15 March 2025

ഗവൺമെൻറ് പോളി ടെക്‌നിക്കില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി എംബി രാജേഷ്

കൊച്ചി, കളമശേരി ഗവ. പോളി ടെക്‌നിക്കില്‍ വന്‍ കഞ്ചാവ് വേട്ടയിൽ മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ. കോളജ് ഹോസ്റ്റലില്‍ രാത്രിയാണ് റെയ്‌ഡ് നടന്നത്. രണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടി. ഹോളി ആഘോഷങ്ങള്‍ക്കായി കോളേജ് ഹോസ്റ്റലിനുള്ളില്‍ ലഹരി സൂക്ഷിക്കുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇലക്ട്രിക് ത്രാസ് അടക്കം ഉപയോഗിച്ച് കഞ്ചാവ് ചെറിയ പാക്കറ്റുകളില്‍ ആക്കുന്നതിനിടെ ആയിരുന്നു പൊലീസ് പരിശോധന.

എഫ്.ഐ.ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിൻ്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവരുടെ മുറിയില്‍ നിന്ന് 9.70 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

രണ്ടുപേർക്ക് സ്റ്റേഷൻ ജാമ്യം

പൊലീസിൻ്റെയും ഡാന്‍സാഫിൻ്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. അറസ്റ്റിലായ രണ്ടുപേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഒരാളെ കളമശേരി പൊലീസ് കോടതിയിൽ ഹാജരാക്കും. ഹോളി ആഘോഷങ്ങള്‍ക്കായി കോളേജ് ഹോസ്റ്റലിനുള്ളില്‍ ലഹരി സൂക്ഷിക്കുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

പോരാട്ടത്തിന് കെ.എസ്.യു

“വളരെ ഗൗരവത്തോടെയാണ് സംഭവത്തെ നോക്കിക്കാണുന്നതെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന വിലയിരുത്തല്‍ ഇല്ല,” -കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. “ക്യാമ്പസുകളില്‍ ലഹരി തുടച്ചുമാറ്റേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്,” -അദ്ദേഹം പറഞ്ഞു.

“ലഹരിക്കെതിരെ വലിയൊരു പോരാട്ടത്തിന് കെ.എസ്.യു തുടക്കം കുറിച്ചു കഴിഞ്ഞു. കാസര്‍കോട് നിന്ന് ആരംഭിച്ച ഞങ്ങളുടെ ക്യാമ്പസ് ജാഗരണ്‍ യാത്ര വെള്ളിയാഴ്‌ച എറണാകുളം ജില്ലയില്‍ പ്രവേശിക്കാൻ ഇരിക്കെയാണ് ഇത്തരത്തിലുള്ള വിഷമകരമായ വാര്‍ത്ത ശ്രദ്ധയില്‍പെടുന്നത്. ഇതില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഒരു വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയാണ്” -അദ്ദേഹം വ്യക്തമാക്കി.

മയക്കുമരുന്ന് കേസിൽ ഒരു ഇളവുമില്ലെന്ന് മന്ത്രി

കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. “ഏതെങ്കിലും സംഘടനകളില്‍ ഉള്‍പ്പെട്ടവര്‍ ഇതില്‍ ഉണ്ടോ എന്ന് അറിയില്ലെന്നും അതൊന്നും സര്‍ക്കാരിൻ്റെയും എക്‌സൈസിൻ്റെയും മുന്നില്‍ വിഷയമേയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സംഘടനയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കൂടിയാണ് കേരളത്തിന് ലഹരിയെ ചെറുത്ത് നില്‍ക്കാന്‍ സാധിക്കുന്നത്,” -മന്ത്രി പറഞ്ഞു.

“അരാജക പ്രവണത ചില സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരിലുണ്ടാകാം. ഏതെങ്കിലും സംഘടനയില്‍ ഉള്‍പ്പെട്ടവരുണ്ടോ, ഏതെങ്കിലും കൊടി പിടിച്ചവരുണ്ടോ എന്നതൊന്നും വിഷയമല്ല. ഒരു തരത്തിലുള്ള ഇളവും ഉണ്ടാവില്ല. ഉരുക്ക് മുഷ്‌ടി ഉപയോഗിച്ച് ഇത്തരം ശക്തികളെ അമര്‍ച്ച ചെയ്യുക തന്നെ ചെയ്യും,” -അദ്ദേഹം വ്യക്തമാക്കി.

കോളജിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന്

“ലഹരി ഇടപാടുകള്‍ സംബന്ധിച്ച് നേരത്തെ പരാതി നല്‍കിയിരുന്നെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഐജു തോമസ് പറഞ്ഞു. പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. കോളജിന് വീഴ്‌ച സംഭവിച്ചിട്ടില്ല. ആഘോഷങ്ങള്‍ മുമ്പ് പൊലീസില്‍ കൃത്യമായി വിവരങ്ങള്‍ അറിയിക്കാറുണ്ട്. സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും,” -അദ്ദേഹം പറഞ്ഞു.

