4 March 2025

സംസ്ഥാന പരിസ്ഥിതി ആഘാത സമിതി വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി

മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്‌മ സ്‌കെയില്‍ മാപ്പിങ് നടത്തിയാകും മുന്നോട്ടു പോകുക

വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. വ്യവസ്ഥതകളോടെ ആണ് അനുമതി. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം. 25 വ്യവസ്ഥകളോടെ ആണ് അനുമതി നൽകിയിരിക്കുന്നത്. 30 കിലോമീറ്ററാണ് തുരങ്ക പാത വരുക. തുരങ്ക പാത നിർമാണത്തിൻ്റെ പ്രാഥമിക നടപടികളുമായി സർക്കാർ ഉടൻ മുന്നോട്ടുപോകും.

പരിസ്ഥിതി ആഘാത സമിതിയുടെ ശിപാർശ ഈ മാസം ഒന്നാം തീയതിയാണ് സർക്കാരിന് കൈമാറിയത്. കഴിഞ്ഞമാസം 27ന് മുഖ്യമന്ത്രി ഒരു യോ​ഗം വിളിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഒന്നാം തീയതി പരിസ്ഥിതി ആഘാത സമിതി അനുമതി നൽകിയത്. പാരിസ്ഥിതിക ആഘാതം നേരിടുന്ന മേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്. അതിനാൽ കർശന ഉപാധിയോടെ അനുമതി നൽകിയിരിക്കുന്നത്.

മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്‌മ സ്‌കെയില്‍ മാപ്പിങ് നടത്തിയാകും മുന്നോട്ടു പോകുക. കൂടാതെ ടണല്‍ റോഡിൻ്റെ ഇരുവശത്തും അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കുന്ന കാലാവസ്ഥ സ്റ്റേഷനുകള്‍ സ്ഥാപിക്കും. തുടങ്ങിയ നിർദേശങ്ങൾ സമിതി മുന്നോട്ടു വെച്ചിട്ടുണ്ട്.

പദ്ധതിക്ക് 2043 കോടി രൂപയുടെ ഭരണാനുമതിയും 2134 കോടി രൂപയുടെ സാമ്പത്തിക അനുമതിയും നേരത്തെ നല്‍കിയിരുന്നു. പ്രാഥമിക നടപടികളുമായി സർക്കാർ ഉടൻ മുന്നോട്ടുപോകും.

Share

More Stories

സാംബാൽ പള്ളിയെ ‘തർക്ക ഘടന’ എന്ന് പരാമർശിക്കാൻ അലഹബാദ് ഹൈക്കോടതി സമ്മതിച്ചു

0
മുഗൾ കാലഘട്ടത്തിലെ നിർമ്മിതിയായ സാംബാൽ ജുമാ മസ്‌ജിദിനെ വെള്ള പൂശാൻ അനുമതി തേടിയുള്ള പള്ളി മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഹർജി പരിഗണിക്കുന്നതിനിടെ അലഹബാദ് ഹൈക്കോടതി ചൊവ്വാഴ്‌ച അതിനെ 'തർക്കസ്ഥലം' ആയി പരാമർശിക്കാൻ സമ്മതിച്ചു. ഹിന്ദു...

‘മീനാക്ഷി കൂട്ടുകാരി തന്നെ’, പക്ഷെ ദിലീപിൻ്റെ ഒപ്പം അഭിനയിക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ച് നമിത പ്രമോദ്

0
നമിത പ്രമോദും ദിലീപിൻ്റെ മകൾ മീനാക്ഷി ദിലീപും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. ഇരുവരും ഉറ്റസുഹൃത്തുക്കളും ആണ്. രണ്ടുപേരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ, യാത്രകൾ എന്നിവ പ്രേക്ഷകരും ആരാധകരും കണ്ടതുമാണ്. മീനാക്ഷിയാകട്ടെ നമി ചേച്ചി...

‘സുരേഷ് ഗോപി ആശാ വർക്കർമാർക്ക് മുത്തം കൊടുത്താലും തെറ്റില്ല’: കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച സിഐടിയു നേതാവിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 'സുരേഷ് ഗോപി കുട കൊടുത്താല്‍ മാത്രമല്ല, ആശാ വര്‍ക്കര്‍മാര്‍ക്ക് മുത്തം കൊടുത്താലും തെറ്റില്ലെ'ന്ന്...

ഗാസയിലെ ‘നരക പദ്ധതി’; ഇസ്രായേൽ വെടിനിർത്തൽ കരാറിൽ ഹമാസിനെ സമ്മർദ്ദത്തിൽ ആക്കി

0
സൈന്യത്തെ പിൻവലിക്കാതെ കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഫലസ്‌തീൻ ഗ്രൂപ്പിനെ സമ്മർദ്ദം ചെലുത്താനുള്ള 'നരക പദ്ധതി'. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിനെ 'സങ്കൽപ്പിക്കാനാവാത്ത പ്രത്യാഘാതങ്ങൾ' നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. ഗാസയിലെ വെടിനിർത്തലിൻ്റെ ആദ്യഘട്ടം...

ചൈനയുടെ ‘വ്യാപാര യുദ്ധ’ പ്രത്യാക്രമണം; യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തി

0
മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വരുന്ന നിരവധി യുഎസ് ഉൽപ്പന്നങ്ങൾക്ക് ചൈന 10 മുതൽ 15 ശതമാനം വരെ അധിക താരിഫ് പ്രഖ്യാപിച്ചു. ചൈനീസ് ധനകാര്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് പ്രധാനമായും ചിക്കൻ, ഗോതമ്പ്,...

ഉക്രെയ്നിലേക്ക് സൈന്യത്തെ അയയ്ക്കാൻ യുകെ

0
സമാധാനം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യുകെ ഉക്രെയ്നിലേക്ക് സൈന്യത്തെ വിന്യസിക്കാൻ തയ്യാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സ്ഥിരീകരിച്ചു. . ഉക്രെയ്നിലേക്കുള്ള സൈനിക സഹായം തുടർന്നും വിതരണം ചെയ്യാൻ പാശ്ചാത്യ സഖ്യകക്ഷികളോട് ആവശ്യപ്പെടുകയും...

Featured

More News