6 March 2025

‘രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍’; പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്.ഡി.പിഐക്ക് ലഭിച്ചുവെന്ന് ഇഡി

രണ്ട് സംഘടനകള്‍ക്കും ഒരേ നേതൃത്വവും അണികളുമെന്നും ഇഡി വാര്‍ത്താ കുറിപ്പില്‍ പറയുന്നു

രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്.ഡി.പിഐക്ക് ലഭിച്ചെന്ന് ഇഡി. എസ്.ഡി.പിഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നതും പോപ്പുലര്‍ ഫ്രണ്ട് ആണെന്നാണ് വെളിപ്പെടുത്തല്‍. പണം പിരിച്ചതിൻ്റെയും വിനിയോഗിച്ചതിൻ്റെയും തെളിവുകള്‍ ഇഡിയ്ക്ക് ലഭിച്ചതായും പറയുന്നു.

രണ്ട് സംഘടനകള്‍ക്കും ഒരേ നേതൃത്വവും അണികളുമെന്നും ഇഡി വാര്‍ത്താ കുറിപ്പില്‍ പറയുന്നുണ്ട്. നയരൂപീകരണം, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കല്‍, പൊതു പരിപാടികള്‍, കേഡര്‍ മൊബിലൈസേഷന്‍, എന്നിവയ്ക്കെല്ലാം എസ്.ഡിപിഐ പിഎഫ്ഐയെ ആശ്രയിച്ചിരുന്നുവെന്നും ഇഡി വ്യക്തമാക്കുന്നു. കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ടിൻ്റെ ആസ്ഥാനത്ത് നിന്നും തെളിവുകള്‍ കണ്ടെത്തിയതായും ഇഡി വെളിപ്പെടുത്തി.

എസ്.ഡിപിഐക്ക് വേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പോപ്പുലര്‍ ഫ്രണ്ട് പണം പിരിച്ചു. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 3.75 രൂപ നല്‍കിയതിൻ്റെ രേഖകള്‍ ലഭിച്ചു. രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനത്തിനായി പിഎഫ്‌ഐ പിരിച്ച പണത്തിൻ്റെ വിഹിതം എം.കെ ഫൈസി കൈപ്പറ്റി. 12 തവണ നോട്ടീസ് നല്‍കിയിട്ടും എം.കെ ഫൈസി ഹാജരായില്ല- എന്നിങ്ങനെയാണ് ഇഡി വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം എംകെ ഫൈസിയെ ഇഡി അറസ്റ്റ് ചെയ്‌തിരുന്നു. തിങ്കളാഴ്‌ച രാത്രി ബെംഗളൂരുവില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ഫൈസിയെ ഡല്‍ഹിയില്‍ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കാനുള്ള വിശാലമായ ശ്രമത്തിൻ്റെ ഭാഗമായാണ് നടപടിയെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഫൈസി നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിക്കലില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെന്നും സമഗ്രമായ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്‌തതെന്ന്‌ ഇഡി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Share

More Stories

കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന് സിനിമയിലെ വയലൻസിനെ മാത്രം പഴിക്കുന്നത് ശരിയല്ല: നിർമാതാക്കളുടെ സംഘടന

0
ഹിംസാത്മകമായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് സിനിമയിലെ വയലൻസിനെ മാത്രം പഴിക്കുന്നത് ശരിയല്ലെന്ന് നിർമ്മാതാക്കളുടെ സംഘടന. സമൂഹത്തിലെ വയലൻസിന് സിനിമയും ഒരു ഘടകം ആകാമെന്നും എന്നാൽ സിനിമയ്ക്ക് സെൻസറിംഗ് സംവിധാനമുണ്ട്. യൂട്യൂബും ഒടിടിയും വഴി വയലൻസും സെക്‌സും...

‘മോദി സർക്കാരിന് ബദൽ പിണറായി സർക്കാർ; കോൺഗ്രസിൻ്റെ സർട്ടിഫിക്കറ്റ് അവശ്യമില്ല’: പ്രകാശ് കാരാട്ട്

0
മോദി സർക്കാർ പ്രകടിപ്പിക്കുന്നത് നവ ഫാസിസം ആണെന്നും മോദി സർക്കാരിന് ബദൽ കേരളത്തിലെ പിണറായി സർക്കാർ ആണെന്നും സിപിഐഎം കോഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ...

ഇറാൻ്റെ എണ്ണ ഉൽപ്പാദനം തടസപ്പെടുത്താനുള്ള പദ്ധതി യുഎസ് ആലോചിക്കുന്നതായി റിപ്പോർട്ട്

0
കൂട്ട നശീകരണ ആയുധങ്ങളുടെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയുള്ള അന്താരാഷ്ട്ര ഉടമ്പടി പ്രകാരം കടലിൽ ഇറാനിയൻ എണ്ണ ടാങ്കറുകൾ നിർത്തി പരിശോധിക്കാനുള്ള പദ്ധതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടം പരിഗണിക്കുന്നുണ്ടെന്ന് ഈ വിഷയവുമായി പരിചയമുള്ള...

ഈ രണ്ട് നടിമാർ 3000 കോടി സമ്പാദിച്ച രശ്‌മിക മന്ദാനക്ക് ഭീഷണിയായി മാറുന്നു?

0
രാം ചരണിന് 2025ൻ്റെ തുടക്കം അത്ര സ്പെഷ്യൽ ആയിരുന്നില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ഗെയിം ചേഞ്ചർ' എന്ന ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു. അത് ആരാധകരെ നിരാശരാക്കി. ചിത്രത്തിൽ കിയാര അദ്വാനിയുമായുള്ള അദ്ദേഹത്തിൻ്റെ...

‘ജയ് കോർപ്പറേഷൻ ലിമിറ്റഡ്’ ഡയറക്‌ടർക്ക് എതിരെ 2,434 കോടി രൂപയുടെ തട്ടിപ്പ് കേസിൽ അന്വേഷണം

0
2,434 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ജയ് കോർപ്പറേഷൻ ലിമിറ്റഡിനും അതിൻ്റെ ഡയറക്‌ടർ ആനന്ദ് ജെയിനിനും എതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കേസ് രജിസ്റ്റർ ചെയ്‌തു. ബോംബെ ഹൈക്കോടതി...

ഉയർന്ന പെൻഷൻ പ്രതീക്ഷ അവസാനിക്കുമോ? അഞ്ചുലക്ഷം പേർക്ക് ഒരു ഷോക്ക് നൽകാൻ ഇപിഎഫ്ഒ

0
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (EPFO) നിന്ന് കൂടുതൽ പെൻഷൻ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ ഈ വാർത്ത പ്രധാനപ്പെട്ടതായിരിക്കാം. സുപ്രീം കോടതിയുടെ ഉത്തരവിന് ശേഷം EPFO ​​കൂടുതൽ പെൻഷൻ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ ഏകദേശം...

Featured

More News