11 May 2025

‘ജാതി വിവേചനം’ ഇനിയില്ല; കാസർകോട് രയരമംഗലം ഭഗവതി ക്ഷേത്ര നാലമ്പലത്തിൽ ജനങ്ങൾ പ്രവേശിച്ചു

നാലമ്പലത്തിലെത്തി നേരിട്ട് ദർശനം നടത്തുന്നതിനും വിഷു ദിവസം കണി കാണുന്നതിനുമെല്ലാം നിരവധി വിശ്വാസികൾ എത്തുമെന്ന് ജനകീയ സമിതി

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കാസർകോട് പിലിക്കോട് രയര മംഗലം ക്ഷേത്രത്തിൽ വർഷങ്ങളായി നില നിന്നിരുന്ന ജാതി വിവേചനം മറികടന്ന് എല്ലാ വിഭാഗം ജനങ്ങളും ക്ഷേത്ര നാലമ്പലത്തിനകത്ത് പ്രവേശിച്ചു. ക്ഷേത്രത്തിലെ നാലമ്പലത്തിൽ നമ്പൂതിരി, വാര്യർ, മാരാർ വിഭാഗത്തിലുള്ളവർക്ക് മാത്രമാണ് വർഷങ്ങളായി പ്രവേശനം ഉണ്ടായിരുന്നത്.

വലിയൊരു വിഭാഗത്തിന് പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരുന്ന ക്ഷേത്ര നാലമ്പലത്തിൽ പ്രവേശിച്ച് ജനങ്ങൾ ക്ഷേത്രത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന ജാതിവിവേചനമാണ്‌ മറികടന്നത്.

നായർ, മണിയാണി വിഭാഗത്തിലുള്ളവർക്ക് ഉത്സവസമയത്ത് പ്രവേശനം നൽകുമ്പോൾ മറ്റു ജാതി വിഭാഗങ്ങളിലുള്ളവർക്ക് പ്രവേശനം പൂർണ്ണമായും നിഷേധിച്ചിരുന്നു. എല്ലാ വിശ്വാസികൾക്കും നാലമ്പല പ്രവേശനം അനുവദിക്കാൻ വർഷങ്ങൾക്ക് മുമ്പ് ശ്രമം നടത്തിയിരുന്നെങ്കിലും എതിർപ്പിനെ തുടർന്ന് നടന്നില്ല.

പ്രദേശത്തെ നിനവ് പുരുഷ സ്വയം സംഘം അടുത്തിടെ നാലമ്പല പ്രവേശനത്തിലെ നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിച്ചു. തുടർന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ- സാമൂഹ്യ- സാഹിത്യ- സംസ്‌കാരിക രംഗത്തെ പ്രധാനപ്പെട്ട വ്യക്തികളുമായി ചർച്ച നടത്തി.

ദേവസ്വം വകുപ്പ് മന്ത്രിക്കും, ദേവസ്വം ബോർഡിനും ക്ഷേത്രം ട്രസ്റ്റിനും തന്ത്രിക്കും കത്ത് നൽകി. ഇതിന് പിന്നാലെയാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ 16 പേർ നാലമ്പലത്തിൽ പ്രവേശിച്ചത്. ആചാര ആ അനുഷ്ഠാനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരണമെന്ന തിരിച്ചറിവിൻ്റെ വിജയം കൂടിയാണിതെന്ന് ജനകീയ സമിതി പറഞ്ഞു.

ജാതി വിവേചനം മറികടന്നതോടെ നാലമ്പലത്തിലെത്തി നേരിട്ട് ദർശനം നടത്തുന്നതിനും വിഷു ദിവസം കണി കാണുന്നതിനുമെല്ലാം നിരവധി വിശ്വാസികൾ എത്തുമെന്ന് ജനകീയ സമിതി അറിയിച്ചു.

Share

More Stories

ബംഗാൾ സ്വദേശികൾ 24 കിലോ കഞ്ചാവുമായി നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ

0
നെടുമ്പാശ്ശേരിയിൽ 24 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ നാലുപേർ പോലീസ് പിടിയിലായി. ശനിയാഴ്‌ച രാത്രി 12 മണിയോടെ അത്താണി കവലയിൽ നിന്നും ഡാൻസാഫ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അങ്കമാലിയിൽ നിന്നും ഓട്ടോറിക്ഷയിൽ...

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നിരോധിച്ചു

0
മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ രാജ്യത്തെ ഭീകരവിരുദ്ധ നിയമപ്രകാരം ഔദ്യോഗികമായി നിരോധിച്ചു. നിരോധനം സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത...

ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ വിവരം ശേഖരിക്കാൻ ശ്രമിച്ചതിന് പൊലീസ് കേസെടുത്തു

0
ഇന്ത്യയുടെ വിമാന വാഹിനി യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ വിവരം ശേഖരിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. നാവിക സേന അധികൃതർ നൽകിയ പരാതിയിൽ കൊച്ചി ഹാർബർ പൊലീസ് ആണ് കേസെടുത്ത് അന്വേഷണം...

പുതിയ തെർമോ ന്യൂക്ലിയർ ബോംബ് നിർമ്മാണത്തിന് അമേരിക്ക

0
യു എസ് ആണവ സുരക്ഷാ ഏജൻസിയുടെ കണക്കനുസരിച്ച്, അടുത്ത മാസം തങ്ങളുടെ ഏറ്റവും പുതിയ തെർമോ ന്യൂക്ലിയർ ഗ്രാവിറ്റി ബോംബ് വകഭേദത്തിന്റെ ആദ്യ ഉത്പാദനം ആരംഭിക്കാൻ യുഎസ് പദ്ധതിയിടുന്നു. 1968-ൽ പൂർണ്ണ ഉൽപ്പാദനത്തിലെത്തിയ B61...

പാക്‌ ഡ്രോൺ ആക്രമണത്തിന് പിന്നാലെ തുര്‍ക്കിക്ക് കനത്ത തിരിച്ചടി; ഇന്ത്യൻ ട്രാവൽ ഏജൻസികൾ ബുക്കിങ്ങുകള്‍ റദ്ദാക്കി

0
ഇന്ത്യക്കെതിരായ സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ചതിന് പിന്നാലെ, ഇന്ത്യൻ ട്രാവൽ കമ്പനികളും ഏജൻസികളും തുർക്കിയോടും അസർബൈജാനോടും ശക്തമായ നിലപാട് സ്വീകരിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദശലക്ഷക്കണക്കിന് ഇന്ത്യൻ വിനോദ സഞ്ചാരികൾ ഈ രാജ്യങ്ങളിലേക്ക്...

സോവിയറ്റ് യൂണിയൻ 1972 ൽ വിക്ഷേപിച്ച ബഹിരാകാശ പേടകം ഇന്ത്യൻ മഹാസമുദ്രത്തിൽ വീണു

0
1972 ൽ വിക്ഷേപിച്ച സോവിയറ്റ് ബഹിരാകാശ പേടകം ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് അറിയിച്ചു. ശുക്രനിലേക്കുള്ള ഒരു പരാജയപ്പെട്ട ദൗത്യത്തിനു ശേഷം കോസ്മോസ് 482 പേടകം അഞ്ച് പതിറ്റാണ്ടിലേറെയായി...

Featured

More News