്. മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

തിടമ്പേറ്റിയ ആനയാണ് ഇടഞ്ഞത്. ഈ ആന മറ്റൊരു ആനയെ കുത്തുകയായിരുന്നു. ഇതോടെ രണ്ട് ആനകളും ക്ഷേത്രത്തിന് പുറത്തേക്ക് ഓടി. ഇതോടെ ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവർ ചിതറിയോടി. ഇതിനിടെ ആണ് വീണ് പലർക്കും പരുക്കേറ്റത്. ക്ഷേത്ര വളപ്പിന് പുറത്തേക്ക് ഓടിയ ആനകളെ ഏറെ നേരത്തെ പരിശ്രമത്തിലാണ് തളച്ചത്.

Share

More Stories

റഷ്യൻ വാദങ്ങൾ വിജയിക്കുന്നു; ഉക്രൈൻ എന്നത് അടുത്ത രണ്ടു തലമുറ കഷ്ടപ്പെടുന്ന അവസ്ഥയായി

0
| അനീഷ് മാത്യു ഉക്രൈൻ നാറ്റോ അംഗരാജ്യം ആക്കുക എന്നത് റഷ്യയുടെ സെക്യൂരിറ്റിക്ക് തടസം ആണ് - അത് പാടില്ല : അങ്ങനെ ഉള്ള ഉറപ്പിൽ ആണ് വെർസോ പാക്ട് പിരിച്ചു വിട്ടതും ജർമനി...

പള്ളികളിലെ ഉച്ചഭാഷിണികളെ ലക്ഷ്യമിട്ട് ബിജെപി; ശബ്‌ദ മലിനീകരണവും കോടതി ഉത്തരവും ഉന്നയിച്ചു

0
ന്യൂഡൽഹി: മുംബൈയിലെ പള്ളികളിലെ ഉച്ചഭാഷിണികളിൽ നിന്നുള്ള അമിതമായ ശബ്‌ദ മലിനീകരണത്തിന് എതിരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഒരു പ്രചാരണം ആരംഭിച്ചു. അനുവദനീയമായ ശബ്‌ദ നിലവാരത്തേക്കാൾ കൂടുതലുള്ള പള്ളികൾക്കെതിരെ പോലീസിൽ പരാതി നൽകാൻ...

ഇത് ആദ്യമായി WPL 2025ൽ സംഭവിക്കും; എത്ര പണം ലഭിക്കും? പുതിയ സീസണിനെ കുറിച്ച് അറിയുക

0
വനിതാ പ്രീമിയർ ലീഗ് 2025 (WPL 2025)ൻ്റെ ആവേശം വീണ്ടും തിരിച്ചുവരാൻ പോകുന്നു. കാരണം ഈ ടൂർണമെന്റ് ഫെബ്രുവരി 14 മുതൽ ആരംഭിക്കും. വനിതാ പ്രീമിയർ ലീഗിൻ്റെ മൂന്നാം പതിപ്പാണിത്. ഇതിൽ ക്രിക്കറ്റ്...

ശ്രീലങ്കയിലെ ഊർജ്ജ കാറ്റാടിപ്പാടം പദ്ധതിയിൽ നിന്ന് അദാനി പിന്മാറി

0
വടക്കൻ ശ്രീലങ്കയിലെ പുനരുപയോഗ ഊർജ്ജ പദ്ധതിയിൽ നിന്ന് ഇന്ത്യൻ കോടീശ്വരനായ വ്യവസായി ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള സംഘം പിന്മാറി. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതത്തെച്ചൊല്ലിയുള്ള നിയമപോരാട്ടം നടന്നുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പിന്മാറ്റം . പദ്ധതി ശ്രീലങ്കയുടെ...

‘പവര്‍ഹൗസ്’; ആര്‍എസ്എസ് കാര്യാലയം, നിര്‍മിച്ചത് 150 കോടി ചെലവിൽ

0
ഡല്‍ഹിലെ ജണ്ടെവാലയിൽ ഉദ്ഘാടനം ചെയ്‌ത കേശവ് കുഞ്ച് രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻ്റെ പുതിയ കാര്യാലയം വെറുമൊരു കെട്ടിടമല്ല. ദേശീയ രാഷ്ടീയത്തിലെ ആഴത്തിലെ സ്വാധീനത്തിൻ്റെ ശക്തികേന്ദ്രവും ആര്‍എസ്എസിൻ്റെ തലസ്ഥാനത്തെ വളര്‍ന്നുവരുന്ന സാന്നിധ്യത്തിൻ്റെ പ്രതീകവുമാണത്. നാലേക്കര്‍...

ജോലി ചെയ്‌തില്ലെങ്കിലും റേഷൻ, ‘ഈ സൗജന്യങ്ങളിലൂടെ പരാദ ജീവികളെ അല്ലേ സൃഷ്‌ടിക്കുന്നത്’: സുപ്രീം കോടതി

0
ദില്ലി: തെരഞ്ഞെടുപ്പ് സമയത്ത് ഉൾപ്പെടെ നൽകുന്ന സൗജന്യങ്ങൾക്ക് എതിരെ വിമർശനവുമായി സുപ്രീംകോടതി. സൗജന്യങ്ങളിലൂടെ പരാദ ജീവികളെയല്ലേ സൃഷ്‌ടിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് കാരണം ആളുകൾ ജോലി...

Featured

More News