9 May 2025

ആർ‌ബി‌ഐ ഒരു വർഷത്തിനുള്ളിൽ 57.5 ടൺ സ്വർണം വാങ്ങി; ഉദ്ദേശ്യം എന്താണ്?

വർദ്ധിച്ചു വരുന്ന സ്വർണ ശേഖരം ആഗോള കറൻസി വിപണിയിൽ ഇന്ത്യൻ രൂപയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും

2024- 25 സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ ഇതുവരെ 57.5 ടൺ സ്വർണം വാങ്ങിയതോടെ രാജ്യത്തെ മൊത്തം സ്വർണ്ണ ശേഖരം 879.6 ടണ്ണായി റിസർവ് ബാങ്ക് (ആർബിഐ) ഉയർത്തി. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ വാർഷിക സ്വർണ വാങ്ങലാണിത്. ഈ നീക്കം ഇന്ത്യയുടെ സാമ്പത്തിക തന്ത്രത്തിലെ മാറ്റത്തെ സൂചിപ്പിക്കുന്നു. മാത്രമല്ല, ആഗോള അസ്ഥിരതയുടെ കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സുരക്ഷിതമായി നിലനിർത്താനുള്ള ദീർഘവീക്ഷണവും കാണിക്കുന്നു.

സ്വർണ്ണം: വെറുമൊരു ലോഹമല്ല

പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി പരമ്പരാഗതമായി കണക്കാക്കുന്നു. അതുകൊണ്ടാണ് സാധാരണ നിക്ഷേപകർക്കൊപ്പം ഇപ്പോൾ ആർ‌ബി‌ഐയും സ്വർണത്തെ വിദേശനാണ്യ കരുതൽ ശേഖരത്തിൻ്റെ ഒരു പ്രധാന ഭാഗമാക്കുന്നത്. ലോകം സാമ്പത്തിക അനിശ്ചിതത്വവുമായി മല്ലിടുകയും ഡോളർ പോലുള്ള പ്രധാന കറൻസികൾ ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന ഇക്കാലത്ത്, ആർ‌ബി‌ഐയുടെ ഈ നീക്കം വളരെ തന്ത്രപരമാണെന്ന് കണക്കാക്കപ്പെടുന്നു.

സ്വർണം വാങ്ങൽ വർദ്ധിക്കുന്നു

ആഗോള സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് ആർ‌ബി‌ഐയുടെ ഈ തുടർച്ചയായ സ്വർണ വാങ്ങൽ നടത്തുന്നത്. യുഎസ്, യൂറോപ്യൻ സമ്പദ്‌ വ്യവസ്ഥകളിലെ മാന്ദ്യം, ഡോളറിൻ്റെ ചാഞ്ചാട്ടം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ ഇപ്പോൾ അവരുടെ വിദേശ കറൻസി ആസ്‌തികൾ വൈവിധ്യ വൽക്കരിക്കുന്നു. ഇന്ത്യയും ഈ ആഗോള പ്രവണത പിന്തുടരുകയും കരുതൽ ശേഖരം സുരക്ഷിതമാക്കുന്നതിനും സന്തുലിതമാക്കുന്നതിനും നീങ്ങുകയും ചെയ്യുന്നു.

സ്വർണ്ണം വാങ്ങുന്ന പ്രവണത

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർ‌ബി‌ഐയുടെ സ്വർണം വാങ്ങൽ കണക്കുകൾ ഈ തന്ത്രം വ്യക്തമാക്കുന്നു: 2021-22: 66 ടൺ, 2022-23: 35 ടൺ, 2023-24: 27 ടൺ 2024-25 (ഇതുവരെ): 57.5 ടൺ

2024 നവംബറിൽ ഡൊണാൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായതിന് ശേഷം ഡോളറിലെ ചാഞ്ചാട്ടം സ്വർണത്തിലേക്കുള്ള പ്രവണതയെ കൂടുതൽ ത്വരിതപ്പെടുത്തി. ആർ‌ബി‌ഐയുടെ ഈ സജീവ നയം വിദേശനാണ്യ കരുതൽ ശേഖരത്തിൻ്റെ വൈവിധ്യം വർദ്ധിപ്പിക്കുക മാത്രമല്ല, അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ സ്വർണ്ണം എവിടെ?

ഇന്ത്യയുടെ സ്വർണ ശേഖരത്തിൻ്റെ ഭൂരിഭാഗവും ഇംഗ്ലണ്ടിലും മറ്റ് വിദേശ ബാങ്കുകളിലുമാണ് സുരക്ഷിതമായി നിക്ഷേപിച്ചിരിക്കുന്നത്. ഈ സംവിധാനം വർഷങ്ങൾ പഴക്കമുള്ളതും ആഗോള വ്യാപാര മാനദണ്ഡങ്ങൾക്ക് അനുസൃതമായി കണക്കാക്കപ്പെടുന്നതുമാണ്. 2024ൻ്റെ ആദ്യ പാദത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം വാങ്ങുന്ന രാജ്യങ്ങളിൽ ഇന്ത്യയും ഉണ്ടായിരുന്നു. ഇത് ഈ നയത്തിൻ്റെ ഗൗരവം കാണിക്കുന്നു.

