2 April 2025

സുശാന്ത് സിങിൻ്റെ മാനേജർ ദിഷ സലിയൻ്റെ മരണം; നാല് വർഷത്തിന് ശേഷം അന്വേഷണ റിപ്പോർട്ട് പുറത്ത്

മാനേജരുടെ മരണത്തിന് പിന്നാലെ നടൻ്റെ മരണം വൻ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു

നടൻ സുശാന്ത് സിംഗ് രജ്‌പുതിൻ്റെ മുൻ മാനേജരായിരുന്ന ദിഷ സാലിയൻ ആത്മഹത്യ ചെയ്യാൻ കാരണം അച്ഛനെന്ന് പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ട്. മാൽവാനി പോലീസ് 2021 ഫെബ്രുവരി നാലിന് അന്വേഷണം അവസാനിപ്പിച്ച് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

2020 ജൂൺ എട്ടിന് വടക്കൻ മുംബൈയിലെ മലാഡ് പ്രദേശത്തെ ജങ്കല്യാൻ നഗറിലുള്ള ഫ്ലാറ്റ് കെട്ടിടത്തിൻ്റെ 12-ാം നിലയിൽ നിന്ന് ചാടിയാണ് അവർ ജീവനൊടുക്കിയത്. ദിഷയുടെ സുഹൃത്തുക്കളുടെയും ചില സാക്ഷികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ചില പ്രൊജക്ടുകൾ പരാജയപ്പെട്ടതും സുഹൃത്തുമായി അകന്നതും തൻ്റെ പണം അച്ഛൻ ദുരുപയോഗം ചെയ്‌തതും ദിഷയെ മാനസികമായി വിഷാദത്തിൽ ആക്കിയിരുന്നു എന്നാണ് പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ട്. മാനേജരുടെ മരണത്തിന് പിന്നാലെ നടൻ്റെ മരണം മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു.

കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെ മുംബൈ പൊലീസ് നിയമിച്ചെങ്കിലും ഈ അന്വേഷണ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ദിഷയുടെ അച്ഛൻ സതീഷ് സാലിയൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

2020 ജൂൺ 14-നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാർട്ട്മെന്റിൽ 34കാരനായ രജ്‌പുതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 2020 ഓഗസ്റ്റിൽ അദ്ദേഹത്തിൻ്റെ പിതാവ് കെ.കെ സിംഗ് പാട്‌നയിൽ സമർപ്പിച്ച പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം രജിസ്റ്റർ ചെയ്‌ത്‌ ബീഹാർ പൊലീസിൽ നിന്ന് കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

മകൻ്റേത് കൊലപാതകമാണെന്നും താരത്തിൻ്റെ കാമുകി റിയ ചക്രവർത്തിയും കുടുംബാംഗങ്ങളും ചേർന്ന് മകൻ്റെ പണം ദുരുപയോഗം ചെയ്‌തതായും രജ്‌പുതിൻ്റെ പിതാവ് ബിഹാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ റിയ ചക്രവർത്തിയുടെയും അദ്ദേഹത്തിൻ്റെ അടുത്ത വൃത്തങ്ങളിലെ മറ്റുള്ളവരുടെയും മൊഴികൾ സിബിഐ രേഖപ്പെടുത്തുകയും നടൻ്റെ മെഡിക്കൽ രേഖകൾ ശേഖരിക്കുകയും ചെയ്‌തിരുന്നു.

സുശാന്ത് സിങിൻ്റേത് ആത്മഹത്യ തന്നെയെന്ന് സിബിഐ പറയുന്നു. കൊലപാതകം ആണെന്നതിന് യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ക്ലോഷർ റിപ്പോർട്ടിൽ സിബിഐ അറിയിച്ചു.

