6 April 2025

എറണാകുളത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് ആറേമുക്കാൽ കോടി രൂപ ഇൻ്റലിജൻസ് പിടിച്ചെടുത്തു

വ്യാപാര സ്ഥാപനങ്ങളിലും ഉടമയുടെ വീട്ടിലും ആയിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്

എറണാകുളം ബ്രോഡ് വേയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും ആറ് കോടി 75 ലക്ഷം രൂപ പിടികൂടി. സ്റ്റേറ്റ് ജി.എസ്.ടി & ഇൻ്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം പിടികൂടിയത്. മൊത്ത വസ്ത്ര വ്യാപാര സ്ഥാപനമായ രാജധാനിയിൽ നിന്നാണ് പണം പിടിച്ചെടുത്തത്.

വസ്ത്ര വ്യാപാര മേഖലയിലെ മൊത്ത വിൽപ്പന കടകൾ വഴി വൻതോതിൽ നികുതിയടക്കാതെ പണം സൂക്ഷിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് എറണാകുളം ജില്ലയിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ സ്റ്റേറ്റ് ജി.എസ്.ടി ഇൻ്റെലിജൻസ് വിഭാഗം നിരീക്ഷണത്തിനുശേഷം പരിശോധനകൾ ആരംഭിച്ചത്. ഈ പരിശോധനയിലാണ് ബ്രോഡ് വേയിൽ പ്രവർത്തിക്കുന്ന എറണാകുളത്തെ പ്രധാനപ്പെട്ട തുണിക്കടയായ രാജധാനി ടെക്സ്റ്റൈൽസിൽ നിന്ന് പണം പിടികൂടിയത്.

നാലു വ്യാപാര സ്ഥാപനങ്ങളിലും ഉടമയുടെ വീട്ടിലും ആയിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്. അഞ്ചുകോടി രൂപയിൽ അധികം കണക്കിൽ പെടാതെ കണ്ടെത്തിയാൽ ഉടമയെ അറസ്റ്റ് ചെയ്യണം എന്നുള്ളതാണ് നിയമം എന്നാൽ രാജധാനിയിൽ നിന്ന് ആറു കോടി രൂപയ്ക്ക് മുകളിൽ പണം പിടികൂടിയിട്ടും തുടർനടപടികൾ വൈകുകയാണ് എന്നാണ് ആരോപണം.

ഉന്നതതല ബന്ധങ്ങളാണ് രാജധാനിയിലെ കണക്കിൽ പെടാത്ത പണത്തിൻ്റെ അന്വേഷണത്തെ തടസപ്പെടുത്തുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. ബ്രോഡ്‌വേ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര മേഖലയിലെ കൂടുതൽ സ്ഥാപനങ്ങൾ അന്വേഷണ പരിധിയിൽ ആണെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Share

More Stories

ഭീകര പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള റഷ്യൻ നടപടികൾ; സ്വാഗതം ചെയ്ത് താലിബാൻ

0
ഭീകര സംഘടനകളുടെ പട്ടികയിൽ നിന്ന് താലിബാനെ റഷ്യ നീക്കം ചെയ്തുകഴിഞ്ഞാൽ അഫ്ഗാനിസ്ഥാനും റഷ്യയും ഒരുപോലെ പ്രയോജനപ്പെടുമെന്ന് ഖത്തറിലെ കാബൂൾ അംബാസഡർ മുഹമ്മദ് സുഹൈൽ ഷഹീൻ . ഈ ആഴ്ച ആദ്യം, റഷ്യൻ പ്രോസിക്യൂട്ടർ...

ബോളിവുഡ് ഇപ്പോൾ ബുദ്ധിമുട്ടുകൾ നേരിടുന്നു; ദക്ഷിണേന്ത്യൻ സിനിമകൾക്ക് ലോകമെമ്പാടും പ്രചാരം വർദ്ധിക്കുന്നു: വിജയ് ദേവരകൊണ്ട

0
ബോളിവുഡിന് വർഷങ്ങളായി ജനപ്രീതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എടുത്തുപറയേണ്ട മികച്ച സിനിമകൾ നൽകുന്നതിൽ ബോളിവുഡ് പരാജയപ്പെടുന്നു. ബോളിവുഡ് താരങ്ങൾക്ക് പോലും വലിയ ഹിറ്റുകൾ നേടാൻ കഴിയുന്നില്ല. അതേസമയം, ദക്ഷിണേന്ത്യൻ സിനിമകൾ ഉത്തരേന്ത്യയെ പിടിച്ചുകുലുക്കുന്നു. ഇക്കാര്യത്തിൽ, സ്വന്തം...

വിദേശ ബിരുദങ്ങൾ വിലയിരുത്തുന്നതിന് പുതിയ നിയന്ത്രണങ്ങൾ; യുജിസി വിജ്ഞാപനം ചെയ്തു

0
സ്കൂളുകളിൽ നിന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദേശ യോഗ്യതകൾ വിലയിരുത്തുന്നതിനായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ഒരു പുതിയ നിയന്ത്രണം അവതരിപ്പിച്ചു. പുതിയ നിയന്ത്രണത്തെ യുജിസി (വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന്...

കേരളാ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് ബംഗാളിലെ സിപിഎം മുഖപത്രത്തിൽ ഫുള്‍ പേജ് പരസ്യം

0
കേരളത്തിൽ ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് പശ്ചിമ ബംഗാളിലെ സിപിഎം മുഖപത്രമായ ഗണശക്തിയില്‍ ഫുള്‍ പേജ് പരസ്യം. കേരളത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഈ പരസ്യം നല്‍കിയിരിക്കുന്നത്. പരസ്യത്തില്‍ മുഖ്യമന്ത്രി പിണറായിയുടെ മുഴുനീള...

യുകെയിലെ ജാഗ്വാർ ലാൻഡ് റോവർ യുഎസിലേക്കുള്ള കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കുന്നു

0
അമേരിക്കൻ - പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 25% താരിഫിന്റെ ചെലവ് എങ്ങനെ കുറയ്ക്കാമെന്ന് പരിഗണിക്കുന്നതിനിടെ, ജാഗ്വാർ ലാൻഡ് റോവർ തങ്ങളുടെ ബ്രിട്ടീഷ് നിർമ്മിത കാറുകളുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി ഒരു മാസത്തേക്ക് നിർത്തിവയ്ക്കുമെന്ന് അറിയിച്ചു....

താരിഫ് ആക്രമണത്തിൽ കോടീശ്വരന്മാരും നടുങ്ങി; രണ്ടാം ദിവസവും നഷ്‌ടം

0
ഡൊണാൾഡ് ട്രംപിൻ്റെ നികുതി ആക്രമണം ലോകമെമ്പാടുമുള്ള വിപണികളെ പിടിച്ചുകുലുക്കി. ആഗോള ഓഹരികൾ മാത്രമല്ല, ലോകത്തിലെ ഏറ്റവും ധനികരായ ശതകോടീശ്വരന്മാരും ഈ താരിഫ് ആക്രമണത്തിൻ്റെ ഇരകളായി. ട്രംപിൻ്റെ നികുതി വർദ്ധനവ് പ്രഖ്യാപനം നിക്ഷേപകരുടെ ആത്മവിശ്വാസം...

Featured

More News