21 February 2025

‘റാഗ് മീ നോട്ട്’; സിബിഐ സിനിമകളുടെ ശിൽപി എസ്.എൻ സ്വാമിയുടെ അടുത്ത ചിത്രം റാഗിംഗ് പശ്ചാത്തലത്തിൽ

അതിക്രൂരമായ റാഗിംഗിൻ്റെ പശ്ചാത്തലത്തിലാണ് തൻ്റെ തിരക്കഥയിൽ പുതിയ സിനിമ ഒരുക്കുന്നതെന്ന് എസ്.എൻ സ്വാമി

റാഗിംഗ് പശ്ചാത്തലത്തിൽ അടുത്ത സിനിമയുമായി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എസ്.എൻ സ്വാമി. ‘റാഗ് മീ നോട്ട്’ എന്ന് പേരിട്ട ചിത്രത്തിൽ നായകന്മാരില്ല. കഥാപാത്രങ്ങൾ മാത്രമേ ഉണ്ടാകൂ. അതിക്രൂരമായ റാഗിംഗിൻ്റെ പശ്ചാത്തലത്തിലാണ് തൻ്റെ തിരക്കഥയിൽ പുതിയ സിനിമ ഒരുക്കുന്നതെന്ന് എസ്.എൻ സ്വാമി പറഞ്ഞു.

കേരളത്തിലെ കലാലയങ്ങളിൽ അതിക്രൂരമായ റാഗിങ്ങ് സംഭവങ്ങളും, വിദ്യാർത്ഥി മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു സിനിമയുടെ പ്രഖ്യാപനവുമായി എസ്.എൻ സ്വാമി കടന്നുവരുന്നത്.

പൊലീസുണ്ടെങ്കിലും അന്വേഷണമില്ല. ക്രൈം നടക്കുന്നുണ്ടെങ്കിലും അവിടെയും അന്വേഷണമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പിന്നെ എന്താണ്? അതാണ് റാഗ് മീ നോട്ട് നൽകുന്ന മറുപടി.

മലയാള സിനിമയിലെ ത്രില്ലർ സിനിമകളുടെ രാജാവായ എസ്.എൻ സ്വാമി ആദ്യകാലത്ത് കുടുംബ ചിത്രങ്ങൾക്കാണ് തിരക്കഥ എഴുതിയത്. പിന്നീട് സിബിഐ ഡയറിക്കുറിപ്പ് ഉൾപ്പെടുന്ന കുറ്റാന്വേഷണ സിനിമകളിലേക്ക് വഴിമാറി.

താരസമ്പന്നമായ ത്രില്ലർ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിച്ച എസ്.എൻ സ്വാമി ധ്യാൻ ശ്രീനിവാസൻ നായകനായി സീക്രെട്ട് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മോട്ടിവേഷണൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ അപർണ ദാസ് ആണ് നായികയായി അഭിനയിച്ചത്.

Share

More Stories

കൂട്ട ആത്മഹത്യ കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ; ദുരൂഹത തുടരുന്നു, പോലീസ് അന്വേഷണം ഊർജിതമാക്കി

0
കൊച്ചി: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ കൂട്ട ആത്മഹത്യയെന്നത് പോലീസ് ഉറപ്പിച്ചു. മൂന്ന് പേരെയാണ് ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെൻട്രൽ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ മനീഷ്, സഹോദരി ശാലിനിയും അമ്മ ശകുന്തളയും...

സൗദി അറേബ്യക്കും രൂപയും ഡോളറും പോലെ സ്വന്തം കറൻസി ചിഹ്നം ഉണ്ടാകും

0
സൗദി അറേബ്യ തങ്ങളുടെ ദേശീയ കറൻസിയായ റിയാലിന് ഒരു ഔദ്യോഗിക ചിഹ്നം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യ, യുഎസ്എ, മറ്റ് പ്രധാന രാജ്യങ്ങൾ എന്നിവ തങ്ങളുടെ കറൻസികൾക്ക് ഒരു സവിശേഷ ഐഡന്റിറ്റി നൽകുന്നതിനായി സ്വന്തം...

ചാമ്പ്യൻസ് ട്രോഫിയിൽ ടീം ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത് എങ്ങിനെ?

0
2025-ലെ എൽസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മികച്ച തുടക്കം. ദുബായിൽ നടന്ന ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ടീം ഇന്ത്യ തങ്ങളുടെ പ്രചാരണത്തിന് മികച്ച തുടക്കം കുറിച്ചു....

മലയാളി സൈനികൻ്റെ അവയവങ്ങള്‍ മരണാനന്തരം ജീവനുകള്‍ കാക്കും; ആറ് ജീവിതങ്ങള്‍ക്ക് തുണയായി

0
മരണശേഷവും കാസര്‍കോട് സ്വദേശിയായ സൈനികന്‍ നിതിന്‍ ആറ് ജീവനുകള്‍ കെടാതെ കാക്കും. കാസര്‍ഗോഡ് വാഹന അപകടത്തില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ച നിതിൻ്റെ അവയവങ്ങള്‍ ബാംഗ്ലൂരിലെ കമാന്‍ഡ് ആശുപത്രിയിൽ എയര്‍ഫോഴ്‌സില്‍ നിന്നാണ് വിവിധ നഗരങ്ങളിലുള്ള...

‘കോപ്പിയടിഎന്തിരൻ സിനിമ’; കേസിൽ സംവിധായകൻ ശങ്കറിൻ്റെ 10.11 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

0
ഉലകനായകൻ രജനികാന്ത് ഐശ്വര്യ റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2010ൽ പുറത്തിറങ്ങിയ 'യന്തിരൻ' തമിഴ് സിനിമ മോഷണം ആണെന്ന പരാതിയുമായി ബന്ധപ്പെട്ട് തമിഴ് ചലച്ചിത്ര സംവിധായകൻ എസ്.ശങ്കറിൻ്റെ 10.11 കോടി രൂപ...

ഡീപ്സീക്ക് ഉപയോക്തൃ ഡാറ്റ ചോർത്തിയതായി ദക്ഷിണ കൊറിയ

0
ചൈനീസ് AI സേവനമായ ഡീപ്സീക്കിന്റെ സ്രഷ്ടാക്കൾ ടിക് ടോക്ക് ഉടമയായ ബൈറ്റ്ഡാൻസുമായി ഉപയോക്തൃ ഡാറ്റ പങ്കിട്ടതായി ദക്ഷിണ കൊറിയയുടെ ദേശീയ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേറ്റർ ആരോപിച്ചതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ...

Featured

More News