21 February 2025

സന്തോഷ വാർത്ത; യുഎഇയിലേക്ക് ഓൺ അറൈവൽ വിസ സൗകര്യം, ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി

ഫെബ്രുവരി 13 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തിലായി

കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍ ഇനി ഓൺ അറൈവല്‍ വിസ ലഭ്യമാകും.

ഇതോടെ കൂടുതല്‍ ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാനാകും. സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ റെസിഡൻസി വിസയുള്ള ഇന്ത്യക്കാർക്കാണ് യുഎഇയിൽ ഇനി ഓൺ അറൈവൽ വിസ ലഭിക്കുക. നേരത്തേ യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ താമസവിസയുള്ള ഇന്ത്യക്കാർക്കാണ് യുഎഇയുടെ ഓൺ അറൈവല്‍ വിസ സൗകര്യം ലഭിച്ചിരുന്നത്.

ഈ തീരുമാനത്തിലാണ് മാറ്റം വന്നിരിക്കുന്നത്. ഫെബ്രുവരി 13 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തിലായി. സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ താമസ വിസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകൾക്ക് ഫെബ്രുവരി 13 മുതല്‍ യുഎഇയിലേക്കുള്ള പ്രവേശന പോയിന്‍റുകളില്‍ വിസ ഓൺ അറൈവല്‍ സൗകര്യം തുടങ്ങി.

Share

More Stories

കൂട്ട ആത്മഹത്യ കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ; ദുരൂഹത തുടരുന്നു, പോലീസ് അന്വേഷണം ഊർജിതമാക്കി

0
കൊച്ചി: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ കൂട്ട ആത്മഹത്യയെന്നത് പോലീസ് ഉറപ്പിച്ചു. മൂന്ന് പേരെയാണ് ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെൻട്രൽ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ മനീഷ്, സഹോദരി ശാലിനിയും അമ്മ ശകുന്തളയും...

സൗദി അറേബ്യക്കും രൂപയും ഡോളറും പോലെ സ്വന്തം കറൻസി ചിഹ്നം ഉണ്ടാകും

0
സൗദി അറേബ്യ തങ്ങളുടെ ദേശീയ കറൻസിയായ റിയാലിന് ഒരു ഔദ്യോഗിക ചിഹ്നം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യ, യുഎസ്എ, മറ്റ് പ്രധാന രാജ്യങ്ങൾ എന്നിവ തങ്ങളുടെ കറൻസികൾക്ക് ഒരു സവിശേഷ ഐഡന്റിറ്റി നൽകുന്നതിനായി സ്വന്തം...

ചാമ്പ്യൻസ് ട്രോഫിയിൽ ടീം ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത് എങ്ങിനെ?

0
2025-ലെ എൽസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മികച്ച തുടക്കം. ദുബായിൽ നടന്ന ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ടീം ഇന്ത്യ തങ്ങളുടെ പ്രചാരണത്തിന് മികച്ച തുടക്കം കുറിച്ചു....

മലയാളി സൈനികൻ്റെ അവയവങ്ങള്‍ മരണാനന്തരം ജീവനുകള്‍ കാക്കും; ആറ് ജീവിതങ്ങള്‍ക്ക് തുണയായി

0
മരണശേഷവും കാസര്‍കോട് സ്വദേശിയായ സൈനികന്‍ നിതിന്‍ ആറ് ജീവനുകള്‍ കെടാതെ കാക്കും. കാസര്‍ഗോഡ് വാഹന അപകടത്തില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ച നിതിൻ്റെ അവയവങ്ങള്‍ ബാംഗ്ലൂരിലെ കമാന്‍ഡ് ആശുപത്രിയിൽ എയര്‍ഫോഴ്‌സില്‍ നിന്നാണ് വിവിധ നഗരങ്ങളിലുള്ള...

‘കോപ്പിയടിഎന്തിരൻ സിനിമ’; കേസിൽ സംവിധായകൻ ശങ്കറിൻ്റെ 10.11 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

0
ഉലകനായകൻ രജനികാന്ത് ഐശ്വര്യ റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2010ൽ പുറത്തിറങ്ങിയ 'യന്തിരൻ' തമിഴ് സിനിമ മോഷണം ആണെന്ന പരാതിയുമായി ബന്ധപ്പെട്ട് തമിഴ് ചലച്ചിത്ര സംവിധായകൻ എസ്.ശങ്കറിൻ്റെ 10.11 കോടി രൂപ...

ഡീപ്സീക്ക് ഉപയോക്തൃ ഡാറ്റ ചോർത്തിയതായി ദക്ഷിണ കൊറിയ

0
ചൈനീസ് AI സേവനമായ ഡീപ്സീക്കിന്റെ സ്രഷ്ടാക്കൾ ടിക് ടോക്ക് ഉടമയായ ബൈറ്റ്ഡാൻസുമായി ഉപയോക്തൃ ഡാറ്റ പങ്കിട്ടതായി ദക്ഷിണ കൊറിയയുടെ ദേശീയ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേറ്റർ ആരോപിച്ചതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ...

Featured

More News