പ്രതിസന്ധിയിൽ ഉപയോഗിക്കുന്ന ആയുധം

വിദേശ കടം തിരിച്ചടക്കുന്നതിലും, കറൻസി പ്രതിസന്ധിയുടെ സമയത്ത് കറൻസി സ്ഥിരപ്പെടുത്തുന്നതിലും അന്താരാഷ്ട്ര പണമടവ് ബാലൻസ് നിലനിർത്തുന്നതിലും സ്വർണ്ണം വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്‌ദർ വിശ്വസിക്കുന്നു. ഇതോടൊപ്പം, വർദ്ധിച്ചു വരുന്ന സ്വർണ ശേഖരം ആഗോള കറൻസി വിപണിയിൽ ഇന്ത്യൻ രൂപയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.

ആർ‌ബി‌ഐ നയം

ആർ‌ബി‌ഐയുടെ ഈ ആക്രമണാത്മക സ്വർണ നയം വെറുമൊരു തൽക്ഷണ നടപടിയല്ല. മറിച്ച് ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക തന്ത്രത്തിൻ്റെ ഭാഗമാണ്. ആഗോള സാമ്പത്തിക അസ്ഥിരതയിൽ നിന്ന് രാജ്യത്തെ സുരക്ഷിതമായി നിലനിർത്തുക, കറൻസി കരുതൽ ശേഖരം സന്തുലിതമാക്കുക, ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയെ ശക്തമായ ഒരു കളിക്കാരനായി സ്ഥാപിക്കുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യം.

Share

More Stories

ഭീകര പരിശീലന കേന്ദ്രമായ ‘സർജൽ/ തെഹ്‌റ’; വിശദാംശങ്ങൾ

0
വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ, പാക് അധീന കാശ്‌മീരിലെ (പി‌ഒ‌കെ) ഒമ്പത് സ്ഥലങ്ങളിൽ 24 പ്രിസിഷൻ ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ നടത്തി തകർത്തു. ഇവിടുത്തെ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള...

‘മോദിയുടെ പേര് ഉച്ചരിക്കാൻ പോലും കഴിയില്ല’; പാകിസ്ഥാൻ പ്രധാനമന്ത്രിയെ ‘ഭീരു’ എന്ന് വിളിച്ച് പാക് പാർലമെന്റ് അംഗം

0
ഇന്ത്യയുമായുള്ള അതിർത്തി സംഘർഷങ്ങൾക്ക് ഇടയിൽ ഷെഹ്ബാസ് ഷെരീഫിനെ ഭീരു എന്ന് വിളിച്ച് പാകിസ്ഥാനി എംപി. നരേന്ദ്ര മോദിയുടെ പേര് 'ഉച്ചരിക്കാൻ' ഭയപ്പെടുന്ന 'ഭീരു' എന്നാണ് പാകിസ്ഥാനി എംപി പാർലമെന്റിൽ പറഞ്ഞത്. പാകിസ്ഥാൻ തെഹ്രീക്-...

നാരദ ന്യൂസ് മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്ക്

0
നാരദ ന്യൂസിന്റെ മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. രാജ്യ സുരക്ഷക്ക് ഭീഷണിയായ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഡ്വ. മുഹമ്മദ് ഷബീർ എന്ന വ്യക്തിയാണ് വീഡിയോയുടെ...

കാശ്മീരിലെ മുൻ തീവ്രവാദ ആക്രമണങ്ങൾക്ക് ശേഷം എന്താണ് സംഭവിച്ചത്?

0
കേന്ദ്രത്തിൽ എൻ ഡി എ സർക്കാർ അധികാരത്തിൽ വന ശേഷം 2016-ൽ ഉറിയിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനുശേഷം, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള യഥാർത്ഥ അതിർത്തിയായ നിയന്ത്രണ രേഖയ്ക്ക് കുറുകെ ഇന്ത്യ "സർജിക്കൽ...

സ്വർണ്ണത്തേക്കാൾ വിലയേറിയത്; ചന്ദ്രശിലയുടെ ആദ്യ സാമ്പിളുകൾ ചൈനയിൽ നിന്ന് യുകെയിൽ എത്തി

0
ഏകദേശം 50 വർഷത്തിനിടെ ഭൂമിയിലേക്ക് കൊണ്ടുവന്ന ചന്ദ്രശിലയുടെ ആദ്യ സാമ്പിളുകൾ ചൈനയിൽ നിന്ന് വായ്പയെടുത്ത് യുകെയിൽ എത്തി. മിൽട്ടൺ കീൻസിലെ ഒരു ഉയർന്ന സുരക്ഷാ സൗകര്യത്തിലെ ഒരു സേഫിനുള്ളിൽ ഇപ്പോൾ ചെറിയ പൊടിപടലങ്ങൾ...

രാജ്യത്തിന് ആവശ്യമായതെല്ലാം സംഭാവന ചെയ്യാൻ തയ്യാർ; അംബാനിയും അദാനിയും പറയുന്നു

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും രാജ്യത്തിനും അതിന്റെ സായുധ സേനയ്ക്കും ശക്തമായ പിന്തുണ അറിയിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ രാജ്യത്തിനൊപ്പം...

Featured

More News