നമിത പ്രമോദും ദിലീപിൻ്റെ മകൾ മീനാക്ഷി ദിലീപും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. ഇരുവരും ഉറ്റസുഹൃത്തുക്കളും ആണ്. രണ്ടുപേരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ, യാത്രകൾ എന്നിവ പ്രേക്ഷകരും ആരാധകരും കണ്ടതുമാണ്. മീനാക്ഷിയാകട്ടെ നമി ചേച്ചി എന്ന് സ്നേഹത്തോടെ വിളിക്കുന്ന ആളാണ് നമിത. മീനാക്ഷിയുടെ പിതാവ് ദിലീപിൻ്റെ ഒപ്പം ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രത്തിൽ നമിത പ്രമോദ് നായികയായിട്ടുണ്ട്. അനുശ്രീയും നമിതയുമായിരുന്നു ഈ സിനിമയിൽ നായിക വേഷങ്ങൾ പങ്കിട്ടത്
പുതിയ സിനിമ റിലീസ് ചെയ്‌തതിൻ്റെ സന്തോഷത്തിലാണ് നമിത പ്രമോദ് ഇപ്പോൾ. ഈ സിനിമയുടെ ഭാഗമായി നമിത നിരവധി പ്രൊമോഷൻ പരിപാടികളിലും അഭിമുഖങ്ങളിലും പങ്കെടുത്തു. പലരും നമിതയുടെ വിശേഷങ്ങൾ ചോദിച്ചറിയുന്ന തിരക്കിലാണ്. ഇതിനിടയിൽ കഴിഞ്ഞ ദിവസം നമിത പ്രമോദ് ദിലീപിൻ്റെ മകൾ മീനാക്ഷിയും ഒത്തുള്ള ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തിരുന്നു. ‘പൈങ്കിളി’ വൈബിലാണ് താരപുത്രിയും നമിതയും.
ഇപ്പോൾ, ദിലീപിൻ്റെ ഒപ്പം അഭിനയിക്കുന്നതിലെ വെല്ലുവിളിയെ കുറിച്ചും നമിത പ്രമോദ് വ്യക്തമാക്കി. ‘സൗണ്ട് തോമ’ എന്ന സിനിമയിലും നമിതയുടെ നായകൻ ദിലീപ് ആയിരുന്നു. രണ്ട് ചിത്രങ്ങളും കോമഡിക്ക് ഒരുപോലെ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു. ‘വില്ലാളി വീരൻ’, ‘കമ്മാരസംഭവം’ തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിൽ രണ്ടുപേരും അഭിനയിച്ചത് കമ്മാര സംഭവത്തിലാണ്. മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് കമ്മാരസംഭവം അൽപ്പം വെല്ലുവിളി കൂടിയ ചിത്രമായിരുന്നു താനും. കമ്മാരൻ നമ്പ്യാർ ആയി ദിലീപും ഭാനുമതിയായി നമിതയും അഭിനയിച്ചു.
ദിലീപ് പലപ്പോഴും മുമ്പ് അഭിനയിച്ച സിനിമകളുടെ വിശേഷം പങ്കിട്ടിട്ടുണ്ട്. അത് സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും താരം വിശദീകരിച്ച ദൃശ്യങ്ങൾ പ്രചരിച്ചിട്ടുണ്ട്. രസകരമായ പല അനുഭവങ്ങളും ദിലീപിന് പറയാനുണ്ട്. അതിൽ ചിലതിൽ താനും സഹതാരങ്ങളും കൂടിയുണ്ടായ ഷോട്ടുകളിലെ അറിയാക്കഥകളും ഉൾപ്പെടും.
നമിതാ പ്രമോദിനും അത്തരത്തിൽ ഒരു കഥ പറയാനുണ്ട്. ‘ദിലീപേട്ടൻ’ കൂടെ അഭിനയിക്കുന്നവരെ നല്ല നിലയിൽ സപ്പോർട്ട് ചെയ്യുന്ന ആളാണെങ്കിലും ചില സമയങ്ങളിൽ ഒപ്പം നിൽക്കുന്നയാൾ നേരിടുന്ന സാഹചര്യത്തെ കുറിച്ചാണ് നമിത പറഞ്ഞത്
ദിലീപിൻ്റെ കോമിക് ടൈമിങ്ങിൻ്റെ ഒപ്പം പിടിച്ചു നിൽക്കാൻ താൻ നന്നേ ബുദ്ധിമുട്ടി എന്ന് നമിത പ്രമോദ്. ദിലീപിൻ്റെ ഒപ്പം അഭിനയിക്കുന്നവർ അദ്ദേഹത്തിൻ്റെ കൂടെ ഷോട്ടിൽ പിടിച്ചു നിൽക്കാൻ കഴിവുള്ളയാൾക്കാർ ആണ് എന്ന് നമിത പ്രമോദ്. എന്നാൽ, താൻ കോമിക് ടൈമിങ്ങിൻ്റെ കാര്യത്തിൽ അൽപ്പം പിന്നിലാണ് എന്ന് താരം വ്യക്തമാക്കി. ദിലീപിൻ്റെ ഒപ്പം പെർഫോമൻസിൽ പിടിച്ചു നിൽക്കാൻ താൻ ഏറെ പണിപ്പെടാറുണ്ട് എന്ന് നമിത.
എന്നാലും കോമ്പിനേഷൻ സീനുകളിൽ ഇത് ബാധിക്കപ്പെടാതെ താൻ നോക്കാറുണ്ട് എന്ന് നമിത പറയുന്നു. ഏറ്റവും പുതിയ ചിത്രത്തിൽ നമിത പ്രമോദിൻ്റെ നായകൻ സൗബിൻ ഷാഹിർ ആണ്. ദിലീപിൻ്റെയും നമിതയുടെയും സുഹൃത്ത് കൂടിയായ നാദിർഷ സംവിധാനം ചെയ്‌ത ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന സിനിമയിൽ നമിത പ്രമോദ് അതിഥി വേഷം ചെയ്‌തിരുന്നു. നാദിർഷയുടെ മൂത്തമകളുടെ വിവാഹത്തിൽ ദിലീപും കാവ്യാ മാധവനും നമിതയും മീനാക്ഷി ദിലീപും പങ്കെടുത്ത ദൃശ്യങ്ങൾ വൈറലായിരുന്നു.