സിബിഐ തങ്ങളുടെ കണ്ടെത്തലുകൾ മുംബൈയിലെ ഒരു പ്രത്യേക കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് സ്വീകരിക്കണോ അതോ ഏജൻസിയുടെ കൂടുതൽ അന്വേഷണത്തിന് ഉത്തരവിടണോ എന്ന് ഇനി കോടതി തീരുമാനിക്കും.

Share

More Stories

ലഹരി വേട്ടയിൽ സെക്‌സ് റാക്കറ്റിലെ യുവതി അറസ്റ്റിൽ; രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
രണ്ട് കോടി രൂപയുടെ മാരകമായ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ ചെന്നൈ സ്വദേശിനിയെ ആലപ്പുഴയിൽ എക്സൈസ് പിടികൂടി. ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ് കഞ്ചാവുമായി എത്തിയത്. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ചൊവാഴ്‌ച രാത്രി 12...

ട്രംപ് ‘താരിഫ് വിള’ ഏർപ്പെടുത്തുമ്പോൾ ഇന്ത്യൻ പഞ്ചസാര, മാംസം, മദ്യം എന്നിവയെ ബാധിക്കും

0
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'പരസ്‌പര താരിഫുകൾ' ആഗോള വ്യാപാര ലോകത്ത് ഒരു കോളിളക്കം സൃഷ്‌ടിച്ചു. യുഎസുമായി അടുത്ത വ്യാപാര ബന്ധമുള്ള ഇന്ത്യ, ഈ താരിഫുകളുടെ ഫലങ്ങൾ വിലയിരുത്തുകയാണ്. വിദഗ്‌ദരുടെ അഭിപ്രായത്തിൽ,...

അമ്പത് വര്‍ഷം പിന്നിട്ട ക്ലാസിക് ചിത്രം ‘ആന്ധി’; റീ- റിലീസ് ചെയ്യണമെന്ന് ജാവേദ് അക്തര്‍, കാരണമെന്ത്?

0
ന്യൂഡല്‍ഹി: 1975ല്‍ ഗുല്‍സാര്‍ സംവിധാനം ചെയ്‌ത ക്ലാസിക് ചിത്രമായ 'ആന്ധി' റിലീസ് ചെയ്‌തിട്ട്‌ അമ്പത് വര്‍ഷം പൂര്‍ത്തിയാകുകയാണ്. സഞ്ജീവ് കുമാര്‍- സുചിത്ര സെന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം റീ- റിലീസ്...

വാളയാര്‍ കേസ്; മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു, നടപടി പാടില്ലെന്ന് ഹൈക്കോടതി

0
വാളയാര്‍ കേസില്‍ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മാതാപിതാക്കൾക്ക്‌ എതിരെ ഒരു നടപടികളും പാടില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശം നൽകി. മാതാപിതാക്കള്‍ വിചാരണ...

‘കേരള സർക്കാരിനെ സംരക്ഷിക്കാൻ ആഹ്വാനം’; ചെങ്കൊടി ഉയർത്തി 24-ാം പാർട്ടി കോൺഗ്രസ് മധുരയിൽ

0
മധുര: ഹിന്ദുത്വ- കോര്‍പ്പറേറ്റ് മിശ്രിത രൂപമാണ് മോദി സര്‍ക്കാരെന്നും അവരുടേത് നിയോ ഫിസ്റ്റ് നയങ്ങളാണെന്നും പ്രകാശ് കാരാട്ട്. മധുരയില്‍ നടക്കുന്ന 24-മത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുക...

‘വഖഫ് നിയമ ഭേദഗതി ബിൽ’; പകർപ്പ് ലീക്കായി

0
പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലിൻ്റെ പകർപ്പ് പുറത്ത്. സ്ത്രീകളും, അമുസ്ലിംങ്ങളും വഖഫ് ബോർഡിൽ അംഗങ്ങളാകും. അഞ്ചു വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കെ വഖഫ് നൽകാനാവൂ. വഖഫ് പട്ടിക വിജ്ഞാപനം ചെയ്‌താൽ...

Featured

More News