11 May 2025

‘ഹൃദയമിടിപ്പ് നിലക്കില്ല’; ശാസ്ത്രത്തിൻ്റെ വലിയ കണ്ടുപിടിത്തം ഇതാണ്

കുത്തിവെക്കുന്നതിലൂടെ ഇതിനെ ശരീരത്തില്‍ ഏത് പ്രായക്കാർക്കും ഘടിപ്പിക്കാന്‍ സാധിക്കും

എല്ലാം അവസാനിക്കും ഹൃദയം നിലച്ചാല്‍… ഹൃദമയിടിപ്പിൻ്റെ താളം തെറ്റാതെ സൂക്ഷിക്കേണ്ടത് നമ്മളാണ്. ആരോഗ്യകരമായ ജീവിതശൈലി വേണം ഹൃദയത്തെ സംരക്ഷിക്കാന്‍. ഹൃദയമിടിപ്പിൻ്റെ താളം തെറ്റിയാല്‍ അത് ക്രമീകരിക്കാന്‍ കണ്ടുപിടിച്ചിരിക്കുന്ന ഒരു ഉപകരണമാണ് പേസ്‌മേക്കറെന്ന് എല്ലാവർക്കും അറിയാം സാധാരണ പേസ്‌മേക്കറിൻ്റെ വലിപ്പമെന്താണെന്നും നമുക്കറിയാം. എന്നാല്‍ ശാസ്ത്രം പുരോഗമിക്കുമ്പോള്‍ അതിലും മാറ്റം വരികയാണ്.

പേസ്‌മേക്കര്‍ ഘടിപ്പിക്കുന്നതിനായി നടത്തേണ്ട ശസ്ത്രക്രിയ, അതിൻ്റെ ഗൗരവം, പണച്ചിലവ്, ടെന്‍ഷന്‍ വേറെയും. ഇനി അത്രയും ടെന്‍ഷന്‍ വേണ്ട. കാരണം ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ പേസ്മേക്കര്‍ വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാല ഗവേഷകര്‍.

ചെറുതെന്ന് പറഞ്ഞാല്‍ ഒരു സിറിഞ്ചിൻ്റെ അഗ്രത്തിനുള്ളില്‍ കടക്കാന്‍ മാത്രമേ അതിന് വലിപ്പമുള്ളു. കുത്തിവെക്കുന്നതിലൂടെ ഇതിനെ ശരീരത്തില്‍ ഏത് പ്രായക്കാർക്കും ഘടിപ്പിക്കാന്‍ സാധിക്കും.

ഇവ നവജാത ശിശുക്കള്‍ക്ക് വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയതാണ്. 1.8 മില്ലിമീറ്റര്‍ വീതിയും 3.5 മില്ലിമീറ്റര്‍ നീളവുമാണ് ഇതിനുള്ളത്. സാധാരണയായുള്ള പേസ്‌മേക്കറുകള്‍ കാലാവധി കഴിഞ്ഞു പോയാല്‍ നീക്കം ചെയ്യണം. അതിന് പ്രത്യേകം ശസ്ത്രക്രിയ അല്ലാതെ വേറെ മാര്‍ഗമില്ല.

പുതിയതായി വികസിപ്പിച്ച പേസ്‌മേക്കര്‍ ഒരിക്കല്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ അത് നിശ്ചിത കാലത്തിന് ശേഷം ശരീരത്തില്‍ തനിയെ അലിഞ്ഞുചേരും. ജന്മനാ ഹൃദയ വൈകല്യങ്ങളോടെ കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്.

ഇവര്‍ക്ക് താല്‍ക്കാലിക പേസിങ് മാത്രമേ ആവശ്യമായി വരൂ. അരിമണിയെക്കാള്‍ വലിപ്പം കുറഞ്ഞ ഈ പേസ്മേക്കറിന് വലിയ പ്രതീക്ഷയാണ് ആരോഗ്യ രംഗത്തുള്ളത്.

Share

More Stories

ബംഗാൾ സ്വദേശികൾ 24 കിലോ കഞ്ചാവുമായി നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ

0
നെടുമ്പാശ്ശേരിയിൽ 24 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ നാലുപേർ പോലീസ് പിടിയിലായി. ശനിയാഴ്‌ച രാത്രി 12 മണിയോടെ അത്താണി കവലയിൽ നിന്നും ഡാൻസാഫ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അങ്കമാലിയിൽ നിന്നും ഓട്ടോറിക്ഷയിൽ...

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നിരോധിച്ചു

0
മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ രാജ്യത്തെ ഭീകരവിരുദ്ധ നിയമപ്രകാരം ഔദ്യോഗികമായി നിരോധിച്ചു. നിരോധനം സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത...

ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ വിവരം ശേഖരിക്കാൻ ശ്രമിച്ചതിന് പൊലീസ് കേസെടുത്തു

0
ഇന്ത്യയുടെ വിമാന വാഹിനി യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ വിവരം ശേഖരിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. നാവിക സേന അധികൃതർ നൽകിയ പരാതിയിൽ കൊച്ചി ഹാർബർ പൊലീസ് ആണ് കേസെടുത്ത് അന്വേഷണം...

പുതിയ തെർമോ ന്യൂക്ലിയർ ബോംബ് നിർമ്മാണത്തിന് അമേരിക്ക

0
യു എസ് ആണവ സുരക്ഷാ ഏജൻസിയുടെ കണക്കനുസരിച്ച്, അടുത്ത മാസം തങ്ങളുടെ ഏറ്റവും പുതിയ തെർമോ ന്യൂക്ലിയർ ഗ്രാവിറ്റി ബോംബ് വകഭേദത്തിന്റെ ആദ്യ ഉത്പാദനം ആരംഭിക്കാൻ യുഎസ് പദ്ധതിയിടുന്നു. 1968-ൽ പൂർണ്ണ ഉൽപ്പാദനത്തിലെത്തിയ B61...

പാക്‌ ഡ്രോൺ ആക്രമണത്തിന് പിന്നാലെ തുര്‍ക്കിക്ക് കനത്ത തിരിച്ചടി; ഇന്ത്യൻ ട്രാവൽ ഏജൻസികൾ ബുക്കിങ്ങുകള്‍ റദ്ദാക്കി

0
ഇന്ത്യക്കെതിരായ സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ചതിന് പിന്നാലെ, ഇന്ത്യൻ ട്രാവൽ കമ്പനികളും ഏജൻസികളും തുർക്കിയോടും അസർബൈജാനോടും ശക്തമായ നിലപാട് സ്വീകരിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദശലക്ഷക്കണക്കിന് ഇന്ത്യൻ വിനോദ സഞ്ചാരികൾ ഈ രാജ്യങ്ങളിലേക്ക്...

സോവിയറ്റ് യൂണിയൻ 1972 ൽ വിക്ഷേപിച്ച ബഹിരാകാശ പേടകം ഇന്ത്യൻ മഹാസമുദ്രത്തിൽ വീണു

0
1972 ൽ വിക്ഷേപിച്ച സോവിയറ്റ് ബഹിരാകാശ പേടകം ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് അറിയിച്ചു. ശുക്രനിലേക്കുള്ള ഒരു പരാജയപ്പെട്ട ദൗത്യത്തിനു ശേഷം കോസ്മോസ് 482 പേടകം അഞ്ച് പതിറ്റാണ്ടിലേറെയായി...

Featured

More News