24 April 2025

അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ചു

ഒരു സീരിയല്‍ കില്ലര്‍ എന്ന നിലയില്‍ പ്രതി സമൂഹത്തിന് ഭീഷണിയെന്നും വധശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷന്‍

അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് കോടതി വധശിക്ഷ വിധിച്ചു. കന്യാകുമാരി ജില്ലയിലെ തോവാള സ്വദേശിയാണ് രാജേന്ദ്രന്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കൊടും കുറ്റവാളിയെന്നായിരുന്നു തമിഴ്‌നാട്ടില്‍ രാജേന്ദ്രന്‍ നടത്തിയ മൂന്ന് കൊലപാതകങ്ങള്‍ ഉയര്‍ത്തി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

ചെയ്യാത്ത കുറ്റത്തിന് പശ്ചാത്താപം ഇല്ലെന്നും ഉന്നത കോടതികളെ സമീപിക്കും എന്നായിരുന്നു പ്രതി രാജേന്ദ്രന്‍ കോടതിയെ അറിയിച്ചത്. 2022 ഫെബ്രുവരി ആറിന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കാലത്ത് നാലരപ്പവൻ്റെ മാല മോഷ്‌ടിക്കാനായിരുന്നു കൊലപാതകം. പ്രതി കൊടും കുറ്റവാളിയെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദീന്‍ കോടതിയില്‍ പറഞ്ഞു. ഒരു സീരിയല്‍ കില്ലര്‍ എന്ന നിലയില്‍ പ്രതി സമൂഹത്തിന് ഭീഷണിയെന്നും വധശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതിയുടെ പ്രവൃത്തി അതിക്രൂരവും, പൈശാചികവും സമൂഹത്തിൻ്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അലങ്കാര ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ സമ്പൂര്‍ണ ലോക്ക് ഡൌണ്‍ സമയത്ത് 2022 ഫെബ്രുവരി ആറിനാണ് കൊലപ്പെടുത്തിയത്.

സമാന രീതിയില്‍ രാജേന്ദ്രന്‍ തമിഴ്‌നാട്ടില്‍ മുമ്പ് മൂന്ന് കൊലപാതകങ്ങള്‍ നടത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിൽ ഇറങ്ങിയാണ് ഹോട്ടല്‍ തൊഴിലാളിയായി പേരൂര്‍ക്കടയില്‍ എത്തിയത്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രന്‍ പണത്തിന് ആവശ്യം വരുമ്പോള്‍ കൊലപാതകങ്ങള്‍ നടത്തുകയായിരുന്നു.

2022 ഫെബ്രുവരി ആറിന് പകല്‍ 11.50-നാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല കവരുന്നതിനായിരുന്നു ഈ അരും കൊല. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്‌തരിച്ചു.

Share

More Stories

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഭാവന നായികയായ ‘ഹണ്ട്’ ഒടിടിയിലേക്ക്

0
ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയാണ് ഹണ്ട്. ഈ സിനിമ ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. 2024 ഓഗസ്റ്റ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മനോരമ മാക്സിലൂടെയാണ് സ്ട്രീമിംഗിന് ഒരുങ്ങുന്നത്....

എന്താണ് സിംല കരാർ, പാകിസ്ഥാൻ എങ്ങനെയാണ് അത് മുൻപ് ലംഘിച്ചത്?

0
പഹൽഗാം ഭീകരാക്രമണത്തോടുള്ള പ്രതികരണം ഇന്ത്യ ശക്തമാക്കി, മെഡിക്കൽ വിസകൾ ഉൾപ്പെടെ പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയ എല്ലാ വിസകളും റദ്ദാക്കുകയും പാകിസ്ഥാനികൾക്കുള്ള വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ തീരുമാനങ്ങൾക്കെതിരെ പ്രതികരിക്കാൻ പാകിസ്ഥാൻ...

ഇന്ത്യയുടെ പ്രതികാര നടപടികളുടെ സമ്മർദ്ദം; പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥ തകർന്നു

0
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി കർശന നടപടികൾ സ്വീകരിച്ചു, ഇത് പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ആക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു. ഇതിന്...

ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം സുഗമമാക്കാൻ മൂന്ന് റഷ്യൻ ഇൻഷുറൻസ് കമ്പനികൾ കൂടി പരിരക്ഷ ഒരുക്കും

0
റഷ്യൻ ഇൻഷുറൻസ് മൂന്ന് കമ്പനികൾ കൂടി ഇന്ത്യൻ തുറമുഖങ്ങളിലേക്ക് അയയ്ക്കുന്ന എണ്ണ കയറ്റുമതിക്ക് സമുദ്ര ഇൻഷുറൻസ് നൽകുന്നതിന് അനുമതി തേടി. പാശ്ചാത്യ ഉപരോധങ്ങൾക്ക് ഇടയിലും ഡെലിവറികൾ നിലനിർത്താൻ മോസ്കോ ശ്രമിക്കുന്നതിനാൽ മുൻനിര ബാങ്കായ...

ചൈനയും കെനിയയും ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രതിജ്ഞ; യുഎസ് തീരുവകളെ എതിർത്തു

0
പ്രസിഡന്റ് ഷി ജിൻപിങ്ങും കെനിയൻ പ്രധാനമന്ത്രി വില്യം റൂട്ടോയും തമ്മിൽ ബീജിംഗിൽ നടന്ന ചർച്ചകളിൽ ചൈനയും കെനിയയും ബന്ധം പുതിയ തലത്തിലേക്ക്. വ്യാപാര തടസങ്ങൾ എതിർക്കാനും വ്യാഴാഴ്‌ച സമ്മതിച്ചു. ബീജിംഗും നെയ്‌റോബിയും തമ്മിലുള്ള ബന്ധം...

പാക് താരം ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ

0
ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ല. പാകിസ്ഥാൻ നടൻ ഫവാദ് ഖാൻ അഭിനയിച്ച വാണി കപൂർ നായികയായി അഭിനയിക്കുന്ന ഈ ചിത്രം രാജ്യത്തെ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാര്‍ത്താ...

Featured

More News