കഞ്ചാവിനായി ഹോസ്റ്റലില്‍ പണം പിരിച്ചു

ഹോളി ആഘോഷിക്കാന്‍ കഞ്ചാവിനായി ഹോസ്റ്റലില്‍ പണം പിരിച്ചെന്നാണ് വിവരം. കഞ്ചാവ് ആവശ്യമുള്ളവരില്‍ നിന്നാണ് പണം പിരിച്ചത്. ഈ പണം ഉപയോഗിച്ചാണ് പ്രതികള്‍ കഞ്ചാവ് വാങ്ങിയത്. രഹസ്യന്വേഷണ വിഭാഗത്തിന് പണപിരിവിൻ്റെ വിരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് പരിശോധന നടത്തിയത്.

ഇലക്ട്രിക് ത്രാസും കണ്ടെടുത്തു

പിടിച്ചെടുത്ത കഞ്ചാവ്, വില്‍പനക്ക് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് അളക്കാനുള്ള ഇലക്ട്രിക് ത്രാസും കണ്ടെടുത്തു. “പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൂടുതല്‍ പ്രതികള്‍ കേസില്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്. പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള തിരച്ചിലും നടത്തുന്നുണ്ട്.” -ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.മഹേഷ് പറഞ്ഞു.

Share

More Stories

‘നിങ്ങളുടെ ഹിന്ദി ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്’ എന്ന് പറയുന്നത് മറ്റൊരു ഭാഷയെ വെറുക്കുന്നതിന് തുല്യമല്ല: പ്രകാശ്‌രാജ്

0
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി മേധാവിയുമായ പവൻ കല്യാണിന്റെ ഹിന്ദി ഭാഷയെക്കുറിച്ചുള്ള സമീപകാല പരാമർശങ്ങൾക്ക് നടനും രാഷ്ട്രീയക്കാരനുമായ പ്രകാശ് രാജ് മറുപടി നൽകി. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന ആരോപണത്തെത്തുടർന്ന്...

തിരുപ്പൂർ പവർലൂം നെയ്ത്തുകാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു

0
ഒന്നര ലക്ഷം അംഗങ്ങളെ പ്രതിനിധീകരിക്കുന്ന തിരുപ്പൂർ ജില്ലാ ജോബ്-വർക്കിംഗ് പവർലൂം വീവേഴ്‌സ് അസോസിയേഷൻ, വേതന വർദ്ധനവ് ആവശ്യപ്പെട്ട് മാർച്ച് 19 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് മറുപടിയായി തുണി നിർമ്മാതാക്കൾ...

ജനുവരിയിൽ യുകെ സമ്പദ്‌വ്യവസ്ഥ അപ്രതീക്ഷിതമായി 0.1% ചുരുങ്ങി

0
വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം , ജനുവരിയിൽ യുകെയുടെ സമ്പദ്‌വ്യവസ്ഥ അപ്രതീക്ഷിതമായി പ്രതിമാസം 0.1% ചുരുങ്ങി . ഉൽപ്പാദന മേഖലയിലെ സങ്കോചമാണ് പ്രധാനമായും ഇടിവിന് കാരണമെന്ന് ബ്രിട്ടന്റെ ഓഫീസ് ഫോർ നാഷണൽ...

അധ്യാപകർ ചെറിയ ശിക്ഷകള്‍ നല്‍കിയാല്‍ കേസെടുക്കരുത്: ഹൈക്കോടതി

0
വിദ്യാർത്ഥികളെ ഉപദേശിച്ചതിന്‍റെ പേരിലോ ചെറിയ ശിക്ഷ നൽകുന്നതിന്‍റെ പേരിലോ അധ്യാപകർ കേസ് നേരിടേണ്ടി വരുമെന്ന സ്ഥിതി പാടില്ലെന്ന് ഹൈക്കോടതി. വിദ്യാർഥിയുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ സ്കൂളിൽ പരാതി ലഭിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥൻ 14 ദിവസത്തിനുള്ളിൽ...

2025 ൽ കാനിൽ അരങ്ങേറ്റം കുറിക്കാൻ ആലിയ ഭട്ട്

0
2024 ലെ മെറ്റ് ഗാലയിലെ ശ്രദ്ധേയമായ അരങ്ങേറ്റത്തിന് ശേഷം, ബോളിവുഡ് താരം ആലിയ ഭട്ട് ഇപ്പോൾ ആഗോള വേദിയിൽ മറ്റൊരു പ്രധാന നിമിഷത്തിനായി ഒരുങ്ങുകയാണ്. 2025 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ആലിയ...

അംഗൻവാടികളിൽ ചേരുന്ന കുട്ടികളിലെ പോഷകാഹാരക്കുറവ് ; ആശങ്കാജനകമായ സർക്കാർ കണക്കുകൾ

0
കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, അംഗൻവാടികളിൽ ചേരുന്ന കുട്ടികളിലെ പോഷകാഹാരക്കുറവിന്റെ ആശങ്കാജനകമായ ഒരു ചിത്രം സർക്കാർ ഡാറ്റ വെളിപ്പെടുത്തുന്നു. പോഷാൻ ട്രാക്കർ ഡാറ്റ പ്രകാരം, അംഗൻവാടികളിൽ ചേരുന്ന കുട്ടികളിൽ 37.7% പേർ...

Featured

More News